India National

ട്രെയിന്‍ യാത്രയ്ക്കിടെയുള്ള ഭക്ഷണത്തിന് ഇനി ബില്‍ ലഭിച്ചാല്‍ മാത്രം പണം നല്‍കിയാല്‍ മതി

ട്രെയിന്‍ യാത്രക്കാര്‍ക്ക് സൌകര്യങ്ങളൊരുക്കി അവരുടെ തൃപ്തി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. ഇതിനായി സുരക്ഷിതത്വവും വൃത്തിയും ഭക്ഷണവും എല്ലാം മെച്ചപ്പെടുത്താനുള്ള ശ്രമം അവര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് അമിതവില ഈടാക്കുന്നതില്‍ നിന്ന് കച്ചവടക്കാരെ തടയാനുള്ള നടപടികളിലാണ് ഐആര്‍സിറ്റിസി. കൃത്യമായി ബില്‍ നല്‍കുന്നില്ലായെങ്കില്‍ യാത്രയ്ക്കിടെ വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിന് പണം നല്‍കേണ്ടതില്ലെന്നാണ് ഐആര്‍സിറ്റിസി യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ കൃത്യമായ ബില്‍ നല്‍കാന്‍ […]

India National

വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്

ബി.ജെ.പി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളുടെ വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്. നാളെ കൊല്‍ക്കൊത്തയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നടക്കും. ടി.ആര്‍.എസ് റാലിയില്‍ നിന്നും വിട്ട് നില്‍ക്കും. ബി.എസ്.പി അധ്യക്ഷ മായാവതിയെ പോലെ പ്രധാനമന്ത്രി പദം തന്നെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെയും ലക്ഷ്യം. 42 ലോക്സഭ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ 34 സീറ്റ് കഴിഞ്ഞ തവണ ലഭിച്ചെഹ്കില്‍ല്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും ലഭിക്കുമെന്നാണ് ടി.എം.സിയുടെ പ്രതീക്ഷ. എസ്.പിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ 38 സീറ്റാണ് മായാവതിയുടെ […]

India National

അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു

അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഗതാഗത വിഭാഗവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. സായി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ശര്‍മ്മയോടൊപ്പം മറ്റ് അഞ്ച് പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സായി ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു ഡയറക്ടര്‍ അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചില ഉദ്യോസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ സി.ബി.ഐ അഞ്ച് മണിയോടെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സീല്‍ ചെയ്തു. പിന്നാലെയായിരുന്നു റെയ്ഡും അറസ്റ്റും. […]

India National

ജാതിവെറി; ഒഡീഷയില്‍ കൗമാരക്കാരന്‍ മാതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍

ജാതിവെറിയെ തുടര്‍ന്ന് ഒഡീഷയില്‍ കൗമാരക്കാരന്‍ മാതാവിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍ കെട്ടിവെച്ച്. അയല്‍ക്കാര്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം. വെള്ളമെടുക്കാന്‍ പോയപ്പോള്‍ കുളത്തില്‍ വീണ് 45കാരിയായ ജാനകി സിന്‍ഹാനിയ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്‍ സരോജിനും മകള്‍ ബിനിതക്കും ഒപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജിനിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. പത്ത് വര്‍ഷമായി ഇവര്‍ കര്‍പാബഹല്‍ ഗ്രാമത്തിലാണ് കഴിയുന്നത്. അയല്‍ക്കാരോടും ബന്ധുക്കളോടും സരോജ് […]

India National

കാന്‍സര്‍ ചികിത്സയ്ക്കായി അരുണ്‍ ജെയ്റ്റ്‍ലി ന്യൂയോര്‍ക്കില്‍: ബജറ്റിന് മുമ്പ് തിരിച്ചെത്തിയേക്കില്ല

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി സര്‍ക്കാറിന്‍റെ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്നതില്‍ അനിശ്ചിതത്വം. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ന്യൂയോര്‍ക്കിലായതാണ് ബജറ്റ് അവതരണത്തിന്റെ കാര്യത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ചികിത്സ കഴിഞ്ഞ് ധനമന്ത്രി രണ്ടാഴ്ചക്കകം തിരിച്ചെത്താൻ ഇടയില്ലെന്നാണ് അറിയുന്നത്. തുടയിൽ ലഘുകോശ അർബുദത്തിന് ചികിത്സ തേടിയാണ് ജെയ്റ്റ്‍ലി ഇപ്പോൾ ന്യൂയോർക്കിലുള്ളത്. കഴിഞ്ഞ വർഷം നടത്തിയ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയില്‍ നിന്ന് ധനമന്ത്രി സുഖം പ്രാപിച്ചു വരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ കാന്‍സറിന് ശസ്ത്രക്രിയ […]

India National

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന്റെ ശിക്ഷാവിധി ഇന്ന്

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ വിവാദ ആൾ ദൈവം റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും. റാം റഹീമിന്റ കൂട്ടാളികളായ മറ്റു മൂന്ന് പേരുടെയും ശിക്ഷ വിധി ഇന്നുണ്ടാകും. കേസിൽ നാല് പേരും കുറ്റക്കാർ ആണെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറയുന്നത്. ഹിസാറിലും റോത്തകിലും അടക്കം […]

India National

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നി പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. ഇന്ന് ഏകദേശം 9 മണിയോടടുത്താണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ. രോഗം […]

India National

സംവരണം; മഹാരാഷ്ട്രയില്‍ മറാത്തകള്‍ക്ക് പിന്നാലെ ബ്രാഹ്‌മണരും സമരത്തിലേക്ക്

മറാത്തകള്‍ക്കും ദാന്‍ഗര്‍സിനും ശേഷം സംവരണത്തിന് വേണ്ടി ബ്രാഹ്‌മണരും മഹാരാഷ്ട്രയില്‍ സമരത്തിലേക്ക്. സമസ്ത ബ്രാഹ്‌മിണ്‍ സമാജിന് കീഴിലാണ് വരുന്ന ജനുവരി 22ന് മുബൈ ആസാദ് മൈദാനില്‍ ബ്രാഹ്‌മണര്‍ സമരത്തിനിറങ്ങുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴനുവദിച്ച പത്ത് ശതമാനം സംവരണം നിയമപരമായ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ അത് ലഭിക്കുന്ന കാര്യം സംശയത്തിലാണ്, അത് കൊണ്ട് തന്നെ ബ്രാഹ്‌മണ സമുദായത്തിന് വേറെ തന്നെ സംവരണം അനുവദിക്കണമെന്ന് സമസ്ത ബ്രാഹ്‌മിണ്‍ സമാജ് കണ്‍വീനര്‍ വിശ്വജീത് ദേശ്പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ വലിയ […]

India National

എന്തിനീ ക്രൂരത; ആളിക്കത്തുന്ന തീയിലൂടെ പശുക്കളെ ഓടിക്കുന്ന ആചാരം

ഗോരക്ഷയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് സമീപകാലത്താണ്. പശു സംരക്ഷണത്തിന്‍റെ പേരില്‍ മനുഷ്യരെ മൃഗീയമായി തല്ലിക്കൊല്ലുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് രാജ്യം ഇതിനോടകം സാക്ഷ്യംവഹിച്ചു കഴിഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ വേണ്ടി സ്വയം പ്രഖ്യാപിത ഗോ രക്ഷക സംഘങ്ങളും നിരവധി സംസ്ഥാനങ്ങളില്‍ വിഹരിക്കുന്നുണ്ട്. വെറും സംശയത്തിന്‍റെ പേരില്‍ പോലും മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. എന്നാല്‍ ഇതേ ഗോമാതാക്കളെ വിശ്വാസത്തിന്‍റെ പേരില്‍ ചുട്ടുപൊള്ളുന്ന, ആളിക്കത്തുന്ന തീയിലൂടെ ഓടിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. കര്‍ണാടകയിലാണ് […]

India National

കര്‍ണാടകയില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് ബി.ജെ.പി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കരുനീക്കം ശക്തമാക്കി. മുംബൈയിലുള്ള മൂന്ന് എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. മുംബൈയില്‍ തങ്ങുന്ന എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിക്ക് 104 സീറ്റുകളാണുള്ളത്. ഇന്നലെ മറുകണ്ടം ചാടിയ രണ്ട് സ്വതന്ത്രരുടേതുള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ബി.ജെ.പി ഉറപ്പാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഏഴ് എം.എല്‍.എമാരുടെ പിന്തുണ കൂടി ആവശ്യമാണ്. മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന […]