India National

60 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ വാങ്ങി കബളിപ്പിച്ച ഗായിക പിടിയില്‍

60 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ വാങ്ങി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച കേസില്‍ ഗായിക അറസ്റ്റില്‍. ഹരിയാന സ്വദേശിയായ ഗായിക ഷിഖാ രാഘവ്(27) ആണ് പൊലീസിന്റെ പിടിയിലായത്. 2016ലെ നോട്ട് നിരോധനകാലത്തായിരുന്നു സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശിഖ ഹരിയാനയില്‍ കഴിഞ്ഞിരുന്ന സ്ഥലത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ബുധനാഴ്ച്ച അറസ്റ്റ് ചെയ്ത അവരെ ഇന്നലെ ഡല്‍ഹിയില്‍ കോടതിയില്‍ ഹാജരാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അതേസമയം പണം […]

India National

സി.ബി.ഐയില്‍ വീണ്ടും അധികാരക്കളി: അലോക് വര്‍മ്മ ഇറക്കിയ ഉത്തരവുകള്‍ നാഗേശ്വര റാവു റദ്ദാക്കി

സി.ബി.ഐയിലെ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലമാറ്റിയ അലോക് വര്‍മ്മയുടെ ഉത്തരവുകള്‍, താത്കാലിക ഡയറക്ടര്‍ നാഗേശ്വര റാവു റദ്ദാക്കി. നേരത്തെ അലോക് വര്‍മ്മ അധികാരമേറ്റശേഷം നാഗശ്വര റാവു നടപ്പാക്കിയ സ്ഥലമാറ്റ ഉത്തരവുകള്‍ റദ്ദാക്കിയിരുന്നു. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡയറക്ടറായി അലോക് വര്‍മ തിരിച്ചെത്തിയതിന് പിന്നാലെയാണ് സി.ബി.ഐയില്‍ അഴിച്ചുപണിക്ക് ശ്രമം നടത്തിയിരുന്നത്. രാകേഷ് അസ്താനക്കെതിരായ കേസിന്റെ അന്വേഷണ ചുമതലയില്‍ അടക്കം അലോക് വര്‍മ മാറ്റം വരുത്തിയിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. […]

India National

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് കാരാട്ട്

ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മാറ്റി നിർത്തി ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും പ്രാദേശികാടിസ്ഥാനത്തിൽ ബി.ജെ.പി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കാരാട്ട് കുവൈത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നൽകി. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് ജാതീയമായ വേർതിരിവ് ഉണ്ടാക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. കല […]

India National

“ഖനിയില്‍ അപകടം നടക്കാനിടയുണ്ടെന്ന് ജോലി ചെയ്യിച്ചവര്‍ക്കും അറിയാമായിരുന്നു”: ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട അലി

മേഘാലയയിലെ ഖനിയില്‍ അപകടം നടക്കാനിടയുണ്ടെന്ന വിവരം ലുംതാരിയില്‍ ജോലി ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും അറിയാമായിരുന്നുവെന്ന് ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സായിബ് അലി. മേഘാലയയിലെ ഖനി മാഫിയയെ തുറന്നുകാട്ടിയ അലി ഗുവാഹതിയില്‍ നിന്നും 200ഓളം കിലോമീറ്റര്‍ അകലെ ചിറംഗ് ജില്ലയിലെ ഭഗ്‌നാമാരി എന്ന കുഗ്രാമത്തില്‍ പേടിപ്പെടുത്തുന്ന ഓര്‍മ്മകളുമായി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഗ്രാമത്തില്‍ നിന്നും തന്നോടൊപ്പം ഖനിയിലേക്ക് പോയവരുള്‍പ്പടെയുള്ള ആ 15 പേരുടെ മൃതദേഹങ്ങള്‍ പോലും ഇനി കണ്ടെത്താനാവില്ലെന്നാണ് അലി പറയുന്നത്. ഖനി മുതലാളിമാരുടെ ലാഭക്കൊതിയാണ് ലുംതാരിയിലെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്നും […]

India National

പ്രകാശ്‍രാജ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തി

ബംഗലൂരു സെന്‍ട്രലില്‍ നിന്നും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി പോലൊരു നഗരം ഭരിക്കുന്ന കെജ്‍രിവാളില്‍ നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. ബംഗലൂരു സെന്‍ട്രലില്‍ പ്രകാശ് രാജിന് ഉപാധിരഹിത പിന്തുണ നല്‍കുന്നതായി ആം ആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രകാശ് രാജ് ബംഗലൂരു സെന്‍ട്രല്‍ സീറ്റില്‍ നിന്നും സ്വതന്ത്രനായി ലോക്സഭയിലേക്ക് മല്‍സരിക്കുമെന്ന് […]

India National

മേഘാലയയില്‍ ഖനി മാഫിയ- പൊലീസ്- ഉദ്യോഗസ്ഥ കൂട്ടുകെട്ട്; ജീവച്ഛവമായി മാറിയ ആഗ്‌നസ് പറയുന്നു..

