National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും; ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന വേളയില്‍ ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടാകും. റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പിടും. 26 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. 26 റഫാല്‍ യുദ്ധവിമാനങ്ങള്‍, മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക […]

National

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കായി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു. അപകീര്‍ത്തികേസില്‍ പാര്‍ലമെന്റഗത്വം നഷ്ടപ്പെട്ട രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നിരുന്നു. നിസാമുദ്ദീന്‍ ഈസ്റ്റിലാണ് ഷീലാ ദീക്ഷിതിന്റെ വീടുള്ളത്. അമ്മ സോണിയ ഗാന്ധിയുടെ വീട്ടിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്. 1991 മുതല്‍ 1998 വരെയും മുഖ്യമന്ത്രിപദം ഒഴിഞ്ഞശേഷം 2015-ലും ഷീലാ ദീക്ഷിത് നിസാമുദ്ദീന്‍ ഈസ്റ്റിലുള്ള വീട്ടിലാണ് താമസിച്ചത്. ഇവിടെ താമസിച്ചിരുന്ന മകന്‍ സന്ദീപ് ദീക്ഷിത് മറ്റൊരു വീട്ടിലേക്ക് മാറിയതിനാലാണ് രാഹുലിന് വസതിയൊരുങ്ങുന്നത്. വാടകയ്ക്ക് താമസിക്കാന്‍ രാഹുല്‍ ഗാന്ധി […]

National

ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല്‌ കുട്ടികൾക്ക് പരിക്ക്

രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. മഹുവ ഗ്രാമത്തിലെ ഗവൺമെന്റ് മഹാത്മാഗാന്ധി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ ക്ലാസ് മുറിയിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ക്ലാസ് മുറിയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ […]

National

ഡൽഹിയിൽ വീണ്ടും അരുംകൊല; ചിതറിക്കിടക്കുന്ന നിലയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. കിഴക്കൻ ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മേൽപ്പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ പലയിടത്തും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ശരീരഭാഗങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചുട്ടുണ്ട്. ബുധനാഴ്ച രാവിലെ 9.15 ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഫ്‌ളൈ ഓവറിന് സമീപമുള്ള കുറ്റിക്കാട്ടിൽ മനുഷ്യ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ത്രീയുടെ തലയും മറ്റ് ചില ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡൽഹി […]

National

ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണ ട്രയൽസ് ഐഎസ്ആർഒ പൂർത്തിയാക്കി

അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ ഇന്നലെയാണ് ഐഎസ്ആർഒ നടത്തിയത്. 2019 സെപ്റ്റംബറിൽ നടത്തിയ ചാന്ദ്രയാൻ രണ്ട് പരാജയമായിരുന്നു. അതിലെ കുറവുകൾ എല്ലാം നികത്തിയാണ് നാല് വർഷത്തിനിപ്പുറം ചാന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുന്നത്.ഈ മാസം 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചാന്ദ്രയാൻ മൂന്നും വഹിച്ചു കൊണ്ടുള്ള എൽ വി എം ത്രീ കുതിച്ചുയരുക. 2019ലായിരുന്നു […]

National

‘സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ’; ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടതല്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യൻ മുസ്ലീം ജനസംഖ്യ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനിലെ 33 അംഗ രാജ്യങ്ങൾക്ക് തുല്യമാണെന്നും ഡോവൽ. ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ സൗദി നീതിന്യായ മന്ത്രിയുമായും മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഈസ പങ്കെടുത്ത ചടങ്ങിലാണ് ഡോവലിന്റെ പരാമർശം. ഇന്ത്യ നൂറ്റാണ്ടുകളായി ഐക്യത്തോടെ നിലനിൽക്കുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും […]

National

സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ജനസംഖ്യാ സ്ഥിരത കൈവരിക്കാന്‍ സഹായിച്ചു: ആരോഗ്യ മന്ത്രി

സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവുമെല്ലാം ജനസംഖ്യാ സ്ഥിരത കൈവരിക്കാന്‍ കേരളത്തെ സഹായിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരോഗ്യ സൂചകങ്ങളില്‍ കേരളം മുന്നിലെത്തിയതെന്നും മന്ത്രി. തിരുവനന്തപുരം ലോ കോളജില്‍ നടന്ന ലോക ജനസംഖ്യാ ദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കുറവ് മാതൃശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. കുടുംബാംഗങ്ങളുടേയും പ്രത്യേകിച്ച് കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷത്തിനും അഭിവൃദ്ധിക്കുമൊക്കെ കുടുംബാസൂത്രണം എന്നുള്ളതാണ് […]

National

‘സത്യം വിളിച്ചു പറയുന്നതാണോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റ്?’ ആനി രാജയ്‌ക്കെതിരായ നടപടിയിൽ ജോൺ ബ്രിട്ടാസ്

ണിപ്പൂർ വംശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി 24 നോട്. വംശീയതയ്‌ക്കൊപ്പം വർഗീയതയും ചാലിച്ചുകൊണ്ടുള്ള ആക്രമണമാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് അരങ്ങേറുന്നത്. സത്യം വിളിച്ചു പറയുന്നതാണോ അതോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റെന്നും അദ്ദേഹം ചോദിച്ചു. സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എംപി. ‘മണിപ്പൂരിന്റെ യാഥാർത്ഥ്യം നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ക്രിസ്ത്യൻ പള്ളികൾ തകർക്കുന്നതിലൂടെ വംശീയതയ്‌ക്കൊപ്പം വർഗീയതയും ചാലിച്ചുകൊണ്ടുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുതകൾ വിളിച്ചുപറയുന്നതിൽ തെറ്റുണ്ടോ? […]

National

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു. അതിതീവ്ര മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചൽപ്രദേശിൽ മാത്രം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ദേശീയപാതകൾ തകർന്നു. പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയി. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങൾ തകർന്നു. സോളൻ, ഷിംല, കുളു അടക്കം […]

National

50 ശതമാനം പേരെ സ്ഥിരപ്പെടുത്തും; അഗ്നിപഥ് പദ്ധതി പരിഷ്‌കരണം പരിഗണനയില്‍

അഗ്നിപഥ് പദ്ധതി പരിഷ്‌കരിക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നതാണ് പരിഗണനയില്‍. നിലവില്‍ 25 ശതമാനം പേരെ നിലവനിര്‍ത്തുന്നതിന് പകരം 50 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. 75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്. നാലു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് 50 ശതമാനം പേരെ നിലനിര്‍ത്തനാണ് പുതിയ പരിഷ്‌കരണം. കോവിഡ് വ്യാപനം മൂലം സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. ഓരോ വര്‍ഷവും 60,000 സൈനികര്‍ സൈന്യത്തില്‍ നിന്ന് […]