ഉപമുഖ്യമന്ത്രി സ്ഥാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. സ്ഥാനം കേവലം ഒരു ലേബൽ മാത്രമാണ്. ഉപമുഖ്യമന്ത്രിക്ക് അധിക ശമ്പളം പോലുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങൾ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ‘ഉപമുഖ്യമന്ത്രി ഒരു മന്ത്രി മാത്രമാണ്. ഉപമുഖ്യമന്ത്രിയാണ് സംസ്ഥാന സർക്കാരിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മന്ത്രി. ഭരണകക്ഷിയിലെയോ സഖ്യത്തിലെയോ മുതിർന്ന നേതാക്കൾക്ക് അൽപ്പം പ്രാധാന്യം കൂടുതൽ നൽകാനാണ് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. ഉപമുഖ്യമന്ത്രി പദവി ഒരു ലേബൽ […]
National
സ്‌പൈസ് ജെറ്റിൽ കൂട്ട പിരിച്ചുവിടൽ: 1,400 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി വിമാന കമ്പനി
സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി സ്‌പൈസ്‌ജെറ്റ് എയർലൈൻസ്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടും. നിലവിൽ 9,000 ജീവനക്കാരാണ് എയർലൈൻസിനുള്ളത്. ഇതിൽ 1400 പേർക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതെ നട്ടംതിരിയുകയാണ് സ്‌പൈസ്‌ജെറ്റ്. പലർക്കും ജനുവരി മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ശമ്പളം നൽകുന്നതിനായി മാത്രം പ്രതിമാസം 60 കോടിയോളം വേണം. പ്രതിസന്ധി മറികടക്കാൻ കൂട്ട പിരിച്ചുവിടലല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും വിമാന കമ്പനി […]
അനുകൂലിക്കാനാവാത്തതിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ; വായിച്ച് പൂർത്തിയാക്കി സ്പീക്കർ; തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ
തമിഴ്നാട്ടിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ. പ്രസംഗത്തെ വസ്തുതാപരമായും ധാർമികമായും അനുകൂലിക്കാൻ ആവില്ലാത്തതിനാൽ പ്രസംഗം വായിക്കാനാവില്ലെന്ന് ഗവർണർ നിലപാടെടുത്തു. തുടർന്ന് നയ പ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ സ്പീക്കർ അപ്പാവു നിയമസഭയിൽ വായിച്ചു. നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധവും ധാർമികതയ്ക്ക് നിരക്കാത്തതുമാണെന്ന് ഗവർണർ പ്രസംഗത്തിനിടെ പറഞ്ഞു. സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണ്. നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തൻ്റെ അഭ്യർത്ഥനയും ഉപദേശവും അവഗണിക്കപ്പെട്ടു. ദേശീയഗാനത്തോട് അര്‍ഹിക്കുന്ന ആദരവ് കാണിക്കണമെന്നും പറഞ്ഞ് അദ്ദേഹം […]
‘പ്രതിരോധ ആവശ്യത്തിന് പണമില്ല, ശത്രുക്കളെ എങ്ങനെയെങ്കിലും നേരിടാനാണ് അന്നത്തെ മന്ത്രി എ കെ ആന്റണി പറഞ്ഞത്’; സഭയില്‍ രൂക്ഷവിമര്‍ശനവുമായി നിര്‍മലാ സീതാരാമന്‍
എ കെ ആന്റണിയ്‌ക്കെതിരെ ലോക്‌സഭയില്‍ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. യുപിഎ ഭരണകാലത്ത് പ്രതിരോധ ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലെന്ന് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ആന്റണി പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ വിമര്‍ശങ്ങള്‍. ഖജനാവില്‍ പണമില്ലെന്നും എങ്ങനെയെങ്കിലും ശത്രുവിനെ നേരിടാനുമായിരുന്നു അന്ന് എ കെ ആന്റണി പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ഘട്ടത്തിലാണ് ഖജനാവില്‍ പണമില്ലെന്ന് സമ്മതിച്ചത്. എ കെ ആന്റണിയുടെ മകന്‍ ബിജെപിയിലായത് കൊണ്ട് ഇക്കാര്യങ്ങളൊന്നും പറയാതിരിക്കില്ലെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ ആഞ്ഞടിച്ചു. 2014ല്‍ ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങളുടേയും […]
UPA സർക്കാരിന് രൂക്ഷ വിമർശനം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ
യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു. യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തിൽ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകൾ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക […]
നരസിംഹ റാവു, ചരണ്‍ സിങ്, എം.എസ് സ്വാമിനാഥൻ; മൂന്നുപേർക്ക് കൂടി ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പിവി നരസിംഹ റാവു ഉൾപ്പെടെ മൂന്നുപേർക്ക് ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി വി നരസിംഹ റാവുവിനൊപ്പം ഡോ. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. മൂന്നു പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമാണ് എം.എസ്. സ്വാമിനാഥൻ. കർഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരൺ സിങ്ങിന്റെ പാർട്ടി ആർഎൽഡിയുമായി ഉത്തർപ്രദേശിൽ […]
UPA സർക്കാരിന് രൂക്ഷ വിമർശനം; ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ
യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. വസ്തുതകൾക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വർഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങൾ അറിയണമെന്നും നിർമല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു. യുപിഎ സർക്കാരിന്റെ പത്തുവർഷവും നരേന്ദ്ര മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ധനവിനിയോഗത്തിൽ കെടുകാര്യസ്ഥതയ്ക്കുണ്ടായി എന്നതിന് തെളിവുകൾ കണക്കുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ലോകാത്താകെയുണ്ടായ സാമ്പത്തിക […]
‘നികുതി വിഹിതം ഔദാര്യമല്ല; വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ടുള്ള വാദം’; കേന്ദ്രത്തിനെതിരെ കേരളം
കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദമായ കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് കേരളം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് അടുത്തദിവസം പരിഗണിക്കും.
ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചു; സംഘര്‍ഷം, 4 മരണം, 250 പേർക്ക് പരുക്ക്
ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം. മരണസംഖ്യ 4 ആയി. 250 പേർക്ക് പരുക്ക്. സംഘർഷം ഉണ്ടായത് ഹല്‍ദ്വാനിയില്‍.പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ക്കും ട്രാന്‍സ് ഫോമറിനും തീയിട്ടു. അതേസമയം, സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടി നടക്കുകയാണ്. കൈയേറിയ മൂന്ന് […]
മാർ റാഫേൽ തട്ടിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്. രാവിലെ 11 മണിക്ക് പാർലമെൻറ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച. മേജർ ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ക്രൈസ്തവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. ജനുവരി 11നാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി […]