ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധ്യക്ഷന്‍ കമല്‍ഹാസന്‍. മുന്നണി സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കുകയെന്ന പ്രഖ്യാപനം കമലിന് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും മത്സരിക്കും. തെരഞ്ഞെടുപ്പ് ഒരുക്കളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ കരുത്ത് എല്ലാവര്‍ക്കും മനസിലാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുമെന്ന സൂചനകള്‍ […]
National
മുസഫര്‍നഗര്‍ കലാപ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്‍റെ നീക്കം
2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശുപാര്‍ശ. 100ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം. യു.പിയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 10നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത് […]
ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍
ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍. ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ തപ്പാലില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയാണ് ഗാന്ധി വധം പുനരാവിഷ്കരിച്ചത്. ചുവന്ന ചായം താഴേക്ക് ഒഴുകുന്നത് ദൃശ്യത്തില്‍ കാണാം. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ പാണ്ഡെ മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം […]
ബംഗാള്‍ കേസില്‍ മമതക്ക് തിരിച്ചടിയും ആശ്വാസവും.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐക്ക് മുന്നിൽ ഹാജരാകാൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് സുപ്രീംകോടതി നിർദ്ദേശം. എന്നാൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിൽ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസയച്ചു. ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ സാക്ഷിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി എത്തിയ സി.ബി.ഐ സംഘത്തെ പോലീസ് […]
മേഘാലയ ഖനി അപകടം; തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്താനൊരുങ്ങുന്നു
മേഘാലയയില്‍ കാണാതായ ഖനി തൊഴിലാളിള്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിയേക്കുമെന്ന് സൂചന. തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ കുന്നുകളിലെ ലുംതാരിയില്‍ ഖനനം നടത്തിയിരുന്ന 15 തൊഴിലാളികളാണ് നിയമവിരുദ്ധ കല്‍ക്കരി ഖനികളില്‍ കുടുങ്ങിയത്. ഡിസംബര്‍ 13 മുതല്‍ കാണാതായ ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹരജിയിലാണ് കോടതി ഇന്ന് വിധി പറയുക. തൊട്ടടുത്ത പുഴയിലെ വെള്ളം ഖനികളിലേക്ക് കയറിയതായിരുന്നു അപകടകാരണം. നേരത്തെ, കേസ് പരിഗണിച്ച കോടതി രക്ഷാപ്രവര്‍ത്തനം […]
പ്രിയങ്ക ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തല്‍; മഹിള കോണ്‍ഗ്രസ് പരാതി നല്‍കി
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ സാമൂഹ്യമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് പരാതി നല്‍കി. മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ഡല്‍ഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിസ്ത മുഖര്‍ജി എന്നിവരാണ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മഹിള കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഇക്കാര്യം ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കും. പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാനിരിക്കെയാണ് സാമൂഹ്യമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ ശക്തമായത്. അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദ്യവുമായ ട്വീറ്റുകള്‍, ചിത്രങ്ങള്‍ […]
കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍ തീര്‍ത്ത് സിബിഐയും പൊലീസും നേര്‍ക്കുനേര്‍. കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള റെയ്ഡിനായാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഓഫീസിലെത്തിയത്. ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു സിബിഐ സംഘം എത്തിയത്. സി.ബി.ഐ ഡെപ്യൂട്ടി ഡയറക്ടറേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം […]
കള്ളപ്പണ കേസ്: റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം
കള്ളപ്പണ കേസില്‍ റോബര്‍ട്ട് വാദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ആറിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് വാദ്രയുടെ സഹായിയായ മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
അമേരിക്കയില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കായി നയതന്ത്ര നീക്കം തുടങ്ങി ഇന്ത്യ
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായ സംഭവത്തില്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ബന്ധുക്കളെ സഹായിക്കുന്നതിനുമായി അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ അറസ്റ്റിലായ 130ല്‍, 129 പേരും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. വ്യാജ സര്‍വകലാശാലയുടെ പേരില്‍ ഇവര്‍ വിസ കാലാവധി നീട്ടുകയായിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വിസ തട്ടിപ്പ് പുറത്തു വന്നത്. അനുനൂറോളം പേര്‍ തട്ടിപ്പിന്റെ ഭാഗമായതായാണ് […]
ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് ആത്മഹത്യ: നീതി തേടി സ്വരൂപിന്റെ കുടുംബം
ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് നോയിഡയില്‍ ആത്മഹത്യ ചെയ്ത കോതമംഗലം സ്വദേശി സ്വരൂപിന്‍റെ കുടുംബം നീതി തേടുന്നു. ഉത്തര്‍പ്രദേശ് പൊലീസ് മനപൂര്‍വം അന്വേഷണം വൈകിപ്പിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ മെഴുകുതിരി പ്രതിഷേധം നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ഡിസംബര്‍ 18നാണ് ജെന്‍പാക്ട് കമ്പനി അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ സ്വരൂപ് നോയിഡയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. ലൈംഗികാരോപണത്തിന്റെ പേരിൽ കമ്പനി സസ്പെൻഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. സ്വരൂപിന്റെ വളർച്ചയിൽ അസൂയപൂണ്ടവരുടെ ഗൂഢാലോചനയാണ് ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങൾക്കു പിന്നിലെന്ന് കുടുംബം […]