പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതിയോഗം ചേരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സി.ബി.ഐയില്‍ വീണ്ടും സ്ഥലം മാറ്റം. നീരവ് മോഡി, മെഹുല്‍ചോക്സി എന്നിവര്‍ പ്രതികളായ വായ്പ തട്ടിപ്പ്കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഇടക്കാല ഡയറക്ടറായ നാഗേശ്വരറാവുവിനെ നിയമിച്ചതിനെതിനെ ചോദ്യം ചെയ്ത് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ മാസം 24 ന് സെലക്ഷന്‍ സമിതിയോഗം ചേരാനിരിക്കെ ഇരുപത് സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് ഇടക്കാല ഡയറക്ടറായ നാഗേശ്വര റാവു സ്ഥലം മാറ്റിയത്. ഇതില്‍ നീരവ് […]
National
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മകനെയും സജീവ രാഷ്ട്രീയത്തിലിറക്കാന്‍ അശോക് ഗെഹ്‌ലോട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മകനെയും എത്തിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിലേക്ക് ജോധ്പൂർ കോൺഗ്രസ് ജില്ലാ കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. പക്ഷേ ഏത് മണ്ഡലത്തിൽ നിന്നാകും വൈഭവ് മത്സരിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വൈഭവ് ഗെഹ്‌ലോട്ടിന്റെ പേര് സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു. എന്നാൽ മകനോട് പ്രത്യേക പരിഗണനയില്ലെന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട് വൈഭവിനെ സ്ഥാനാർഥിയായി നിർദേശിച്ചില്ല. 2008ൽ കോൺഗ്രസിൽ അംഗത്വം എടുത്ത […]
പ്രവാസി ഭാരതീയ ദിവസ്സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. വരാണസി സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിൻദ്ജുഗ്നാഥും ചടങ്ങിൽ സംബന്ധിക്കും. പുറം രാജ്യങ്ങളിൽ കഴിവു തെളിയിച്ച 30 പേർക്കുള്ള പ്രവാസി ഭാരതീയ പുരസ്കാര സമർപ്പണം നാളെ നടക്കും. പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതികൾക്കിടയിലാണ് പതിനഞ്ചാം പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത്. നിയമനിർമാണ സഭകളിൽ പ്രവാസി പ്രാതിനിധ്യം, […]
2014 ലെ തെരഞ്ഞെടുപ്പില്‍ ഇ.വി.എം തിരിമറി നടന്നു’: ഐ ടി വിദഗ്ധന്‍
2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയതായി ആരോപണം. അമേരിക്കയിലെ ഇന്ത്യന്‍ സ്വദേശിയായ ഐ ടി വിദഗ്ധന്റേതാണ് ആരോപണം. വോട്ടിങ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും വെളിപ്പെടുത്തലുണ്ട്. ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ച പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ഹൈദരാബാദ് സ്വദേശി സയ്യദ് ഷുജ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വെളിപ്പെടുത്തലിന് പിന്നില്‍. 2014 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനുകൂലമായി വ്യാപകമായ […]
‘എന്തായിരുന്നു അവള്‍ ചെയ്ത തെറ്റ്’; കുഞ്ഞ് ഹിബയുടെ കുടുംബം ചോദിക്കുന്നു
കശ്മീരില്‍ പെല്ലറ്റാക്രമണമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള ഹിബ നിസാര്‍. പതിനെട്ട് മാസം പ്രായമായ സമയത്താണ് കുഞ്ഞ് ഹിബക്ക് സൈന്യത്തിന്റെ പെല്ലറ്റേല്‍ക്കുന്നത്. സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് ഹിബക്ക് കഴിഞ്ഞ നവംബര്‍ 23ന് പെല്ലറ്റിലൂടെ പരിക്കേറ്റത്. ഏറ്റുമുട്ടലിൽ 20 ഓളം പേർക്ക് പരിക്കേൽക്കുകയും ആറ് മിലിറ്റന്റുകളും ഒരു സൈനികനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഹിബയുടെ വലത്തേ കണ്ണിനായിരുന്നു പെല്ലറ്റിലൂടെ പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ സര്‍ജറികളുടെ ഫലമായി പതുക്കെ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ് കുഞ്ഞ് ഹിബയിപ്പോള്‍. […]
പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് തുടക്കം
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയിൽ തുടക്കം. പൊതുതെരഞ്ഞെടുപ്പിന്മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നിർവഹിക്കുക. മോദിയുടെ മണ്ഡലമായ വാരാണസിയിൽ നടക്കുന്ന സമ്മേളനത്തിന്വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാരാണസി സ്റ്റേഡിയമാണ് സമ്മേളനവേദി. മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്വേദിയും വാരാണസിയിലെ റോഡുകളും. യു.പി മുഖ്യമന്ത്രിക്കു പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാവിലെ […]
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ മഹാറാലി
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ പ്രതിപക്ഷ മഹാറാലി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിയില്‍ ഇരുപതിലേറെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ബി.ജെ.പി വിമതരും പങ്കെടുത്തു. മോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ പൂര്‍വ സ്ഥിതിയിലാക്കുന്നതായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‍ടറേറ്റുമാണ് മോദിയുടെ സഖ്യകക്ഷികളെന്നായിരുന്നു റാലിയില്‍ പങ്കെടുത്ത് സംസാരിച്ച അഖിലേഷ് യാദവിന്റെ പരിഹാസം. മോദിയും അമിത്ഷായും രാജ്യത്ത് വര്‍ഗീയ […]
ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകുമോ ? പ്രകാശ് രാജിന്റെ മറുപടി ഇങ്ങനെ…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെയാണ് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ഇതോടെ താരം ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് പ്രകാശ് രാജ്. നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ് രാജ് തള്ളിക്കളയുന്നത്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് […]
ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്
ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ അണി നിരത്തിയുള്ള ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. കൊല്‍ക്കൊത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്താണ് റാലി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൊല്‍ക്കൊത്തയില്‍ എത്തി. ബി.ജെ.ഡിയും ടി.ആര്‍.എസും ഇടത് പാര്‍ട്ടികളും പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ബി.ജെ.പി ഇതര പാര്‍ട്ടികളെ അണിനിരത്തി പ്രതിപക്ഷ ശക്തി തെളിയിക്കുകയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് യുണൈറ്റഡ് ഇന്ത്യ റാലി കൊണ്ട് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഎസ്പി നേതാവ് സതീഷ് […]
തിരിച്ചുവരൂ, ഊഷ്മള സ്വാഗതം;
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കം പാളിയതോടെ പരിഹാസവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. ഡല്‍ഹിയിലെ റിസോര്‍ട്ടില്‍ കഴിയുന്ന ബി.ജെ.പി എം.എല്‍.എമാരെയാണ് ദിനേഷ് ഗുണ്ടു പരിഹസിച്ചത്. ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്ന ബി.ജെ.പിയുടെ എല്ലാ എം.എല്‍.എമാരെയും തിരിച്ചുവിളിക്കുന്നു. നിങ്ങള്‍ക്ക് നാണക്കേടൊന്നും തോന്നേണ്ട കാര്യമില്ല, എല്ലാവര്‍ക്കും സുസ്വാഗതം എന്നാണ് ദിനേഷ് ഗുണ്ടു പറഞ്ഞത്. നവ വീര്യത്തോടെ എം.എല്‍.എമാര്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം. ഇത്രയും കാലം അവഗണിച്ച സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളൊക്കെ ഇനി അവര്‍ […]