ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( Chandrayaan 3 Lander Shares Its First Video From Moon Surface ) ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ഇന്നലെ പര്യവേഷണം ആരംഭിച്ചു. റോവർ മൊബിലിറ്റി പ്രവർത്തനങ്ങളും തുടങ്ങി. ലാൻഡർ മൊഡ്യൂൾ […]
National
മാഹിയിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്‌തു
മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32). പ്രതിയെ പിടികൂടിയത് ആർപിഎഫ് എസ്‌ഐ കെ ശശിയുടെ നേതൃത്വത്തിലാണ്.(Stone Pelting on Vandebharat one RPF Custody) തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 […]
വിവരാവകാശ വെബ് പോർട്ടൽ: കേരളത്തിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു
വിവരാവകാശ വെബ് പോർട്ടൽ വിഷയത്തിൽ കേരളത്തിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. പ്രവാസി ലീഗൽ സെല്ലാണ് ഹർജി ഫയൽ ചെയ്തത്. സുപ്രിംകോടതി നിർദേശാനുസരണം തയാറായ വിവരാവകാശ വെബ് പോർട്ടൽ ഉചിതമായി പ്രവർത്തിക്കാത്തതിന് എതിരെയാണ് ഹർജി. ( contempt of court against kerala RTI web portal ) വിവരാവകാശ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നത് തടസപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമെന്നാണ് ആക്ഷേപം. സുപ്രിംകോടതി ഉത്തരവ് നടത്തി എന്ന് വരുത്തിതിർക്കാൻ മാത്രം സ്യഷ്ടിച്ചതാണ് കേരളത്തിന്റെ വിവരാവകാശ വെബ് പോർട്ടലെന്നും […]
ബ്രിക്‌സ് 2023-ൽ ഗ്രൂപ്പ് ഫോട്ടോയ്‌ക്കിടെ നിലത്ത് സ്ഥാനം സൂചിപ്പിക്കാൻ ത്രിവർണ്ണ പതാക; മോദിയുടെ പ്രതികരണം!!
പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാജ്യത്തിന്റെ പതാകയോടുള്ള ആദരവ് പ്രകടിപ്പിച്ചു. നിൽക്കുന്ന സ്ഥാനം സൂചിപ്പിക്കാൻ നിലത്ത് സ്ഥാപിച്ച ഇന്ത്യൻ ത്രിവർണ്ണ പതാകയെ അദ്ദേഹം ശ്രദ്ധിക്കുകയും അതിൽ കാലുകുത്താതിരിക്കാൻ ശ്രദ്ധിക്കുകയും അത് എടുത്ത് തന്റെ പക്കൽ സൂക്ഷിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റമഫോസയും ഇത് പിന്തുടർന്നു. (PM Notices Indian Flag On The Floor – He Does This) അതിനിടെ, പ്രധാനമന്ത്രി […]
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: 28 പേർ ആശുപത്രിയിൽ
28 hospitalised after gas leakage at chemical factory in Gujarat: ഗുജറാത്തിൽ വാതക ചോർച്ച. ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഒരു കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ. സരോദ് ഗ്രാമത്തിലെ പിഐ ഇൻഡസ്ട്രീസിലാണ് വാതക ചോർച്ചയുണ്ടായത്. ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് ബ്രോമിൻ വാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാതക ചോർച്ച റിപ്പോർട്ട് ചെയ്യുമ്പോൾ ഫാക്ടറിയിൽ രണ്ടായിരത്തോളം തൊഴിലാളികൾ […]
കൂളായി പൊരിവെയിലത്ത് നില്‍ക്കാം; ട്രാഫിക് പൊലീസിന് ‘എസി’ ഹെല്‍മെറ്റ്
കടുത്തവേനലില്‍ നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ആശ്വാസവുമായി ‘എസി’ ഹെല്‍മെറ്റ്. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്. എട്ടുമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍ ഒരു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും. സാധാരണയായി ട്രാഫിക് പൊലീസുകാര്‍ ധരിക്കുന്ന ഹെല്‍മെറ്റിനെക്കാളും അര കിലോ ഭാരക്കൂടുതല്‍ ഈ ഹെല്‍മെറ്റിനുണ്ട്. തല തണുപ്പിക്കുന്നതിന് പുറമെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റ് രാസവാതകങ്ങളില്‍ നിന്നും എസി ഹെല്‍മെറ്റ് സംരക്ഷണം […]
ചരിത്ര മുഹൂർത്തം കാത്ത് രാജ്യം; ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്
മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ […]
ജനവാസമില്ലാത്ത ദ്വീപിൽ മൂന്ന് ദിവസമായി കുടുങ്ങി; 64കാരനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്
മൂന്ന് ദിവസമായി ജനവാസമില്ലാത്ത ദ്വീപിൽ കുടുങ്ങി 64 കാരൻ. ബഹാമസ് ദ്വീപിൽ കുടുങ്ങിയ വയോധികനെ യുഎസ് കോസ്റ്റ് ഗാർഡ് (യുഎസ്‌സിജി) വെള്ളിയാഴ്ച രക്ഷപ്പെടുത്തി. ഫ്ലോറിഡ, ക്യൂബ, ബഹാമസ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ കേ സാലിന് സമീപമാണ് യുഎസ്സിജി ഇവരെ കണ്ടെത്തിയത്. 64 കാരനായ ബഹാമിയൻ പൗരനാണെന്ന് തിരിച്ചറിഞ്ഞ എയർക്രൂ ദ്വീപിൽ ആശയവിനിമയം സ്ഥാപിക്കുന്നതിനായി റേഡിയോയും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സാധനങ്ങൾ ദീപിൽ എത്തിച്ചു കൊടുത്തു. “യാത്രയ്ക്കിടെ തന്റെ കപ്പൽ പ്രവർത്തനരഹിതമായതിനെത്തുടർന്ന് മൂന്ന് ദിവസമായി […]
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു. മൂന്ന് ബോട്ടുകളിലായി നടുക്കടലിലെത്തി 9 ശ്രീലങ്കൻ കടൽക്കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നാഗപട്ടണം സ്വദേശികളുടെ ബോട്ട് വളഞ്ഞ കടൽക്കൊള്ളക്കാർ ബോട്ടിലേക്ക് ചാടിക്കയറി ഇഷ്ടികയും വടിയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് തമിഴ്നാട്ടിലെ കോസ്റ്റൽ പൊലീസ് വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു. കവർച്ച തടയാൻ ശ്രമിച്ച മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ […]
ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിലിൽ; നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർ മരിച്ചു
ഉത്തരാഖണ്ഡ് തെഹ്‌രി ജില്ലയിലെ ചമ്പയിയിൽ മണ്ണിടിച്ചിലിൽ. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ നാല് പേർ മരിച്ചതായി അധികൃതർ. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചമ്പയിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ട് സ്ത്രീകളും 4 മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നത്. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ മണ്ണിടിച്ചിലുണ്ടായതിനാൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും മുതിർന്ന […]