മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തത് ആകെ 3 എം.പിമാര്‍ മാത്രം. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ആകെ 326 വോട്ടുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ളവരുടെ 323 വോട്ടുകളും ബില്ലിന് അനുകൂലമായി. കോണ്‍ഗ്രസും സിപിഎമ്മും എന്‍.സി.പിയും ബില്ലിനെ പിന്തുണച്ചു. എ.ഐ.എ.ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. […]
National
സാമ്പത്തിക സംവരണം; പ്രതിഷേധവുമായി ദലിത് സംഘടനകളും നേതാക്കളും
ഭരണഘടനാ വിരുദ്ധമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് സംവരണം കൊണ്ടുവരാനുള്ള മോഡി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ദലിത്, ആദിവാസി പ്രവർത്തകരും ബുദ്ധിജീവികളും രംഗത്തുവന്നിരിക്കുകയാണ്. മുന്നോക്ക സമുദായങ്ങള്‍ ഏതെങ്കിലും ഗവൺമെന്റ് മേഖലയിൽ പ്രാതിനിധ്യം കിട്ടാത്തവരല്ലെന്ന് അഖിലേന്ത്യാ ദലിത് കോൺഫഡറേഷൻ ചെയർമാൻ അശോക് ഭാരതി പറഞ്ഞു. ജനസംഖ്യാ ആനുപാതത്തേക്കാൾ അധികാര പ്രാതിനിധ്യം കിട്ടുന്ന ജനങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ഇത് തെളിഞ്ഞ ഭരണഘടനാ ലംഘനവും ഉന്നത ജാതിക്കാരെ പ്രീണിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു സാമ്പത്തിക ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് […]
സംയുക്ത തൊഴിലാളി യൂണിയന്റെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന്
സംയുക്ത തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. പാര്‍ലമെന്‍റിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും മോദി സര്‍ക്കാരിന്‍റെ തൊഴില്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും നടത്തുന്ന പണിമുടക്കിന് ഇന്നലെ ഉത്തരേന്ത്യയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. 20 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ വ്യക്തമാക്കുന്നത്. ജി.എസ്‍.ടി, നോട്ട് നിരോധനം അടക്കമുള്ളവ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയായെന്നത് അടക്കമുള്ള കാര്യങ്ങള്‍ പണിമുടക്കില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇന്നലെ […]
സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്നു, പിന്നെ എന്തുകൊണ്ട് ശബരിമലയില്‍ പൊയ്ക്കൂടാ? രാം വിലാസ് പാസ്വാന്‍
ശബരിമലയിലെ യുവതി പ്രവേശനം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്നീ വിഷയങ്ങളില്‍ ബി.ജെ.പിയോട് വിയോജിച്ച് കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുമ്പോള്‍ ശബരിമല ദര്‍ശനം നടത്തുന്നത് തടയുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബേഠി ബചാവോ ബേഠി പഠാവോ എന്ന് പറയുന്ന കാലത്ത് ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് എങ്ങനെ പറയും? ലിംഗപരമായ ഒരു വിവേചനവും പാടില്ല. ബി.ജെ.പി യുവതികളുടെ ശബരിമല പ്രവേശനത്തെ എതിർത്തിട്ടുണ്ടാകാം, എന്നാല്‍ കേന്ദ്ര സർക്കാർ സുപ്രീംകോടതി വിധിക്കെതിരെ […]