India Kerala

വാകേരിയിലെ നരഭോജി കടുവയ്ക്കായി തെരച്ചിൽ തുടരുന്നു

വയനാട് വാകേരിയിലെ നരഭോജി കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പ്രദേശത്ത് 22 ക്യാമറ ട്രാപ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച കൂടിന് പുറമേ ഒരു കൂടുകൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടർ അവധി നൽകി.

India Kerala

പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്; എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം

പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കി. പുലർച്ചെ ഒന്നു മുതൽ രാവിലെ 8 മണി വരെ തീർഥാടക വാഹനങ്ങൾ പമ്പയിലേക്ക് പോകുന്നതു പൊലീസ് തടഞ്ഞു. തീർഥാടകരുടെ തിരക്കു നിയന്ത്രിക്കാൻ പ്രതിദിന വെർച്വൽ ക്യൂ ബുക്കിങ് 90,000ൽ നിന്ന് 80,000 ആക്കി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്പെഷ്യൽ ഓഫീസർമാർക്കും മാറ്റമുണ്ട്. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാനും […]

India Kerala

ഫോണിലേക്ക് വിദേശനമ്പരിൽ നിന്ന് അശ്ലീലദൃശ്യങ്ങളും വിഡിയോ കോളും; പരാതിനൽകി യൂത്ത് കോൺഗ്രസ് നേതാവ്

തൻറെ ഫോണിലേക്ക് വിദേശ നമ്പരിൽ നിന്ന് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസിൽ എത്തി പരാതി നൽകി.കഴിഞ്ഞ ദിവസം ഉച്ച മുതൽ തുടർച്ചയായി തൻറെ ഫോണിലേക്ക് ഒരു വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കോൾ ചെയ്തയാളുടെ സ്ക്രീൻ ഷോട്ടും ചാറ്റ് സ്ക്രീൻ ഷോട്ടും അടക്കമാണ് അരിതയുടെ പോസ്റ്റ്. വീഡിയോ കോൾ ചെയ്തപ്പോൾ ആരാണെന്ന് മെസേജിൽ […]

Entertainment India Kerala

മുഖ്യമന്ത്രിയ്ക്ക് തങ്ങള്‍ പലസ്തീനൊപ്പമാണെന്ന് പറയാനാകുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികമൂല്യങ്ങളുടെ പ്രതിഫലനം: വനൂരി കഹിയു

സമാധാനവും സ്‌നേഹവും ഒത്തൊരുമയും ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സംസ്‌കാരമാണ് കേരളത്തിന്റേതെന്നും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് കേരളത്തിന്റെ കരുത്തെന്നും കെനിയന്‍ സംവിധായികയും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാര ജേതാവുമായ വനൂരി കഹിയു. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ‘കേരളം എന്ന മാനവികത’ ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.ആഫ്രിക്കയില്‍ ഒത്തൊരുമ എന്നര്‍ത്ഥം വരുന്ന വാക്കാണ് ഉമോജ. കേരളം എന്ന അനുഭവം എനിക്ക് ഉമോജ എന്ന വാക്കുമായാണ് ചേര്‍ത്തുവയ്ക്കാനാകുന്നത്. കെനിയയും കേരളവും കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ […]

Entertainment India Kerala

രാജ്യാന്തര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും

പ്രദർശന വേദികൾ നിറഞ്ഞൊഴുകി ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ആറാം ദിനമായ ഇന്ന് മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്‌ട്രൈപ്സ്’ നിശാഗന്ധിയിൽ അർധരാത്രി പ്രദർശിപ്പിക്കും. മേളയിലെത്തിയ 49 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടെടുപ്പും ഇന്ന് ആരംഭിക്കും മലേഷ്യൻ സൈക്കോളജിക്കൽ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സിന്റെ പ്രദർശനമാണ് ഇന്നത്തെ പ്രധാന ആകർഷണം. അമാൻഡ നെൽ യുവിന്റെ ചിത്രം മലേഷ്യയുടെ ഓസ്കാർ പ്രതീക്ഷ കൂടിയാണ്. ഉദ്‌ഘാടന […]

India Kerala

‘തനിക്കെതിരെയുള്ള അഞ്ചാമത് ആക്രമണം’; ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്ക്; ഗവർണർ

എസ്എഫ്ഐ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് തനിക്കെതിരെയുള്ള അഞ്ചാമത് ആക്രമണം.ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഗവർണർ വ്യക്തമാക്കി.പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും ഗവര്‍ണര്‍ ഡൽഹിയില്‍ പറഞ്ഞു.പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും […]

India Kerala

നവ കേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു; പ്രതി സിപിഐഎം ജാഥയിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ

പാലയിൽ നവകേരള യാത്രയുടെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച കേസിൽ ഒരാൾ പിടിയിൽ. ഇന്നലെ രാവിലെയാണ് സംഭവം. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പൊലീസ് കസ്റ്റഡിയിലായത്. കരി ഓയില്‍ ഒഴിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.നവകേരള സദസിന് വേദിയൊരുങ്ങുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനു മുന്നിലെ റിവര്‍ വ്യൂ റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡിലാണ് കരി ഓയില്‍ പ്രയോഗം. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് […]

India Kerala

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദേശിച്ച നടപടിക്ക് സ്റ്റേ

ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദേശിച്ച ചാൻസലറുടെ നടപടിക്ക് സ്റ്റേ. മാർ ഇവാനിയോസ് കോളജിലെ രണ്ടു വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്. യോഗ്യതയുള്ള വിദ്യാർത്ഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം. ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും. കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നാല് വിദ്യാർത്ഥികളെയാണ് ഗവർണർ നാമനിര്‍ദേശം ചെയ്തത്. ആര്‍ട്സ്, […]

India Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയാണ് വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയത്. മന്ത്രിസഭായോഗ തീരുമാനങ്ങൾ:

India Kerala

ശബരിമലയിലെ തിരക്ക്: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് […]