അസമിൽ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൊലപാതകം. കൂട്ടക്കൊലയ്ക്ക് ശേഷം പ്രതി കീഴടങ്ങി. ഗോലാഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ പ്രതി, നഗരത്തിലെ ഹിന്ദി സ്കൂൾ റോഡിനു സമീപത്തെ ഭാര്യയുടെ വീട്ടിലെത്തി. തുടർന്ന് ഭാര്യാപിതാവിനോടും അമ്മായിയമ്മയോടും ഭാര്യയോടും വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മൂവരെയും വെട്ടി. ആക്രമണത്തിൽ […]
National
ഗ്യാന്‍വാപി: സര്‍വെ നിര്‍ത്തി വയ്ക്കാന്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ്; വാരണസി കോടതി ഉത്തരവിന് സ്‌റ്റേ
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. വാരണസി കോടതിയുടെ സര്‍വേ ഉത്തരവ് സ്‌റ്റേ ചെയ്താണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ രണ്ട് ദിവസത്തേക്ക് തത്സ്ഥിതി തുടരണമെന്നും ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ പാടില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ക്കാലം ഖനന നടപടികള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. […]
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം; ഇരുസഭകളിലും ബഹളം
മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അടിയന്തര പ്രമേയ നോട്ടീസ് ഉയര്‍ത്തി പ്ലക്കാര്‍ഡുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്നെവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ രാജ്യസഭയും ലോകസഭയും നിര്‍ത്തിവെച്ചിരുന്നു. സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചപ്പോഴും പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. വിഷയത്തില്‍ പ്രതിപക്ഷം വലിയതോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അതേസമയം മണിപ്പൂരില്‍ സ്‌കൂളുകള്‍ക്ക് കലാപകാരികള്‍ തീയിട്ടിരുന്നു. മിസോറാമില്‍ നിന്ന് മെയ്തികളുടെ പാലായനം തുടരുകയാണ്.
യു.പിയിൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ വളഞ്ഞിട്ട് ആക്രമിച്ച് എ.ബി.വി.പി പ്രവർത്തകർ
ഉത്തർപ്രദേശ് ഗോരഖ്പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാലയിൽ വൈസ് ചാൻസലറെയും രജിസ്ട്രാറെയും മർദിച്ച് എ.ബി.വി.പി പ്രവർത്തകർ. സംഭവത്തിൽ ഇടപെട്ട പൊലീസുകാർക്കും മർദനമേറ്റു. സർവകലാശാലയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവർത്തകർ കുറച്ച് ദിവസങ്ങളായി പ്രതിഷേധത്തിലാണ്. ഒരാഴ്ച മുമ്പ് എബിവിപി പ്രവർത്തകർ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ വൈസ് ചാൻസലറുടെ കോലം കത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ യൂണിവേഴ്സിറ്റി ഗേറ്റിൽ സമരം ചെയ്യുന്ന എ.ബി.വി.പി അംഗങ്ങളുമായി സർവകലാശാലയിലെ ഉദ്യോഗസ്ഥൻ ചര്‍ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ്സംഘര്‍ഷം ആരംഭിച്ചത്. വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസ് തകർക്കുകയും […]
നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടിയുടെ തട്ടിപ്പ്; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്
നടൻ വിവേക് ഒബ്രോയിയെ കബിളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം. സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മൂന്നംഗ സംഘം വിവേക് ഒബ്രോയിൽ നിന്ന് പണം തട്ടിയെടുത്തത്. ഒരു സിനിമാ നിർമാതാവുൾപ്പെടെയുള്ള വ്യക്തികളാണ് തട്ടിപ്പിന് പിന്നിൽ. സിനിമാ നിർമാണ കമ്പനിയിൽ താരത്തിന്റെ ഭാര്യയേയും പങ്കാളിയാക്കിയിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസിലായതിന് പിന്നാലെ താരത്തിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ധേരി ഈസ്റ്റിലെ എംഐഡിസി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഐപിസി സെക്ഷൻ 34, 409, […]
