National

ഷഹബാദ് ഡയറി ഏരിയയിൽ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹിലെ ഷഹബാദ് ഡയറി ഏരിയയിലാണ് സംഭവം. സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നത്തിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പഴിചാരുന്നതിനിടെയാണ് പുതിയ സംഭവം. ജനുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയതായിരുന്നു പതിനാറുകാരി. ഇതിനിടെ മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ […]

National

ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം: ബുക്കിംഗ് നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ച് അഹമ്മദാബാദിലെ ഹോട്ടലുകൾ

2023ലെ ഏകദിന ലോകകപ്പിൽ ചിരവൈരികളുടെ ഐതിഹാസിക പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ക്രിക്കറ്റ് വേദികളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം അത് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരം എന്നതിലുപരി വൈകാരികമായ ഒരു തലത്തിലേക്ക് കൂടി ഉയരാറുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. അതുകൊണ്ട് തന്നെ ലോകത്തെവിടെയായാലും ഇന്ത്യ-പാക് പോരാട്ടം ലോകം ഇമചിമ്മാതെ നോക്കികാണും. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന […]

National

പഞ്ചാബിൽ ‘കുറുപ്പ്’ മോഡൽ കൊലപതാകം; ഇൻഷുറൻസ് തട്ടാൻ സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് പ്രചരിപ്പിച്ച വ്യവസായി അറസ്റ്റിൽ

പഞ്ചാബിൽ സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താന്‍ ആണെന്ന് വരുത്തിത്തീർത്ത് കോടികളുടെ ഇൻഷുറൻസ് തട്ടാൻ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. ബിസിനസ് തകർന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഇയാൾ നാല് കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പഞ്ചാബിലെ രാംദാസ് നഗർ മേഖലയിലാണ് സംഭവം. കേസിൽ വ്യവസായി ഗുർപ്രീത് സിംഗ്, ഭാര്യ ഖുശ്ദീപ് കൗർ എന്നിവരുൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്ത് സുഖ്ജീത് സിംഗാണ് കൊല്ലപ്പെട്ടത്. സുഖ്ജീത്തിനെ കാണാനില്ലെന്ന് ഭാര്യ ജീവൻദീപ് കൗർ […]

National

ആചാരത്തിന്റെ പേരിൽ ക്രൂരത; യുപിയിൽ പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് ചൂടുപാൽ നുര തേച്ച് പൊള്ളിച്ചു

ഉത്തർപ്രദേശിൽ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. ബല്ലിയയിൽ മതപരമായ ആചാരത്തിന്റെ പേരിൽ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാൽ നുര തേച്ച് പൊള്ളിച്ചു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാൽനുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ശ്രാവൺപൂർ ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. വൈറലായ വീഡിയോയിൽ, വാരണാസിയിൽ നിന്നുള്ള പൂജാരി ഒരു പാത്രത്തിൽ നിന്ന് ചൂട് പാൽനുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം. കുഞ്ഞ് വേദന കൊണ്ട് കരയുന്നതും ആയിരക്കണക്കിന് ആളുകൾ അവരെ നോക്കി പ്രാർത്ഥിക്കുകയും ചെയ്യുന്നത് […]

National

യുപിയിൽ 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ നടപടി. ഫത്തേപൂരിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സംഭവം ലൗ ജിഹാദാണെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആരോപണം. പ്രതി മുസ്ലീമാണെന്നും ഹിന്ദുവാണെന്ന് നടിച്ച് പെൺകുട്ടിയെ കെണിയിൽ വീഴ്ത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും വിഎച്ച്പി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഫത്തേപൂരിലെ ഒരു ഗ്രാമത്തിൽ ജൂൺ 22 നാണ് 17 വയസുകാരി പീഡനത്തിനിരയായത്. ഗ്രാമത്തിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. പെൺകുട്ടിയുടെ പിതാവ് […]

National

കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി; ആൺ ചീറ്റയ്ക്ക് പരുക്ക്

മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരമാണ് നാല് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നി എന്ന ആൺ ചീറ്റയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ കെഎൻപിയിലെ ഫ്രീ ഏരിയയിൽ വച്ചാണ് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഗൗരവും ശൗര്യയും ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നിയും വായുവും പരസ്പരം ഏറ്റുമുട്ടിയതായി കെഎൻപി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പ്രകാശ് കുമാർ വർമ […]

National

മധ്യപ്രദേശിൽ മിനി ലോറി നദിയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

മധ്യപ്രദേശിലെ ദാതിയയിൽ വൻ അപകടം. മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നിർദേശം നൽകി. ദാതിയയിലെ ദുർസാദ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുഹാര ഗ്രാമത്തിലാണ് അപകടം നടന്നത്. ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബുഹ്‌റ നദിയിലേക്ക് വീഴുകയായിരുന്നു. വധുവിന്റെ വീട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. […]

National

വാഹനാപകടം : നടൻ സൂരജ് കുമാറിന് വലതുകാൽ നഷ്ടപ്പെട്ടു

ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ കന്നഡ താരം സൂരജ് കുമാറിന് ​ഗുരുതരമായി പരുക്കേറ്റു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ താരത്തിന്റെ വലത് കാൽ മുറിച്ചുമാറ്റി. മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ട്രാക്ടറെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സൂരജ് ഓടിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണ നഷ്ടപ്പെടുകയും എതിർ ദിശയിൽ വരികയായിരുന്ന ടിപ്പറിലേക്ക് ബൈക്ക് ഇടിച്ചുകയറുകയുമായിരുന്നു. സൂരജിന്റെ വലത് കാൽ ടിപ്പറിന്റെ ചക്രത്തിനടിയിലായി പൂർണമായും തകർന്ന നിലയിലായിരുന്നു. സിനിമാ നിർമാതാവ് എസ്.എ ശ്രീനിവാസിന്റെ മകനായ സൂര് ഐരാവത, […]

National

ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക്

ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സാരമായ പരുക്ക്. ഇടത് കാൽമുട്ടിനും ഇടത് ഇടുപ്പെല്ലിനും പരിക്കേറ്റതായി ഡോക്ടർസ് അറിയിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് കൊൽക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, വീട്ടിൽ ചികിൽസ മതിയെന്ന് മമത ഡോക്ടർമാരെ അറിയിച്ചു.മമതയ്ക്ക് ദിവസങ്ങളോളം വിശ്രമം വേണ്ടി വരും.പരിക്കുകൾ സാരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.ഗവർണർ ഡോ. സി.വി.ആനന്ദബോസ് മമതയുമായി സംസാരിച്ചു. മോശം കാലാവസ്ഥയിൽ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്നാണ് സെവോക് വ്യോമത്താവളത്തിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് […]

National

കുൽഗാമിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായി ജമ്മു കശ്മീർ പൊലീസ്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കശ്മീരിലെ നാല് ജില്ലകളിൽ റെയ്ഡ് നടത്തിയിരുന്നു. കുൽഗാം, ബന്ദിപോറ, ഷോപ്പിയാൻ, പുൽവാമ എന്നീ നാല് ജില്ലകളിലെ 12 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. നിരോധിത തീവ്രവാദ സംഘടനകളുടെ […]