സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ […]
India
ഷഹ്‌നയുടെ മരണത്തിൽ ഗൗവതാരമായ അന്വേഷണം വേണം; വീട് സന്ദർശിച്ച് കെ.കെ. ശൈലജ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹ്‌നയുടെ മരണത്തിൽ ഗൗവതാരമായ അന്വേഷണം വേണമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോ. ഷഹ്‌നയുടെ വീട് കെ.കെ. ശൈലജ സന്ദർശിച്ചു. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുൻ മന്ത്രി വ്യക്തമാക്കി. അതേസമയം ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ പേർ പ്രതികളാകും. കേസിൽ അറസ്റ്റിലായ സുഹൃത്ത് ഡോക്ടർ റുവൈസിൻ്റെ ബന്ധുക്കളെ പ്രതിചേർക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ […]
സ്വിറ്റസർലണ്ടിന്റെ മനോഹാരിതയിൽ ശ്രീ എൽബിൻ എബിയുടെ ആലാപനത്തിൽ ഡോ.ആനന്ദ് ജോർജിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ക്രിസ്മസ്‌ഗാനം സ്നേഹം പിറന്നരാവ് .
മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം” എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ . ഡൊണാൾഡ് മാത്യു രചനയും സംഗീതവും നിർവഹിച്ചു സ്വിറ്റ്സർലൻഡ് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹീത ഗായകന്റെ ആലാപനത്തിൽ “നിഹാരം ” എന്ന തന്റെ മ്യൂസിക് ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ്‌ഗാനം “സ്നേഹം പിറന്നരാവ് ” എന്ന മനോഹര സംഗീതം യൂട്യൂബിലൂടെ ഇന്ന് റിലീസ് ചെയ്തു … യുട്യൂബിൽ റിലീസ് […]
വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി
വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ദൗസ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി; രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം
കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച നിയമമാണിത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും മദ്രാസ് മേഖലയിലെ 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടുമാണ് നിലവിലുണ്ടായിരുന്നത്. 12 അധ്യായങ്ങളും 82 ഖണ്ഡങ്ങളുമുള്ള ബൃഹത്തായ നിയമാണിത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, […]
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്
തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബർ 8 ,9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരളത്തിൽ അടുത്ത 3 ദിവസം […]
‘ഒരു വ്യക്തിയെ അനന്തമായി ജയിലിലടക്കാൻ കഴിയില്ല’; ഇഡിക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിചാരണത്തടവുകാരനായി ഒരു വ്യക്തിയെ അനന്തകാലം ജയിലിലടക്കാൻ കഴിയില്ലെന്നും, ഇത് ശരിയല്ലെന്നും കോടതി. ഡൽഹി എക്സൈസ് നയ അഴിമതി കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം. ഡൽഹി മദ്യനയ അഴിമതി കേസിൽ പെർനോഡ് റിക്കാർഡ് ഇന്ത്യയുടെ റീജണൽ മാനേജർ ബിനോയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 13 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടും കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും […]
യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു
കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവൻ (27) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ജോലി ചെയ്ത് വരികയായിരുന്നു. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാണ് ലക്ഷ്മിക. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയിലെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം; മന്ത്രി വീണാ ജോര്‍ജ്
രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. കഴിഞ്ഞ നവംബര്‍ 26ന് നടത്തിയ ശസ്ത്രക്രിയ പൂര്‍ണമായി വിജയിച്ചു. ചേര്‍ത്തല സ്വദേശിയായ അബിന് (28) സ്വന്തം മാതാവായ അമ്പിളിയാണ് വൃക്ക ദാനം ചെയ്തത്.വൃക്ക ദാനം നല്‍കിയ അമ്മ ഡിസ്ചാര്‍ജായി. വൃക്ക സ്വീകരിച്ച യുവാവിനെ അടുത്തയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ടീം അംഗങ്ങളേയും രോഗിയെയും കണ്ടു. […]
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; 9ലധികം ബുക്കുകളിൽ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട മറ്റ് കുട്ടികളുടെ വിവരങ്ങൾ
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പൊലീസ് നടത്തിയത്. പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. 9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട […]












