Kerala National

തെലങ്കാനയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു

മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. തെലങ്കാനയിലെ രാജേന്ദ്രനഗറിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ശ്രീനിവാസ് (46) ആണ് കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ്‌ വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ മദ്യലഹരിയിൽ ശ്രീനിവാസ്‌ പീഡിപ്പിക്കാൻ ശ്രമിച്ചത്‌. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി ശ്രീനിവാസന്റെ സ്വകാര്യഭാഗത്ത് ചവിട്ടുകയും മർദിക്കുകയും ചെയ്തു. കുഴഞ്ഞുവീണ ശ്രീനിവാസിനെ 45 കാരി പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. […]

National

127 കോടി രൂപ മുടക്കി 6 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു

127 കോടി രൂപ മുടക്കി 6 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മേഘാലയയിലെ ടൂറയിലുള്ള പിഎ സാംഗ്‌മ ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്. കഴിഞ്ഞ ഡിസംബറിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 127 കോടി മുതൽ മുടക്കിൽ സർക്കാർ പണികഴിപ്പിച്ച പിഎ സാംഗ്‌മ സ്പോർട്സ് കോംപ്ലക്സിൽ പെട്ടതാണ് സ്റ്റേഡിയം. കനത്ത മഴയെ തുടർന്ന് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകർന്നത്. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അപകടത്തിൽ […]

National

കൊവിൻ ഡാറ്റ ചോർച്ച: ബിഹാർ സ്വദേശി അറസ്റ്റിൽ

രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഒരു ബിഹാർ സ്വദേശിയെയാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഐഎഫ്‌എഫ്‌എസ്ഒ യൂണിറ്റ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയുടെ അമ്മ ബിഹാറിൽ ആരോഗ്യ പ്രവർത്തകയായി ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അമ്മയുടെ സഹായത്തോടെ പ്രതി കൊവിൻ പോർട്ടലിന്റെ വിവരങ്ങൾ മോഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. പോർട്ടലിന്റെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളെ കൂടി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. […]

National

സൂര്യയുടെ വടിവാസൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം തട്ടി; തട്ടിപ്പ് സംഘം പിടിയിൽ

തമിഴ്‌നാട്ടിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തിനെതിരെ ചെന്നൈ തേനാംപേട്ട് പൊലിസ് കേസെടുത്തു.സൂര്യ അഭിനയിക്കുന്ന വാടിവാസൽ സിനിമയിൽ അഭിനയിക്കാനെന്ന വ്യാജ്യേനെ വാട്‌സ് അപ്പിൽ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്.  പ്രമുഖ നിർമാണ കമ്പനിയായ ചെന്നൈയിലെ വി ക്രിയേഷൻസിന്റെ പേരിലായിരുന്നു പരസ്യം. രജിസ്‌ട്രേഷനായി രണ്ടായിരം രൂപയാണ് സംഘം വാങ്ങിയത്. പിന്നീട്, സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ തട്ടിയെടുത്തു. അഭിനയിക്കാനായി വി ക്രിയേഷൻസിന്റെ ഓഫിസിൽ എത്തിയപ്പോഴാണ് കബളിപ്പിയ്ക്കപ്പെട്ട വിവരം അറിഞ്ഞത്. വി […]

National

മണിപ്പൂരിലേത് വലിയ ദുരന്തം, രാജ്യത്തിന്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവേറ്റു; സോണിയ ഗാന്ധി

മണിപ്പൂരിലെ ജനങ്ങൾക്ക് സമാധാന സന്ദേശവുമായി സോണിയ ഗാന്ധി. മണിപ്പൂരിലെ കലാപം രാജ്യത്തിന്റെ മനസാക്ഷിയില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു. സംസ്ഥാനത്ത് കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ദുഃഖം അറിയിച്ചുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം. ആളുകള്‍ വീട് എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത് കണ്ടതില്‍ തനിക്ക് വളരെ സങ്കടമുണ്ടെന്ന് ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. ‘അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ആളുകള്‍ വീടെന്ന് വിളിക്കുന്ന ഒരേയൊരു സ്ഥലത്ത് നിന്ന് പലായനം […]

