തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ മോഷണക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ മനോജ്, കെ.വി സയന്‍ എന്നിവരെയാണ് തമിഴ്നാട് പൊലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്തത്. കോടനാട് എസ്റ്റേറ്റിലെ മോഷണത്തിനും പിന്നാലെ ഉണ്ടായ കൊലപാതകങ്ങള്‍ക്കും പിന്നില്‍ എടപ്പാടി പളനിസ്വാമിയാണെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ ഉടമസ്ഥതയിലുളള കോടനാട് എസ്റ്റേറ്റിലെ മോഷണം പണത്തിന് വേണ്ടിയായിരുന്നില്ലെന്നും ചില സുപ്രധാന രേഖകള്‍ക്ക് വേണ്ടിയായിരുന്നുവെന്നാണ് മലയാളികളായ പ്രതികള്‍ കെ.വി സയന്‍, മനോജ് എന്നിവര്‍ വെളിപ്പെടുത്തിയത്. മോഷണത്തിനും ഇതിന് ശേഷമുണ്ടായ കൊലപാതകങ്ങള്‍ക്കും മുഖ്യമന്ത്രി […]
National
യു.പി ലോക്സഭ തെരഞ്ഞെടുപ്പ്; സഖ്യത്തിനകത്തെ ചര്‍ച്ചകള്‍ സജീവം
ഉത്തര്‍പ്രദേശിലെ ലോക്സഭ തെരഞ്ഞെടുപ്പ് സഖ്യ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സഖ്യത്തിനകത്തെ ചര്‍ച്ചകളും സജീവമാകുന്നു. മുന്‍ എസ്.പി നേതാവ് ശിവപാല്‍ യാദവാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറായിരിക്കുന്നവരില്‍ മുഖ്യന്‍. എന്‍.ഡി.എ സഖ്യം വിടാനൊരുങ്ങി നില്‍ക്കുകയാണ് അപ്നാ ദള്‍. 80 സീറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് സമാന മനസ്കര്‍ക്കൊപ്പം സഖ്യത്തിലേര്‍പ്പെടുമെന്ന് വ്യക്തമാക്കിയതാണ്. ബി.ജെ.പി ഇതര സഖ്യത്തിന് തയ്യാറെന്ന് എസ്.പി വിട്ട ശിവപാല്‍ യാദവിന്റെ പ്രഗതീശീല്‍ സമാജ് വാദി പാര്‍ട്ടി നിലപാടെടുത്തിട്ടുണ്ട്. യാദവര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവിന്റെ വരവ് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. നിലവില്‍ ശിവപാല്‍ […]
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്‍രിവാള്‍ മത്സരിക്കില്ല
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാള്‍ മത്സരിക്കില്ല. ഇതേസമയം, വരാണസി സീറ്റില്‍ എ.എ.പി ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്. ”ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്‍രിവാള്‍ മത്സരിക്കില്ല. ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ തുടങ്ങി സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ എ.എ.പി ശക്തരായ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഏതാനും സീറ്റുകളിലും എ.എ.പി മത്സരിക്കും”. – സഞ്ജയ് […]
ഗുജറാത്തിലെ മൂന്ന് ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട്
സമീർ ഖാൻ പത്താൻ, ഹാജി ഇസ്മായിൽ, കാസിം ജാഫർ എന്നിവരുടെ കൊലപാതകത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകള്‍ വ്യാജമായിരുന്നുവെന്ന് വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട്. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ഹർജിത് സിങ് ബേദിയുടെ സൂക്ഷ്മമായ റിപ്പോർട്ടിലാണ് ഈ കൊലപാതകങ്ങളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സാമിർ പത്താന്റെ വ്യാജ ഏട്ടുമുറ്റൽ 2002 ഒക്ടോബറിലെ ഗോധ്ര കലാപത്തിന് തൊട്ടുടനെയാണ് നടക്കുന്നത്. കലാപത്തിൽ മുസ്‍ലിംങ്ങൾ കൊല്ലപ്പെട്ടതിന്റെ അരിശം തീർക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ട ആളാണ് പത്താന്‍ എന്നായിരുന്നു അന്ന് പോലീസ് […]
മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍
ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യം പ്രഖ്യാപിച്ച് മായാവതി. ഇതിന് മുമ്പും എസ്.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടമെന്നും മായാവതി വ്യക്തമാക്കി. രാജ്യ താല്‍പര്യം പരിഗണിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും മായാവതി പറഞ്ഞു. ഇതേസമയം, ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗമല്ലെന്നും മായാവതി വ്യക്തമാക്കി. 2019 പൊതുതെരഞ്ഞെടുപ്പില്‍ എസ്.പി- ബി.എസ്.പി സഖ്യം മത്സരിക്കുമെന്നും പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു. […]
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതാണ് ബില്ല്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബില്ലില്‍ ഒപ്പ് വെച്ചത്.
സമീര്‍ ഖാനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രിംകോടതി സമിതി
ഗുജറാത്ത് പൊലീസ് 2002 ല്‍ സമീര്‍ ഖാന്‍ എന്ന യുവാവിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന് സുപ്രിംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. 2002 – 2006 കാലഘട്ടത്തില്‍ നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മുസ്‍ലിംകളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സമീര്‍ ഖാന്‍ അടക്കം മൂന്നു പേരെ പൊലീസ് സംഘം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടലുകളെ കുറിച്ച് […]
തൃപ്തി ദേശായി ശബരിമലയിലേക്കില്ല
തൃപ്തി ദേശായി ശബരിമലയിലേക്കില്ല. താൻ ഇപ്പോൾ പൂനെയിലാണുള്ളതെന്നും മറിച്ചുള്ള പ്രചരണം ഗൂഢോദ്ദേശത്തോടെയാണെന്നും തൃപ്തി പറഞ്ഞു. പ്രചരണത്തിന് പിന്നിൽ സ്ത്രീവിരുദ്ധരെന്നും തൃപ്തി പറഞ്ഞു. കഴിഞ്ഞ നവംബർ 16 നാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് തൃപ്തി മടങ്ങുകയായിരുന്നു.
അലോക് വർമയെ മാറ്റാനുള്ള മാറ്റം തിടുക്കത്തിലായെന്ന് എ കെ പട്നയിക്
സി ബി ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ മാറ്റാനുള്ള ഉന്നതാധികാര്യ സമിതിയുടെ തീരുമാനം തിടുക്കത്തിൽ ആയി പോയെന്നു റിട്ടയേർഡ് ജസ്റ്റിസ് എ കെ പട്നയിക്. വെർമക്കെതിരെ സി വി സി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതിഎ കെ പട്നായിക്കിനെ ആയിരുന്നു നിയോഗിച്ചത്. അഴിമതി കേസിൽ വെർമക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലാ എന്നും പട്നായിക്ക് വ്യക്തമാക്കി. സിവിസി റിപ്പോർട് തന്റെ നിഗമനങ്ങൾ അല്ലാ എന്നും പട്നായിക് ഇംഗ്ലീഷ് ദിനപത്രത്തോടു പറഞ്ഞു.
ഗഗന്‍യാന്‍ 2021ല്‍ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ തലവന്‍ കെ.ശിവന്‍
ഗഗന്‍യാന്‍ രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ തലവന്‍ കെ ശിവന്‍. ഗഗന്‍യാന്‍ പദ്ധതി വലിയ നേട്ടമാവും. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങള്‍ അയക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗന്‍യാന്‍. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉള്‍പ്പെടുത്തി പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി. ഗഗന്‍യാന്‍ പദ്ധതിയുടെ ഗവേഷണ പഠനങ്ങള്‍ നടക്കുന്നതായും ഐ.എസ്.ആര്‍.ഒ യ്ക്ക് ഇത് ഒരു വലിയ വഴിത്തിരിവ് ആകുമെന്നും […]