India National

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ സംശയം വേണ്ടതില്ലെന്ന് ആര്‍.എസ്.എസ് തലവന്‍

അയോധ്യയിൽ കണ്ണഞ്ചിപ്പിക്കുന്ന രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. അടുത്ത വർഷത്തിനകം, രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം എന്തു തന്നെയായാലും പദ്ധതി നടപ്പിലാക്കുമെന്നും ഭാഗവത് പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്തിന്റെ ധർമ സൻസദിൽ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു ഭാഗവത്. ക്ഷേത്ര നിർമ്മാണത്തിനായുള്ള ശ്രമം സർക്കാർ തുടരേണ്ടതുണ്ട്. രാമ ക്ഷേത്രം തങ്ങളുടെ വിഷയമല്ലെന്ന് അയോധ്യ കേസുമായി ബന്ധപ്പെട്ട് കോടതി പറ‍ഞ്ഞതിന്റെ പശ്ചാതലത്തിൽ, കേന്ദ്രം ഇതിനു മുന്നിട്ടിറങ്ങണം. അയൽ രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനായി കേന്ദ്രം നിയമ […]

India National

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്

തെരഞ്ഞെടുപ്പ് ഉന്നമിട്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കര്‍ഷകര്‍ക്ക് മിനിമം വരുമാനവും ആദായ നികുതി ഇളവും ഉള്‍പ്പെടെ ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ നിറഞ്ഞതാണ് ബജറ്റ്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ച പോലെ അനവധി വാഗ്ദാനങ്ങള്‍. പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കും. ഇതിനായി 75,000 കോടി നീക്കിവെച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷനാണ് മറ്റൊരു വമ്പന്‍ പ്രഖ്യാപനം. 10 കോടി തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കും. പട്ടിക […]

India National

അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല

ആദായ നികുതി പരിധി നിലവിലെ 2.5 ലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കുമാണ് ഈ നിര്‍ദ്ദേശം ഗുണം ചെയ്യുക. പ്രതിവര്‍ഷം 2.4 ലക്ഷംവരെ വീട്ടുവാടക നല്‍കുന്നവരെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയര്‍ത്തിയതോടെ മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

India National

ചെറുകിട കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6000 രൂപ

ഇടക്കാല ബജറ്റില്‍ കര്‍ഷകരെ വാരിക്കോരി സഹായിച്ച് മോദി സര്‍ക്കാര്‍. രാജ്യവ്യാപകമായി 12 കോടി ചെറുകിട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ യോജന പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കും. രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ഗുണം നേരിട്ട് കര്‍ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് നേരിട്ട് അക്കൗണ്ടിലേക്ക് പണം നല്‍കുന്നതെന്നാണ് വിശദീകരണം. പ്രതിവര്‍ഷം മൂന്ന് ഘട്ടമായി രണ്ടായിരം രൂപ […]

India National

ആചാരലംഘനത്തിലൂടെ സോഷ്യല്‍മീഡിയയുടെ കയ്യടി നേടി വധു

വിവാഹവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും കാലഹരണപ്പെട്ടതാണെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറയിലെ പലരും. അത്തരമൊരു ബംഗാളി യുവതിയുടെ വിവാഹത്തിന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിവാഹിതയായി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന പതിവിനേയും ആചാരത്തേയും തള്ളിക്കളഞ്ഞു ഈ ബംഗാളി വധു. പരമ്പരാഗതമായ ബന്‍സാരി സാരിയണിഞ്ഞ് വരനോടൊപ്പം നില്‍ക്കുകയാണ് വധു. സ്വന്തം രക്ഷകര്‍ത്താക്കളുടെ നേര്‍ക്ക് അരിയെറിയുന്ന കനകാഞ്ജലി എന്ന ആചാരം നടത്തുന്നതിനിടെ മാതാപിതാക്കളോടുള്ള കടം അങ്ങനെയൊന്നും വീട്ടാനാകില്ലെന്നും യുവതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍ത്തൃവീട്ടിലേക്ക് പോകുമ്പോള്‍ കരയുന്ന പതിവു രീതിയോടും ബൈബൈ […]

India National

രാജസ്ഥാനില്‍ വിജയക്കൊടി നാട്ടി കോൺഗ്രസ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി

രാജസ്ഥാനിലെ രാംഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേകി കോണ്‍ഗ്രസിന് ജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന രാംഗറിൽ വിജയക്കൊടി നാട്ടിയതോടെ നിലവിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 100 ആയി. ഐ.എൻ.എൽ.ഡി എം.എൽ.എ മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ജിന്ദിൽ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അന്തരിച്ച എം.എൽ.എയുടെ മകനായ ബി.ജെ.പി സ്ഥാനാർത്ഥി കൃഷൻ മിന്ദ 15,481 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മുതിർന്ന നേതാവ് രൺദീപ് സുർജേവാലയാണ് ഇവിടെ കോൺഗ്രസ് […]

India National

വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി

വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനോഹര്‍ പരീക്കറുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച യാതൊരു വിവരവും പുറത്ത് പറഞ്ഞിട്ടില്ല. യാതൊരു രാഷ്ട്രീയ ഉദ്ദേശവുമില്ലാതെയാണ് കാണാന്‍ എത്തിയെതെന്നും പരീക്കര്‍ക്കെഴുതിയ കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ കരാറില്‍ മോദി മാറ്റം വരുത്തിയത് തന്നോട് ആലോചിക്കാതെയാണെന്ന് പരീക്കര്‍ വെളിപ്പെടുത്തിയെന്ന രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കത്ത്. കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കറുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കാര്യം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ റഫാല്‍ കരാറില്‍ മോദി […]

India National

ഗാന്ധിവധത്തിന് പുനരാവിഷ്കാരവുമായി ഹിന്ദുമഹാസഭ

ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിക്കാനായി ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. മഹാത്മഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയായിരുന്നു പുനരാവിഷ്കാരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഗാന്ധിജിക്ക് ആദരവ് അര്‍പ്പിക്കുകയാണ് ഇന്ന്. അതിനിടയിലാണ് രാജ്യത്തെ തന്ന ഞെട്ടിച്ചു കൊണ്ട് ഹിന്ദുമഹാസഭ ഗാന്ധിവധത്തിന്‍റെ പുനരാവിഷ്കാരം നടത്തിയിരിക്കുന്നത്. വെടിയേറ്റ് […]

India National

വിരമിക്കാന്‍ നേരം ബാക്കിവന്ന മെഡിക്കല്‍ ലീവ് വിറ്റു നേടിയത് 21 കോടി..!

വിരമിക്കാന്‍ നേരം മെഡിക്കല്‍ ലീവുകള്‍ ബാക്കി. അങ്ങനെ 50 വര്‍ഷത്തെ ബാക്കി വന്ന മെഡിക്കല്‍ ലീവുകള്‍ വിറ്റു, ലഭിച്ചതാകട്ടെ, 21 കോടി രൂപയും..! നിര്‍മ്മാണക്കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍(എല്‍ ആന്‍ഡ് ടി) നിന്ന് നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി വിരമിച്ച അനില്‍ എം. നായിക്കിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന നേട്ടം. കമ്പനിയുടെ 2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ഇത്തരത്തില്‍ അവധികളില്‍ നിന്ന് ലഭിച്ച 21.33കോടി രൂപയും വിവിധ ആനുകൂല്യങ്ങളും ഉള്‍പ്പെടെ അദ്ദേഹത്തിന് ആകെ ലഭിച്ചത് 137 കോടി […]

India National

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപസാധ്യത;യു.എസ് ഇന്റലിജന്‍സ് മേധാവി

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്കു ശക്തമായ സാധ്യതയുണ്ടെന്ന് അമേരിക്ക ഇന്റലിജന്‍സ് മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സെനറ്റ് ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്കു സമര്‍പ്പിച്ച രേഖയിലാണ് ഭരണകക്ഷിയായ ബിജെപി, ഹിന്ദു ദേശീയതാ വിഷയങ്ങളില്‍ ഊന്നി മുന്നോട്ടുപോയാല്‍ കലാപ സാധ്യതയെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്‌സ് മുന്നറിയിപ്പു നല്‍കിയത്. 2019ല്‍ ലോകം നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ കലാപസാധ്യതയെക്കുറിച്ചു പരാമര്‍ശമുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പി ഹിന്ദുത്വ ദേശീയതയില്‍ […]