India Kerala

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്

നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടതിൽ അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. യുവതിയും കുഞ്ഞും മരിക്കുന്നതിൻ്റെ തലേദിവസം ഷിഹാബുദ്ദീൻ നയാസിൻ്റെ വീട്ടിലെത്തി. വൈകിട്ട് വീട്ടിലെത്തിയ ഷിഹാബുദ്ദീൻ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയതെന്നും പൊലീസ്. കൃത്യമായ തെളുവുകളോടെയാണ് ഷിഹാബുദ്ദീൻ്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. ഭർത്താവ് നയാസിനെയും ഷിഹാബുദ്ദീനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷിഹാബുദ്ദീനും ഭാര്യയും നയാസിൻ്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് അയൽവാസി 24 നോട്. ഷിഹാബുദ്ദീനൊപ്പം ഭാര്യയും ഷെമീറയ്ക്ക് ചികിത്സ […]

India National

ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണം; രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നക്സലൈറ്റ് ആക്രമണം. പൊലീസ് ചാരന്മാർ എന്ന് സംശയിച്ച് രണ്ട് പേരെ കൊലപ്പെടുത്തി. ദുല്ലെഡ് ഗ്രാമത്തിലെ താമസക്കാരായ സോഡി ഹംഗയും മാദ്വി നന്ദയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നക്സലൈറ്റുകളുടെ പാംഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. നക്സലിസം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് സുക്മ. ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ വിജയ് ശർമ്മ അടുത്തിടെ സുക്മ-ബിജാപൂർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിൽഗർ ഗ്രാമം സന്ദർശിച്ചിരുന്നു. ജനുവരി 30-ന് ഗ്രാമത്തിൽ നടന്ന നക്സൽ ആക്രമണത്ത് പിന്നാലെയായിരുന്നു സന്ദർശനം. ഈ […]

India Kerala

‘മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണ്; നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലം’; മന്ത്രി പി രാജീവ്

മുസ്ലിം ലീ​ഗിനെ പരിഹസിച്ച് മന്ത്രി പി രാജീവ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്നും പി രാജീവ് പറ‍ഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായത് പ്രത്യേക സാഹചര്യം. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് […]

India Kerala

‘വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോ…’ ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി: വി ശിവൻകുട്ടി

നേമം വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് ആഘോഷമാക്കി മന്ത്രി ശിവന്‍കുട്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് വി ശിവൻകുട്ടി വിജയം പങ്കുവച്ചത്. വെള്ളാര്‍ അക്കൗണ്ടും പൂട്ടി കേട്ടോയെന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ‘തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു ചൂണ്ടു പലകയാണ്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.’ ഇത് കേരളമാണെന്ന് ഓര്‍മിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിയെന്നും ശിവന്‍കുട്ടി പറഞ്ഞു. വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത് […]

India National

‘സ്വബോധമില്ലാത്തവർ എൻ്റെ കുട്ടികളെ കുടിയന്മാരെന്ന് വിളിക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ മോദി

വാരാണസിയിലെ ജനങ്ങളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വബോധമില്ലാത്തവർ തൻ്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. കോൺഗ്രസിൻ്റെ ‘യുവരാജ്’ വാരണാസിയിലെ ജനങ്ങളെ അവരുടെ മണ്ണിലെത്തി അപമാനിച്ചു. ‘ഇന്ത്യ’ സംഘം യുപിയിലെ യുവാക്കളെ അപമാനിച്ചത് താൻ ഒരിക്കലും മറക്കില്ലെന്നും മോദി. തൻ്റെ ലോക്സഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് പതിറ്റാണ്ടോളം അവർ മോദിയെ അധിക്ഷേപിച്ചു. യുപിയിലെ യുവാക്കളുടെ മേൽ തങ്ങളുടെ നിരാശ തീർക്കുകയാണ് അവർ ഇപ്പോൾ. രാജ്യ പുരോഗതിക്കും യുപിയുടെ ഉന്നമനത്തിനും വേണ്ടി പരിശ്രമിക്കുന്നവരാണ് […]

India National

‘പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചുതരും’; ബൈജൂസ് ഓഫീസിലെ ടിവി എടുത്ത് അച്ഛനും മകനും

ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസിൽ പണം തിരികെ നല്‍കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഇരുവരും ചേർന്ന് ബൈജൂസിന്റെ ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചേര്‍ന്ന് ടിവി അഴിച്ചുകൊണ്ടു പോയത്.ഇരുവരും ടിവി അഴിക്കുന്നതും വാതില്‍ തുറന്ന് കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഓഫീസ് ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റീഫണ്ട് […]

India Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് മികച്ച നേട്ടം, മട്ടന്നൂരിൽ ബിജെപി അട്ടിമറി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. 10 സീറ്റുകളിൽ വിജയിച്ച എൽഡിഎഫ്, യുഡിഎഫിന്റെയും ബിജെപിയുടെയും വിവിധ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു. യുഡിഎഫും 10 സീറ്റിൽ വിജയിച്ചു. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി വിജയവുമായി ബിജെപി. ഒരു കോർപ്പറേഷൻ വാർഡ്, നാല് മുൻസിപ്പാലിറ്റി വാർഡ്, 18 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. പതിമൂന്നിടത്ത് യുഡിഎഫും അഞ്ചിടത്ത് വീതം എൽഡിഎഫും ബിജെപിയും എന്നതായിരുന്നു മുൻപത്തെ ചിത്രം. 5 സീറ്റിൽ നിന്നാണ് എൽഡിഎഫ് സീറ്റ് എണ്ണം ഇരട്ടിയാക്കി വർധിപ്പിച്ചത്. യുഡിഎഫിൽ നിന്ന് […]

India Kerala

ശോഭാ സുരേന്ദ്രന്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി? ബിജെപി സാധ്യതാ പട്ടിക ഇങ്ങനെ

ശോഭാ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ത്ഥിയെ വയനാട് രംഗത്തിറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് ഉടന്‍ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും. ശോഭാ സുരേന്ദ്രന്‍ വയനാട് മത്സരിച്ചാല്‍ കോഴിക്കോട് എം ടി രമേശിനാണ് സാധ്യത. മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടിയ്ക്കും സാധ്യതയേറുകയാണ്. ശോഭാ സുരേന്ദ്രന്റെ പേര് ആദ്യം കോഴിക്കോടാണ് പരിഗണിച്ചിരുന്നത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ സാധ്യതകള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ബിജെപി മാറിച്ചിന്തിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ […]

India Kerala

നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

തിരുവനന്തപുരം പള്ളിപുറത്ത് നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ആംബുലന്സിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേഷിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പുറത്ത് ദേശീയപാത 66 ൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്സിനാണ് ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടമായത്. പിന്നാലെ എതിരെ വന്ന സ്കൂട്ടറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. ആംബുലസ് ഇടിച്ചു തെറിപ്പിച്ച […]

India Kerala

‘ഉയര്‍ന്ന ചൂട്, പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍’; സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. […]