ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മെയ് മാസം നടക്കേണ്ട തെരഞ്ഞെടുപ്പാണ് പലതവണ മാറ്റിവെച്ചതിനു ശേഷം ഇന്ന് നടക്കുന്നത്. ഇന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. റെസലിംഗ് ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിൻ്റെ അടുത്ത അനുയായികൾ മത്സരിക്കുന്നുണ്ട്.ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക ആരോപണം ഉന്നയിച്ചതോടെയാണ് ഭരണസമിതി വലിയ വിവാദത്തിൽപ്പെടുന്നത്. ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മുൻ ഗുസ്തി ചാംപ്യനായ അനിത ഷെറോൻ അധ്യക്ഷ […]
India
ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാർശ; തീവ്രവാദത്തിന് പുതിയ നിർവചനം: പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ
ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കുക. പുതിയ […]
മെഡിക്കല്‍ കോളജുകളില്‍ പുതിയ 270 തസ്തികകള്‍; ഇത്രയുമധികം തസ്തികകള്‍ സൃഷ്ടിക്കുന്നത് ഇതാദ്യം; വീണാ ജോർജ്
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളിലും അപെക്‌സ് […]
രാജ്യത്ത് 21 പേർക്ക് JN.1; ഏറ്റവും കൂടുതൽ കേസ് ഗോവയിൽ
കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേർക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഗോവയിലാണ്.കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വില്ലനായി JN.1 നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 2023 സെപ്റ്റംബറിൽ യുഎസിലാണ് ആദ്യമായി JN.1 റിപ്പോർട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാൻഡ്, സ്‌പെയിൻ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ഇന്ത്യ […]
പൊലീസ് വാഹനം തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കൻ്റോണ്മെൻ്റ് എസ്ഐയ്ക്ക് പരുക്ക്: തലസ്ഥാനത്ത് തെരുവുയുദ്ധം
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തെരുവുയുദ്ധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. ആക്രമണത്തിൽ കൻ്റോണ്മെൻ്റ് എസ്ഐ ദിൽജിത്തിന് പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. പതിവിനു വിരുദ്ധമായി പൊലീസ് പലപ്പോഴും സംയമനം പാലിച്ചു. സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാനത്താകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസിനെ പ്രവർത്തകർ പട്ടിക കൊണ്ട് അടിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പൊലീസിനു നേർക്ക് കല്ലെറിഞ്ഞു. പൊലീസ് […]
‘ലാത്തി വാങ്ങി പൊലീസിനെ തല്ലി പ്രവർത്തകർ; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
നവകേരള സദസിൽ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേതൃത്വം നല്‍കി. പൊലീസ് ഷിൽഡ് തകർത്ത് പ്രവർത്തകർ. ലാത്തി വാങ്ങി പൊലീസിനെ തല്ലി. പൊലീസും പ്രവർത്തകരും നേർക്കുനേർ. വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 564 പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ […]
വെള്ളം തീര്‍ന്ന് ജലപീരങ്കി; എസ്‌ഐയുടെ ലാത്തിയും കാണാനില്ല; പ്രതിഷേധം ആളിക്കത്തിച്ച് കോണ്‍ഗ്രസും സംയമനം കൈവിടാതെ പൊലീസും
കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാന വ്യാപകം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡുകള്‍ കയര്‍ കെട്ടി പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ നിയന്ത്രണമേറ്റെടുത്തു. അതിനിടെ പൊലീസിന്റെ ജലപീരങ്കിയിലെ വെള്ളം തീര്‍ന്നതോടെ ജലപീരങ്കി പ്രയോഗം അവസാനിച്ചു. എസ്‌ഐയുടെ ലാത്തിയും കാണാനില്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. എത്ര പ്രകോപനമുണ്ടായാലും പ്രവര്‍ത്തകരോട് സംയമനം കൈവിടാതെയാണ് നിലവില്‍ പൊലീസ് […]
ശബരിമലയിൽ കടകളിൽ അമിത വില; വില നിലവാരം അനൗൺസ്‌മെന്റ് ചെയ്യണമെന്ന് ഹൈക്കോടതി
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. കടകളിലെ അംഗീകൃത വില നിലവാരം പൊതു അനൗൺസ്‌മെന്റായി നടത്താൻ നിർദേശം. വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. കുത്തക ഉടമകളുടെ കടകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തി.ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിയോഗിച്ച സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 4,61,000 രൂപ പിഴയായി ഈടാക്കി. പഴകിയ സാധനങ്ങളുടെ വില്പന , അമിത വില , […]
ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്; 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ് അനുവദിച്ച് മന്ത്രിസഭാ യോഗം
ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കൽ കോളജിന് 50 പുതിയ പോസ്റ്റ്. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ് അനുവദിച്ചു. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മന്ത്രിസഭാ യോഗം കഴിഞ്ഞു. ജനപ്രിയ തീരുമാനങ്ങളെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.മന്ത്രിസഭ യോഗ തീരുമാനം ഏറെ സന്തോഷകരം. എയർസ്ട്രിപ്പ്, മെഡിക്കൽ കോളജിലെ പുതിയ തസ്തികകൾ നിർണ്ണയിച്ചതും എല്ലാം വളരെ സന്തോഷകരം.ഗവർണ്ണറുടെ ഭാഗത്ത് നിന്നുള്ള സമീപനം ദയനീയം. […]
അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ
അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയയാൾ അറസ്റ്റിൽ. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം.ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വിഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. രാമക്ഷേത്രത്തിന്റെ പത്താം […]