National

തഞ്ചാവൂരിൽ ദൃശ്യം മോഡൽ കൊലപാതകം; യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

തമിഴ്‌നാട് തഞ്ചാവൂരിൽ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം നിർമാണത്തിലിരുന്ന റോഡിൽ കുഴിച്ചിട്ടു. കേസിൽ രണ്ടു പേർ പൊലിസ് പിടിയിലായി.  ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരനായ ഭാരതിയെ, മെയ് 16ന് ദിവ്യ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വച്ച്, ദിവ്യയും സതീഷും ചേർന്ന് ഭാരതിയെ തലയ്ക്കടിച്ച ശേഷം, കയറുപോയിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. ഒരു ദിവസം വീട്ടിൽ തന്നെ സൂക്ഷിച്ച മൃതദേഹം പിറ്റെ ദിവസം രാത്രിയിൽ, ചരക്ക് ഓട്ടോറിക്ഷയിൽ കയറ്റി നിർമാണം നടക്കുന്ന […]

National

സെന്തില്‍ ബാലാജിയുടെ അറസ്റ്റ്: മനുഷ്യാവകാശ ലംഘനം നടത്തിയെന്ന പരാതിയില്‍ ഇ ഡിയ്ക്ക് നോട്ടീസ്

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്. ഇ ഡി മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പരാതിയിലാണ് നടപടി. ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി ചെന്നൈ മേഖലയിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  നോട്ടീസിന് ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ ഡിയ്‌ക്കെതിരെ സെന്തില്‍ ബാലാജിയുടെ ഭാര്യ എസ് മേഘലയാണ് മനുഷ്യാവകാശ കമ്മിഷന് പരാതി സമര്‍പ്പിച്ചിരുന്നത് കോഴക്കേസില്‍ സെന്തില്‍ ബാലാജിയെ […]

National

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി

വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങൾക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നൽകാനായി ഡൽഹിയിലെത്തിയ 10 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഏഴാം ദിവസവും ഡൽഹിയിൽ തന്നെ തുടരുകയാണ്. ഇന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.

National

15കാരിയെ ആശ്രമത്തിൽ ബന്ധിയാക്കി രണ്ട് വർഷത്തിലധികം ബലാത്സംഗം ചെയ്തു; മഠാധിപതി അറസ്റ്റിൽ

15കാരിയെ ആശ്രമത്തിൽ ബന്ധിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു മഠാധിപതി അറസ്റ്റിൽ. വിശാഖപട്ടണം വെങ്കോജിപാലത്തെ സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 63കാരനായ മഠാധിപതിയെ ഇത് രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷത്തിലധികമായി തന്നെ ആശ്രമത്തിൽ ബന്ധിയാക്കി മഠാധിപതി ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി പരാതിനൽകിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയെ ബന്ധുക്കൾ ആശ്രമത്തിൻ്റെ കീഴിൽ നടത്തുന്ന അനാഥാലയത്തിൽ അയക്കുകയായിരുന്നു. എന്നും രാത്രി […]

National

ചെന്നൈയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ ഗതാഗത തടസം; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ആറ് ജില്ലകളിൽ അവധി

ചെന്നൈ നഗരത്തിൽ രാത്രി പെയ്ത മഴയിൽ വെള്ളം കയറി. ഓൾഡ് മഹാബലിപുരം റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ആർ കെ റോഡിൽ മരം റോഡിലേക്ക് വീണു നഗരത്തിൽ ചിലയിടങ്ങളിൽ മഴ തുടരുകയാണ്. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റാണിപ്പേട്ട്, വെല്ലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം ദുബൈ – ചെന്നൈ വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു. ചെന്നൈ വിമാനത്താവളത്തിൽ […]