കഴിഞ്ഞ ജൂലൈയിലാണ് പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. പെട്രോളിനൊപ്പം 60ശതമാനം എഥനോള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്ധനം ഉത്പാദിപ്പിക്കുന്നത് വഴി ഇന്ധനവില ഗണ്യമായി കുറയുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആശയം. ഇപ്പോള്‍ ഈ ആശയത്തിലൂന്നിയുള്ള ഫ്‌ളെക്‌സ് ഇന്ധനത്തിന്റെ സാധ്യതകളെ കുറിച്ചാണ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഡല്‍ഹിയില്‍ ഇത്തവണ ചേര്‍ന്ന ജി 20 ഉച്ചകോടിയിലാണ് ഫ്‌ളെക്‌സ്ബിള്‍ ഇന്ധനത്തെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായത്. രാജ്യങ്ങളെല്ലാം ഫ്‌ളെക്‌സ് ഫ്യുവലിലേക്ക് മാറണമെന്നാണ് ജി20യില്‍ നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചത്. ആഗോളതാപനം, […]
National
രണ്ട് വയസുകാരനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു; ഇളയച്ഛൻ അറസ്റ്റിൽ
രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു. തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതക കാരണം. കഴിഞ്ഞ 17 മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ജില്ലയിലെ തിരുപ്പാലപന്തൽ വില്ലേജിലെ മാരിയമ്മൻ കോവിൽ സ്ട്രീറ്റിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഗുരുമൂർത്തി ഭാര്യ ജഗതീശ്വരി ദമ്പതികളുടെ രണ്ടു വയസുള്ള മകൻ തിരുമൂർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 17ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. രാത്രിയോടെ കുടുംബം പൊലീസിൽ പരാതി നൽകി. […]
നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി; ഹിന്ദുത്വ അനുകൂല യൂട്യൂബ് ചാനിലിനെതിരെ കേസ്
സനാതന ധർമത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെ, നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ യൂട്യൂബ് ചാനല്‍. ടി.വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനലാണ് നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്. (Death threats to actor Prakash Raj) സംഭവത്തില്‍ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി.നടന്‍റെ പരാതിയില്‍ ബെംഗളൂരു അശോക്‌നഗർ പൊലീസ് കേസെടുത്തു.ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ. തന്‍റെ ജീവനും കുടുംബത്തിന്‍റെ സുരക്ഷയ്ക്കും ഭീഷണി […]
കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി
കടുത്ത നടപടിയുമായി ഇന്ത്യ. കാനഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് വിസ നൽകുന്നത് നിർത്തിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.(Indian visa services in canada suspended amid diplomatic row) ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഹർദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും […]
കുട്ടികളുടെ യാത്രാക്കൂലി പരിഷ്കരിച്ച് ഏഴ് വർഷം കൊണ്ട് റെയിൽവേ നേടിയത് 2,800 കോടി
കുട്ടികൾക്കുള്ള യാത്രാ നിരക്ക് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിലൂടെ ഏഴ് വർഷം കൊണ്ട് ഇന്ത്യൻ റെയിൽവേയ്ക്ക് 2,800 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായതായി റിപ്പോർട്ട്. 2022-23 ൽ മാത്രം അധിക വരുമാനമായി റെയിൽവേയ്ക്ക് ലഭിച്ചത് 560 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരം സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 മാർച്ചിലാണ് റെയിൽ കുട്ടികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തിയത്. അഞ്ചിനും പന്ത്രണ്ടു വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് പ്രത്യേക […]
5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി
അയൽവാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലയിലെ അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മ പരാതിയിൽ പറയുന്നു. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി […]
വനിതാ സംവരണ ബിൽ; രാജീവ് ഗാന്ധിയുടെ ആശയവും സ്വപ്‌നവും; സോണിയ ഗാന്ധി
വനിതാസംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി.പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിഗാന്ധി ബില്ലിന് പൂര്‍ണപിന്തുണ അറിയിച്ചു. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂര്‍ണമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.(loksabha discuss womens reservation bill) ബില്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സാധ്യമായ രീതിയില്‍ എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ […]
‘ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി’; ആരോപണവുമായി അധീര്‍ രഞ്ജന്‍ ചൗധരി
പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന് മുന്നോടിയായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഭരണഘടനയുടെ പുതിയപതിപ്പില്‍ ഈ വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് സെക്യുലര്‍ എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ […]
തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന
തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, […]
വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തെരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ അവതരിപ്പിച്ചു
വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബിൽ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.(Narendra Modi on Womens Reservation Bill) ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. വനിതാ സംവരണം പുതിയ പാർലമെന്റിലെ […]