‘ഞാൻ ചാര വനിതയല്ല, തിരിച്ചയക്കരുത്’; പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി പാക് യുവതി സീമ ഹൈദർ
ചാര വനിതയല്ലെന്ന് ആവർത്തിച്ച് കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താൻ യുവതി സീമ ഹൈദർ. തന്നെ പാകിസ്താനിലേക്ക് തിരിച്ചയക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർഥിക്കുന്നതായി സീമ ഹൈദർ പറഞ്ഞു. ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ പ്രണയിച്ച കാമുകൻ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിനൊപ്പം ജീവിക്കാൻ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദർ തുടക്കമിട്ട ദുരൂഹതയും വിവാദങ്ങളും ഇതുവരെ അവസാനിച്ചിട്ടില്ല. യുവതി പാക് ചാരയാണെന്നും പിന്നിൽ ഐഎസിന്റെ […]
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം; യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഇരയായ യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ. പരാതി നൽകിയപ്പോൾ പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് സൈനികൻ ആരോപിച്ചു.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത നൽകിയത്.കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയാണ് അപമാനിക്കപ്പെട്ടത്. ”തുറസായ സ്ഥലത്ത് ജനക്കൂട്ടത്തിനിടയിൽ ആയിരക്കണക്കിന് പുരുഷന്മാർക്ക് മുന്നിൽ തോക്കിന് മുനയിൽ ഞങ്ങൾ രണ്ട് സ്ത്രീകളെയും വിവസ്ത്രരാക്കി. വസ്ത്രം അഴിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ നൃത്തം ചെയ്തു, ഞങ്ങളെ ആട്ടിയോടിച്ചു, […]
‘ശരിയായ സമയത്ത് കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല’; ഇറോം ശർമിള
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. “ശരിയായ സമയത്ത്” കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് പ്രതികരണം. മനുഷ്യത്വരഹിതമായ സംഭവത്തിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനത്ത് സൈന്യം നടത്തുന്ന കിരാതനടപടികൾക്കെതിരെ പോരാടിയ മണിപ്പൂരിന്റെ ഉരുക്കുവനിതയാണ് ഇറോം ശർമിള. മണിപ്പൂരിൽ സംഭവിക്കുന്നത് കാണുമ്പോൾ അതിയായ സങ്കടം തോന്നുന്നു. ഇതെല്ലം കാണുമ്പോഴും കേൾക്കുമ്പോഴും ഒരു മരവിപ്പും അസ്വസ്ഥതയുമാണ് അനുഭവപ്പെടുന്നുത്. ശരിയായ സമയത്ത് […]
മഹാരാഷ്ട്രയിലെ റായ്ഗഡിലെ മണ്ണിടിച്ചിലില്‍ 16 മരണം; 50 ഓളം വീടുകള്‍ മണ്ണിനടിയില്‍
മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ തിരച്ചില്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചു. 23 പേരെ രക്ഷപെടുത്തി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് റായ്ഗഡിലെ ഇര്‍ഷല്‍വാഡി ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. 50 ഓളം വീടുകള്‍ മണ്ണിനടിയിലായി. നൂറോളം പേരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. റായ്ഗഡില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തിരിച്ചടിയായി. മണ്ണിടിച്ചില്‍ ഭീഷണി ഇപ്പോഴും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അപകട സ്ഥലം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് […]
രാജസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി
രാജസ്ഥാനിലെ ജയ്പൂരില്‍ ഭൂതലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നു ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ഭൂചലനം അനുഭപ്പെട്ടത്. ആളാപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങളിലും ഭൂചലനം അനുഭപ്പട്ടു. ജനങ്ങള്‍ ഫ്‌ലാറ്റുകളില്‍ നിന്നു പുറത്തേക്കിറങ്ങി രക്ഷ തേടി. അര മണിക്കൂറിനിടെയാണ് ജയ്പൂരില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്.












