National

മദ്യപാനത്തെ ചൊല്ലി തർക്കം; ഗർഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ ചുട്ടുകൊന്നു

ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വർഷം മുമ്പ് മണാലിയിൽ വെച്ചാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴിൽരഹിതനായ രാജ്കുമാർ മറൈമലൈ നഗറിനടുത്തുള്ള […]

Kerala

‘വിട്ടുനിൽക്കണമെന്ന നിർബന്ധബുദ്ധി ചിലർക്കുണ്ട്’; സ്പൈസസ് പാർക്ക് ഉദ്ഘാടന വേദിയിൽ ഡീൻ കുര്യാക്കോസിനും പി.ജെ ജോസഫിനും മുഖ്യമന്ത്രിയുടെ വിമർശനം

തുടങ്ങനാട് സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിന് ഡീൻ കുര്യാക്കോസ് എംപിക്കും പി.ജെ ജോസഫ് എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ വിമർശനം. അസൗകര്യം ആർക്കും ഉണ്ടാവാമെന്നും പക്ഷേ, പല നല്ല കാര്യങ്ങൾ ചിലർ ഒഴിവാക്കുകയാണെന്നും അദ്ദേഹം വമർശിച്ചു. പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ചിലർക്കുള്ളതെന്നും നാടിനോട് ചെയ്യുന്ന നീതി കേടാണിതെന്നും ഡീൻ കുര്യാക്കോസിനെയും പി.ജെ ജോസഫിനെയും സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ 20 കോ​ടി മു​ത​ൽ മു​ട​ക്കി നി​ർ​മി​ച്ച ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ […]

National

പഞ്ചാബിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ ഭീകരർ പിടിയിൽ

പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ. ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് ഐഇഡി, രണ്ട് ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, 24 കാട്രിഡ്ജുകൾ, ഒരു ടൈമർ സ്വിച്ച്, എട്ട് ഡിറ്റണേറ്ററുകൾ, നാല് ബാറ്ററികൾ എന്നിവ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തയായി പൊലീസ് അറിയിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ സജീവ അംഗമായ ഫിർദൗസ് […]

HEAD LINES Kerala

കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരം, ഉന്നത നേതാക്കൾക്കും പങ്കുണ്ട് ; ഇ ഡി

കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്‌പകൾ സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനുട്സ് സൂക്ഷിച്ചിരുന്നു. ബാങ്ക് മുൻ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനിൽ കുമാർ എന്നിവർ ഇ ഡി ക്ക് മൊഴി നൽകി. വായ്പകൾ നൽകുന്നത് നിയന്ത്രിച്ചിരുന്നത് സിപിഐഎം പാർലമെൻററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി.(karuvannur bank scam ed against cpim) കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇഡി കണ്ടുക്കെട്ടിയത് പ്രതികളും ബിനാമികളും ഉള്‍പ്പെടെ 35 പേരുടെ സ്വത്തുക്കളാണ്. കേസിലെ […]

Kerala

കാലില്‍ അള്ളുവെച്ച് കിലോമീറ്ററുകളോളം നടത്തി, കാലുപൊട്ടി ചോരയൊലിച്ചിട്ടും ഘോഷയാത്ര തുടര്‍ന്നു; ആനയോട് ക്രൂരത

കാലില്‍ അള്ളുവച്ച് കിലോമീറ്ററുകളോളം നടത്തിച്ച് ആനയോട് ക്രൂരത. പാറശ്ശാലയില്‍ നവരാത്രിഘോഷയാത്രയ്ക്കിടെ പാറശ്ശാല ശിവശങ്കരന്‍ എന്ന ആനയോടാണ് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്. ആന പ്രശ്‌നക്കാരനായതുകൊണ്ടാണ് കാലില്‍ അള്ളുവച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. (cruelty against elephant parassala) ആനയെ അള്ളിട്ട് നടത്തിക്കരുതെന്ന കോടതി നിര്‍ദേശം ഉള്‍പ്പെടെ കാറ്റില്‍പ്പറത്തിയാണ് പാറശ്ശാലയില്‍ ആനയോട് ക്രൂരത കാണിച്ചത്. കിലോമീറ്ററുകള്‍ നടത്തുന്നതിന് ഏറെ മുന്‍പ് തന്നെ ആനയുടെ കാലില്‍ അള്ളുണ്ടായിരുന്നെന്നാണ് പുറത്തുവന്ന ചില ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ആനയുടെ കാല്‍ മുറിഞ്ഞ് ചോര വന്നിട്ടും അതില്‍ മരുന്നിട്ടാണ് […]

Kerala

കാസർഗോഡ് അമിതമായ ഫോൺവിളി ചോദ്യം ചെയ്ത അമ്മയെ മകൻ അടിച്ചുകൊന്നു

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ( 63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുജിത്തിനെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് മകൻ മാതാവിനെ മർദിച്ചത്. ക്രൂരമായ അടിക്കൊടുവിൽ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്‌ രുഗ്മിണിയുടെ മരണം.

Kerala

കരുവന്നൂര്‍ സഹകരണത്തട്ടിപ്പ്: സതീഷ് കുമാറിന് 46 അക്കൗണ്ടുകള്‍, അരവിന്ദാക്ഷന് നാല് ബാങ്ക് അക്കൗണ്ടുകള്‍; ഇ ഡി ഉത്തരവിലെ വിശദാംശങ്ങള്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ആര്‍ അരവിന്ദാക്ഷന്‍, ജില്‍സ്, സതീഷ് കുമാര്‍, എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ജില്‍സിന്റേയും ഭാര്യയുടേയും 30 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. ജില്‍സന്റെ മൂന്നു വസ്തുവകകളാണ് കണ്ടുകെട്ടിയത്. (ED seized money of P R Aravindakshan satheesh kumar Karuvannur bank scam ) സതീഷ് കുമാറിന്റെ ഒരു കോടി രൂപയും 46 […]

Kerala

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

ന്യൂഡൽഹി: ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ.ഐ 140( AI140)ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി […]

Kerala

വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ചു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുൽപ്പള്ളിയിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. സെപ്തംബർ 30 ന് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറയിൽ വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ വാരിയെല്ലുകൾ പൊട്ടിയിരുന്നു.

National

യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍

യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍. 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്‌സില്‍ സ്ഥാനം പിടിച്ചത്. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍. ഗാസയോട് ചേര്‍ന്നുള്ള ഡെറോട്ട് എന്ന നഗരത്തില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇസ്രായേലിന്റെ ജൂത പാരമ്പര്യം ഉള്ളവരോടുള്ള ഒപ്പണ്‍ഡോര്‍ പോളിസിയുടെ ഭാഗമായാണ് ഇവര്‍ ഇസ്രായേലിലെത്തിയത്. 5000-ത്തോളം കുക്കി പാരമ്പര്യം ഉള്ളവര്‍ ഇസ്രായേലിലെ ഡെറോട്ട് എന്ന നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ( IDF’s Kuki […]