India Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് സംഭവം. ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല പുലർച്ചെ 5.30ഓടെയാണ് സംഭവം. ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 34 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ദർശനം കഴിഞ്ഞ് മലയിറങ്ങി മടങ്ങുകയായിരുന്നു. വാഹനം റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നുവെന്നാണ് വിവരം.

HEAD LINES India Kerala

നവ കേരള സദസ്സ് കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും, പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

നവകേരള സദസ്സ് കണ്ണൂര്‍ ജില്ലയിൽ തുടരുകയാണ്. കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. പ്രഭാത യോഗത്തിന് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ആദ്യ യോഗം. തലശേരിയിലാണ് ഇന്നത്തെ സമാപന പരിപാടി. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചേർന്ന ഉന്നതതല പൊലീസ് യോഗത്തിലാണ് തീരുമാനം. എഡിജിപി എംആർ അജിത് കുമാറാണ് മാവോ മേഖലയിലെ സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്. അധിക സായുധ പൊലീസ്, കമാൻഡോകൾ, രഹസ്യ പൊലീസ് എന്നിവരും […]

India Kerala

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ എന്ന കാട്ടാന. മുന്നാറിലെ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന വീണ്ടും എത്തിയത്. നിലവിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്. ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞ രണ്ട് ദിവസമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതി പടർത്തുകയാണ്. തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ കാട്ടാന നശിപ്പിച്ചു.

India Kerala Weather

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

India National

ഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം തുടരുന്നു, സർക്കാരിനെതിരെ ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ്

ഉത്തരകാശി തുരങ്ക അപകടത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാൻ തുരങ്കത്തിന് അകത്തുകൂടിയും മുകളിൽ നിന്നുമുള്ള ഡ്രില്ലിംഗ് ഉടൻ ആരംഭിച്ചേക്കും. ഇതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മരുന്ന്, ഭക്ഷണം, മൊബൈൽ ഫോണുകൾ, ചാർജറുകൾ എന്നിവയുൾപ്പെടെയുള്ളവ എത്തിക്കുന്നതിനുള്ള പൈപ്പ് ടണലിലൂടെ സ്ഥാപിക്കാൻ കഴിഞ്ഞത് ദൗത്യസംഘത്തിന് പ്രതീക്ഷ നൽകിയിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് തൊഴിലാളികളെ നിരീക്ഷിക്കാൻ സംഘത്തിന് കഴിഞ്ഞു. അതിനിടെ, തുരങ്ക അപകടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ രംഗത്തെത്തി. അശാസ്ത്രീയമായ ടണൽ നിർമാണമാണ് ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം […]

HEAD LINES India Kerala

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; സമർപ്പിച്ചത് 1262 പേജുള്ള കുറ്റപത്രം

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സമർപ്പിച്ചത് 1262 പേജുള്ള കുറ്റപത്രം. 115 സാക്ഷികളും 30 രേഖകളും കേസിലുണ്ട്. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, ദേഹോപദ്രവം, മോഷണം എന്നിവ പ്രധാന വകുപ്പുകളാണ്. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജാണ് കേസിലെ മുഖ്യപ്രതി. ബിഹാർ സ്വദേശിയായ സുഹൃത്ത് മുഷ്താഖ് രണ്ടാം പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവയിലെ […]

HEAD LINES India Kerala

കെഎസ്ആര്‍ടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; യൂണിഫോമില്‍ പരിഷ്കരണം

കെഎസ്ആർടിസിയി ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മാറും. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.പരിഷ്ക്കാരം ഉടൻ നടപ്പാക്കും. 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷൻ കൈമാറി. നിലവില്‍ […]

Crime News India Kerala

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത കേസിൽ യുവാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അമിൽ ചന്ദ്രനാണ് (23) അറസ്റ്റിലായത്. സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും തുടർന്ന് ഇടപ്പള്ളിയിലെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡന ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ശാരീരികമായും ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. പീഡന ദൃശ്യങ്ങൾ കാണിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വീണ്ടും ഹോട്ടലിലേക്ക് വരണമെന്നുള്ള ശല്യം സഹിക്കവയ്യാതെ […]

India National

ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ആരോപണം

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ 23 കാരൻ ആത്മഹത്യ ചെയ്തതായി ആരോപണം. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ നിന്നുള്ള ഒരു കുടുംബമാണ് രാഹുൽ ലോഹർ എന്ന യുവാവിൻ്റെ മരണത്തിൽ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 23 കാരനായ രാഹുൽ ഒരു തുണിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ മത്സരം കാണാനായി ഞായറാഴ്ച അവധിയെടുത്തു. ഇന്ത്യ തോറ്റതിന് പിന്നാലെ മുറിയിൽ കയറിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സംഭവം നടക്കുമ്പോൾ […]

India Kerala

‘നിന്നെ കരയിച്ച് ഇവിടെ നിന്ന് ചവിട്ടി പുറത്താക്കും’; ഭിന്നശേഷിക്കാരിക്ക് ഹോസ്റ്റൽ റൂംമേറ്റിൽ നിന്ന് അവഹേളനം

പ്രതിസന്ധിയിൽ താങ്ങായി ഒപ്പം നിൽക്കേണ്ട കോളജ് അധികൃതരിൽ നിന്നും റൂംമേറ്റിൽ നിന്നും ഭിന്നശേഷി വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്നത് അതിക്രൂര സമീപനം. തലശേരി ബ്രണ്ണൻ കോളജിലെ പി.ജി വിദ്യാർത്ഥിയായ നഫീസത്തുൽ മിസ്രിയയ്ക്കാണ് ദുനരുഭവമുണ്ടായത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് കോളജ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.ബിരുദാനന്തര ബിരുദത്തിനായി കോളജിലെത്തിയ മിസ്രിയയ്ക്ക് കോളജ് അധികൃതർ താമസ സൗകര്യം നൽകിയിരുന്നില്ല. പഠനം ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞും താമസസൗകര്യം ഇല്ലാത്തതിനാൽ നാളുകളോളം മിസ്രിയ വീട്ടിലിരുന്നു. തുടർന്ന് ഹോസ്റ്റൽ […]