മേഘാലയയിലെ ഖനി മാഫിയക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കാന്‍ പൊലീസും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരുമൊക്കെ കൂട്ടുനില്‍ക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ആഗ്‌നസ് കാര്‍ഷിംഗ്. നവംബര്‍ 8ന് മാഫിയയുടെ ആക്രമണത്തിനിരയായി ജീവച്ഛവമായി മാറിയ ആഗ്‌നസ് സംസ്ഥാനത്തെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരിലൊരാളാണ്. ആഗ്‌നസിനെ ആക്രമിക്കാന്‍ സഹായകരമായ വിവരങ്ങള്‍ പൊലീസ് തന്നെയാണ് ഖനിയുടമകള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് സൂചനകള്‍. ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ എലിമട ഖനനം നിരോധിച്ചതിനു ശേഷവും മേഘാലയയില്‍ നിന്നും ആയിരക്കണക്കിന് ട്രക്കുകളിലാണ് കല്‍ക്കരി പുറത്തേക്കൊഴുകുന്നത്. ഇവയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് […]

India National

അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാഗ്ദാനം. ലോക്‌സഭയില്‍ നടന്ന റഫേല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് രാഹുല്‍ ജയ്പൂരിലെത്തിയത്. ജയ്പൂരില്‍ ആയിരങ്ങള്‍ അണിനിരന്ന കര്‍ഷകറാലിയെ രാഹുല്‍ അഭിസംബോധന ചെയ്തു. അസംതൃപ്തരായ കര്‍ഷകര്‍ അവരുടെ ശക്തി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിക്ക് കാണിച്ചു കൊടുത്തുവെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക […]

India National

ബാബരി മസ്ജിദ് ഭൂമി തർക്കക്കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തിൽ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ആവശ്യം. ബാബരി മസ്ജിദ് ഭൂമി തർക്കക്കേസ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തിയതിയും ഇന്ന് നിശ്ചയിച്ചേക്കും. വേഗത്തിൽ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. […]

India National

‘അവളെന്റെ ഹൃദയം മോഷ്‍ടിച്ചു’ പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

പലതരം പരാതികള്‍ വന്നെത്തുന്ന ഇടമാണ് പൊലീസ് സ്റ്റേഷനുകള്‍. എന്നാല്‍ നാഗ്പൂര്‍ പൊലീസിനെ സമീപിച്ച യുവാവിന്റെ പരാതി കേട്ട് പൊലീസുകാര്‍ പോലും ആദ്യമൊന്ന് അമ്പരന്നു. തന്റെ ഹൃദയം ഒരു പെണ്‍കുട്ടി കവര്‍ന്നെടുത്തു എന്നായിരുന്നു യുവാവിന്റെ പരാതി. നഷ്ടപ്പെട്ട ഹൃദയം കണ്ടെത്തി തിരികെ നല്‍കണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു. നാഗ്പൂരിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിരവധി മോഷണക്കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പരാതിയില്‍ എന്ത് നടപടിയെടുക്കുമെന്ന് പൊലീസുകാര്‍ക്കും സംശയമായി. ഒടുവില്‍ ഉപദേശത്തിനായി അവര്‍ സീനിയര്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ […]

India National

സാമ്പത്തികസംവരണം: എതിര്‍ത്ത് വോട്ട് ചെയ്തത് 3 എം.പിമാര്‍ മാത്രം

മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തത് ആകെ 3 എം.പിമാര്‍ മാത്രം. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ആകെ 326 വോട്ടുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ളവരുടെ 323 വോട്ടുകളും ബില്ലിന് അനുകൂലമായി. കോണ്‍ഗ്രസും സിപിഎമ്മും എന്‍.സി.പിയും ബില്ലിനെ പിന്തുണച്ചു. എ.ഐ.എ.ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. […]