ചെന്നൈ സെൻട്രൽ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് വർക്ക് ഷോപ്പിന് സമീപം ജനശതാബ്ദി എക്‌സ്പ്രസിന്റെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിജയവാഡയിൽ നിന്ന് വരികയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് പുരട്ചി തലൈവർ ഡോ എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം, ബേസിൻ ബ്രിഡ്ജ് യാർഡിലേക്ക് നീങ്ങുന്നതിനിടെ ഒരു കോച്ചിന്റെ മുൻ […]
National
ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം; പരിഭ്രാന്തരായി യാത്രക്കാര്‍
ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദുര്‍ഗ് -പുരി എക്‌സ്പ്രസ്സിന്റെ എ സി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ നൗപദ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തീപിടുത്തത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പടര്‍ന്നിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീ പൂർണമായും അണച്ച് രാത്രി11 മണിയോടെ ട്രെയിന്‍ യാത്ര തുടര്‍ന്നു.
പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമെന്ന് റിപ്പോർട്ട്
ബ്രിജ് ഭൂഷൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമെന്ന് റിപ്പോർട്ട്. ഈ മാസാവസാനം നടക്കാനിരിക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ താരങ്ങൾ താത്പര്യം പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ജൂലായ് 15നാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയ്ക്ക് അവസാന പട്ടിക സമർപ്പിക്കേണ്ടത്. അതുകൊണ്ട് തന്നെ എല്ലാ ദേശീയ കായിക ഫെഡറേഷനുകളും സ്ക്വാഡുകൾ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു. സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ങ്ഷൂവിലാണ് ഏഷ്യൻ ഗെയിംസ് […]
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ കത്തിച്ചു; അമ്മയും മകനും വെന്തുമരിച്ചു
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്. പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി […]
ആനകൾക്ക് സുരക്ഷിതമായി പാളം മുറിച്ച് കടക്കാൻ സൗകര്യമൊരുക്കി ആസാം വനം വകുപ്പ്
ആനകൾ പൊതുവെ ഉയർന്ന ബുദ്ധിശക്തിയുള്ള ജീവികളുമാണ്. എന്നാൽ, അവയുടെ സുരക്ഷ പലപ്പോഴും അപകടത്തിലാകാറുണ്ട്. വനമേഖലയിലൂടെ റോഡുകളും റെയിൽവേ പാളങ്ങളൂം കടന്നുപോകുമ്പോൾ പല അപകടങ്ങളും ഇവയ്ക്ക് സംഭവിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആസാം വനംവകുപ്പ് ഒരുക്കിയ ഒരു മാർഗം ശ്രദ്ധനേടുകയാണ്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ആനകൾ എങ്ങനെ പരിക്കേൽക്കുന്നുവെന്ന് കാണിക്കുന്ന നിരവധി വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. മിക്ക സമയത്തും ലോക്കോ പൈലറ്റുമാർ ബ്രേക്ക് ചവിട്ടിയെങ്കിലും ആനകൾക്ക് രക്ഷപെടാൻ സാധിക്കാറില്ല. റെയിൽവേ ട്രാക്കുകളുടെ വിവിധ ഭാഗങ്ങളിൽ ക്രോസിംഗുകൾ […]
പ്രതിപക്ഷ ഐക്യസമ്മേളനം 23-ന്; രാഹുൽഗാന്ധിയും മമതാ ബാനർജിയും പങ്കെടുക്കും
പ്രതിപക്ഷ ഐക്യസമ്മേളനം ഈ മാസം 23-ന് ബിഹാറിലെ പട്‌നയിൽ നടക്കും. മുഖ്യമന്ത്രിയും ജെ.ഡി.-യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കും. മിക്ക പ്രതിപക്ഷ പാർട്ടികളുടെയും മുൻനിരനേതാക്കൾ സമ്മേളനത്തിനെത്തുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു. നേരത്തേ ഈ മാസം 12-ന് യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും […]
എൽപിജി കൊണ്ടുവരികയായിരുന്ന ട്രെയിൻ പാളം തെറ്റി
എൽപിജി കൊണ്ടുവരികയായിരുന്ന ട്രെയിൻ പാളം തെറ്റി. മധ്യപ്രദേശിലെ ജബൽപൂരിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഷാപുര ഭിറ്റോണി സ്റ്റേഷനടുത്തുള്ള ഭാരത് പെട്രോളിയം ഡിപ്പോയ്ക്കരികിലാണ് സംഭവം നടന്നത്.
ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സിഗ്നൽ തകരാറെന്ന് റിപ്പോർട്ട്; വിയോജനക്കുറിപ്പുമായി മുതിർന്ന എഞ്ചിനിയർ
ഒഡിഷ ട്രെയിൻ അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേയിലെ വകുപ്പുകൾ തമ്മിൽ ഭിന്നത. സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകി. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്. സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും കുറിപ്പിൽ ഡാറ്റലോഗറിൽ ഇക്കാര്യം വ്യക്തമാണെന്നും വിയോജന കുറിപ്പിൽ ഉന്നത ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ഭിന്നത സ്വാഭാവികമാണെന്നും, എന്നാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും […]
42 വർഷം മുമ്പ് പാലിൽ മായംചേർത്ത കേസ്; 85കാരൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നാലുപതിറ്റാണ്ടുമുമ്പ്, മായംചേർത്ത പാൽ വിറ്റുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട 85 കാരൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് സ്വദേശി വീരേന്ദ്രസിങ്ങാണ് ശിക്ഷാവിധി ചോദ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത്. ഹർജി വ്യാഴാഴ്ച കേൾക്കാമെന്ന് അവധിക്കാല ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മായംചേർത്ത പാൽ വിറ്റതിന് 1981 ഒക്ടോബർ ഏഴിനാണ് സിങ് അറസ്റ്റിലായത്. വിചാരണക്കോടതി ഒരുവർഷത്തെ കഠിനതടവും രണ്ടായിരം രൂപ പിഴയും വിധിച്ചു.1984 സെപ്റ്റംബറിലെ ഈ വിധിക്കെതിരെ സിങ് സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, സിങ്ങിന്റെ ശിക്ഷ സെഷൻസ് കോടതിയും […]
ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത
മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ്അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഇല്ല. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും […]












