സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയായി. ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4623 രൂപയാണ്. ( gold rate increased by 200 rs ) ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയർന്നു. 1931 ഡോളർ വരെ പോയിരുന്ന സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതിൽ […]
India
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ( slight rain to continue in kerala ) ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഉണ്ട്. കർണാടകതീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള – തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ […]
നാളെ വിഎസിന് നൂറാം ജന്മദിനം; ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു
ശതാബ്ദി നിറവിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. നാളെ വിഎസിന് നൂറാം ജന്മദിനം. ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു. ( vs achuthanandan 100th birthday tomorrow ) തിരുവനന്തപുരം ബാർട്ടൻഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വസതിയിൽ പൂർണ്ണ വിശ്രമത്തിലാണ് വിഎസ്. പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ […]
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; 2016 ൽ റിപ്പോർട്ട് ചെയ്തത് 283 കേസുകൾ; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്. ( kerala cyber crime witness steep increase ) സംസ്ഥാനത്ത് ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. […]
ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല
വിഴിഞ്ഞത്ത് പ്രതിസന്ധി തുടരുന്നു. ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല. ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും എമിഗ്രേഷൻ രഹലമൃമിരല ലഭിച്ചില്ല. പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്. ( vizhinjam chinese crain ) വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തിയിരുന്നു. എന്നാൽ കടൽ ശാന്തമായിട്ടും ഈ […]
‘തൊടുപുഴക്കാരുടെ ഗതികേട്’; പി ജെ ജോസഫിന് നേരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി
പി ജെ ജോസഫിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം നേതാവ് എം എം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്നാണ് മണിയുടെ പരാമര്‍ശം. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും എം എം മണി പറഞ്ഞു. ‘ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി ജെ ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയില്‍ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. […]
മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി ദൗത്യസംഘം; ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി
മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു. രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ […]
മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലപാതകം; 5 പ്രതികളും കുറ്റക്കാർ,15 വർഷങ്ങൾക്ക് ശേഷം വിധി
മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെല്ലാം കുറ്റക്കാർ. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്നാണ് ഡല്‍ഹി സാകേത് കോടതിയുടെ കണ്ടെത്തൽ. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവർച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസിൽ 5 […]
‘ഓപ്പറേഷൻ അജയ്’: 22 കേരളീയര്‍ കൂടി നാട്ടിലെത്തി, ആകെ എത്തിയവർ 97
‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യൻ പൗരന്മാരിൽ കേരളത്തിൽ നിന്നുള്ള 22 പേർ കൂടി നോർക്ക റൂട്സ് മുഖേന ഇന്ന് നാട്ടിൽ തിരിച്ചെത്തി. 14 പേര്‍ കൊച്ചിയിലും എട്ടു പേര്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ […]
ഡോ.വന്ദനാദാസ് കൊലപാതകം; വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന ദാസിന്റെ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ചോദിച്ചു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നും സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. 2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ […]












