National

പരാതിനൽകാനെത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തി,കേസെടുത്തില്ല; കൂട്ട ബലാത്സംഗ അതിജീവിതയുടെ പിതാവ് ജീവനൊടുക്കി

കുറ്റവാളികൾക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കൂട്ട ബലത്സംഗ അതിജീവിതയുടെ പിതാവ് ജീവനൊടുക്കി. പരാതിപ്പെടാനെത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കേസെടുത്തില്ലെന്നും ആരോപിച്ചാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പിതാവ് ആത്‌മഹത്യ ചെയ്തത്. ഉത്തർ പ്രദേശിലെ ജലൗനിലാണ് സംഭവം. ഇദ്ദേഹം തിങ്കളാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിൻ്റെ മകൾ കൂട്ട ബലാത്സംഗത്തിനിരയായത്. ഗ്രാമത്തിലെ തന്നെ ചില യുവാക്കൾ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പഞ്ചാബിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് തിരികെവന്നപ്പോൾ കുട്ടി കാര്യങ്ങൾ […]

National

പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം; ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. പെൺകുട്ടി പീഡനത്തിനിരയി മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാൻ വൈകിയതാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാർ. യുപി ജലൗണിലെ അകോദി ഗ്രാമത്തിലാണ് സംഭവം.  രണ്ട് മാസം മുമ്പാണ് അക്കോഡി ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായത്. സംഭവം മകൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. ഇതിൽ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്നാണ് ഗ്രാമവാസികളുടെ ആരോപണം. […]

National

പിറന്നാൾ ആഘോഷത്തിനിടെ ബില്ലിനെ ചൊല്ലി തർക്കം, യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

മുംബൈയിൽ ജന്മദിനാഘോഷത്തിനിടെ 18 കാരന് ദാരുണാന്ത്യം. ഭക്ഷണത്തിന്റെ ബിൽ പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  കൊല്ലപ്പെട്ട യുവാവ് മെയ് 31ന് സുഹൃത്തുക്കൾക്കായി ജന്മദിന പാർട്ടി സംഘടിപ്പിച്ചിരുന്നു. ‘ധാബ’ എന്നറിയപ്പെടുന്ന റോഡരികിലെ ഒരു ഭക്ഷണശാലയിലായിരുന്നു പാർട്ടി. ആഘോഷത്തിനിടെ കഴിച്ച ഭക്ഷണത്തിന് മാത്രം 10,000 രൂപയോളം ബിൽ ലഭിച്ചു. ബിൽ തുക പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരയും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ, […]

National

ഒഡിഷ ട്രെയിൻ അപകടം; കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ഒഡിഷ ട്രെയിൻ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. അശ്രദ്ധ മൂലമുള്ള മരണം ജീവൻ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ. വീഴ്ച വരുത്തിയ റെയിൽവേ ജീവനക്കാർ ആരെന്ന് കണ്ടെത്തിയിട്ടില്ല എന്നും എഫ് ഐ ആറിൽ പറയുന്നു. അന്വേഷണം ഉടൻ സിബിഐയ്ക്ക് കൈമാറും. ഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരുമുണ്ട്. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. […]

National

‘പൊലീസ് വേഷത്തിൽ കള്ളന്മാർ’; മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ 2 പേർ അറസ്റ്റിൽ

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികളിൽ നിന്നും ഏകദേശം 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. മഹേന്ദ്ര, മനോജ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ രാജാസർ-ബിക്കാനീർ റോഡിൽ ദേരജ്‌സറിന് സമീപം നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ […]

National

ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതി; ഡി.കെ ശിവകുമാർ

കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വന്തം മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡി.കെ ശിവകുമാര്‍. കർണാടകയിൽ കോൺ​ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ ജൂൺ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ […]

National

ഒഡിഷ ട്രെയിനപകടം; മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് ജോലി തേടി പുറപ്പെട്ടവരും

ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരും. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.  കല്പണിക്കാരനാണ് സുക്‌ലാൽ. ഇദ്ദേഹം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്‌ലാൽ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടൻ ജോലിക്കായി സുക്‌ലാൽ മകനെ കൊണ്ടുപോവുകയായിരുന്നു. കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം […]

National

ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം; നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. മീററ്റിൽ നിന്നാണ് ഉത്തർപ്രദേശ് പൊലീസ് ഇവരെ പിടികൂടിയത്. തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. ഖാർഖോഡയിൽ സംശയാസ്പദമായ വ്യക്തികളുടെ സാന്നിധ്യത്തെക്കുറിച്ച് മീററ്റിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിവരം ലഭിച്ചിരുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. സോജിബ് ഖാൻ, മോണ്ടു ഖാൻ, മജിദുൽ ഖാൻ, മോസെം ഖാൻ എന്നിവരെ ധർഖേഡയിലെ ഹാപൂർ-മീററ്റ് റോഡിൽ നിന്നും […]

National

ഒഡിഷ ട്രെയിൻ അപകടം: ഇന്ത്യ കണ്ട ഏറ്റവും വലിയ റയിൽവെ ദുരന്തങ്ങളിൽ ഒന്ന്

ഇരുനൂറിലധികം പേർ മരണപ്പെടുകയും 1000ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഒഡിഷയിലെ ട്രെയിൻ അപകടം ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.  1981 ജൂൺ ആറിനാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും […]

National

മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട അപകടം; കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകൾ, രാജ്യത്തെ നടുക്കിയ വൻ ദുരന്തം

ഒഡിഷയിൽ 207 പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി. ബംഗാൾ മുഖ്യമന്ത്രി […]