India National

കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം, പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കും; കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്

കർഷക സമരവുമായി ബന്ധപ്പെട്ട് കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്. കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും. പൊതുമുതൽ നശിപ്പിച്ചതിൽ കർഷക നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. പ്രതിഷേധക്കാർ സമാധാനന്തരീക്ഷം തകർക്കുന്നുവെന്ന് പൊലീസ് ആരോപിച്ചു. കർഷക നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനിടെ, കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടെയും കർഷക സംഘടന നേതാക്കളുടെയും […]

India National

ചെയ്തില്ലെങ്കിൽ തടവും പിഴയുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയതായി എക്സ്; കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തു

കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടെയും കർഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ത​ട​വും പി​ഴ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. സർക്കാർ നടപടിയോട് യോജിക്കുന്നില്ല എന്നും എക്സിന്റെ വിശദീകരണത്തിൽ പറയുന്നു. യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്തുവന്നിരുന്നു. ഹരിയാന പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തപ്പോൾ സുരക്ഷിതമായ […]

India Kerala

കോട്ടയത്ത് ഏറ്റുമുട്ടാൻ കേരളാ കോൺ​ഗ്രസുകാർ; ആവേശത്തിൽ മുന്നണികൾ; എൻഡിഎ സ്ഥാനാർത്ഥിയെ ഉടനറിയാം

കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന കോട്ടയത്ത് പ്രചരണം ശക്തം. സമരാഗ്നി യാത്ര ജില്ലയിൽ എത്തിയതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്. മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. കേരളാ കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിന് ഓരോ ദിവസം കഴിയുന്തോറും വീറും വാശിയും കൂടുകയാണ് . സ്ഥാനാർത്ഥി പ്രഖ്യാപനം അല്പം വൈകിയെങ്കിലും പ്രചരണത്തിൽ മാണി വിഭാഗത്തിൻ്റെ മുന്നിലെത്താനുള്ള നീക്കമാണ് ജോസഫ് വിഭാഗം നടത്തുന്നത്.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി യാത്ര […]

India Kerala

മൂന്നാം സീറ്റിലുറച്ച് ലീഗ്; സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് മുന്നറിയിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലുറച്ച് മുസ്ലിം ലീഗ്. സീറ്റില്ലങ്കിൽ പരസ്യ പ്രതിഷേധത്തിനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്കരിക്കാനും ആലോചനയുണ്ട്. ലോക്സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്ന് ലീഗ്‌ ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റും നൽകില്ലെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. സീറ്റ് ഇല്ലാതെ ഒത്തുതീർപ്പിന് ഇല്ലെന്നാണ് ലീഗിൻ്റെ നിലപാട്. സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നും ലീഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് ലീഗിൻ്റെ ശ്രമം.

India Kerala

‘പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം, പ്രതി കുറ്റം സമ്മതിച്ചു’; കോഴിക്കോട് റൂറൽ എസ്പി

കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറൽ എസ് പി 24നോട് പ്രതികരിച്ചു. സിപിഐഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗമാണ് കസ്റ്റഡിയിലുള്ള അഭിലാഷ്. കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൻ്റെ ഡ്രൈവറായിരുന്നു. നിലവിൽ […]

India National

യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഹരിയാന പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തപ്പോൾ സുരക്ഷിതമായ ഇടത്തിലേക്ക് മാറുന്നതിനിടെ വെടിയേറ്റ് മരണപ്പെടുകയായിരുനു എന്ന് ദൃക്സാക്ഷി കൽദീപ് സിംഗ് 24നോട് പ്രതികരിച്ചു. പഞ്ചാബിലേക്ക് ഇരച്ചുകയറിയാണ് ഹരിയാന പൊലീസ് വെടിയുതിർത്തത്. കർഷകൻ ശുഭ്കരണിന്റെ കൊലപാതകത്തിൽ കർഷക സംഘടനകൾ ദേശീയ തലത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് കരിദിനം ആചരിക്കും. തിങ്കളാഴ്ച ദേശീയതലത്തിൽ ട്രാക്ടർ മാർച്ച് നടത്തും. അടുത്തമാസം 14ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് […]

India Kerala

സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വ്യക്തി വൈരാഗ്യമെന്ന് സൂചന. സിപിഐഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളത്. കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൻ്റെ ഡ്രൈവറായിരുന്നു. നിലവിൽ രാഷ്ട്രീയ ആരോപണങ്ങൾക്കില്ല. അത് കണ്ടെത്തേണ്ടത് പൊലീസാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു. ശരീരത്തിൽ മഴു കൊണ്ടുള്ള നാലിലധികം വെട്ടുകളുണ്ട്. […]

India Kerala Weather

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില ഉയരുന്ന സാഹചര്യത്തിൽ, […]

India Kerala

തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ 9 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻറെ മാതാവിനെയും ക്ഷേത്രം ഭാരവാഹികളെയും പ്രതിയാക്കി കേസെടുത്ത് പൊലീസ്. ഉത്സവ കമ്മറ്റി ഭാരവാഹികളായ സുധാകരൻ നായർ പത്മനാഭൻ നായർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 9 മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റതിനാണ് അമ്മയ്ക്കും ക്ഷേത്രഭാരവാഹികൾക്കുമെതിരെ കേസെടുത്തത്. തൂക്കവില്ലിലെ തൂക്കകാരൻ സിനുവിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്ഐആർ ഇട്ടിരുന്നത്. പിന്നാലെ ബാലാവകാശ കമ്മീഷന്‍റെ ഇടപെടൽ ശക്തമായതോടെയാണ് അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതിചേർത്തത്. ജുവൈനൽ ജസ്റ്റിസ് […]

India National

‘കടുവയെ വേട്ടയാടി പല്ല് മാലയാക്കി’; വെളിപ്പെടുത്തലുമായി ശിവസേന എംഎൽഎ

കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന എംഎൽഎ. വിദർഭ മേഖലയിലെ ബുൽധാന മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗെയ്ക്‌വാദാണ് താൻ കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. കടുവയെ വേട്ടയാടി അവയുടെ പല്ല് മാലയാക്കി കഴുത്തിൽ അണിഞ്ഞിട്ടുണ്ടെന്നാണ് എംഎൽഎയുടെ അവകാശവാദം. ഛത്രപതി ശിവാജി മഹാരാജിൻ്റെ ജന്മദിനമായ ‘ശിവജയന്തി’ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടയാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. ’37 വർഷം മുമ്പ് ഞാൻ കടുവയെ വേട്ടയാടിയിട്ടുണ്ട്. കടുവയെ വേട്ടയാടി അതിൻ്റെ പല്ല് പിഴുതെടുത്ത് മാലയാക്കി കഴുത്തിൽ […]