ഉത്തരേന്ത്യയില്‍ വ്യാജമദ്യം കഴിച്ച് 26 പേര്‍ മരിച്ചു. ഉത്തരാഖണ്ഡ്-ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഹരിദ്വാര്‍, സഹാരണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് സംഭവം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി വിവിധ ഗ്രാമങ്ങളില്‍ നിന്നും എത്തിയവരാണ് ദുരന്തത്തിന് ഇരയായത്. സംഭവത്തിൽ മജിസ്ടേറിയൽ അന്വേഷണത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഉത്തരവിട്ടു. ചടങ്ങിനെത്തി അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയവർക്ക് അസ്വസ്ഥത ഉണ്ടാവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണ കാരണത്തെ കുറിച്ച വ്യക്തമായ വിവരം ലഭിക്കൂ എന്ന് […]
National
ഗിയര്‍ ലിവറിന് പകരം മുള വടി; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
സ്‌കൂള്‍ ബസിലെ ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി ഉപയോഗിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. 22കാരനായ രാജ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഓടിച്ച സ്‌കൂള്‍ ബസ് ഒരു കാറില്‍ ഇടിച്ചതോടെയാണ് മുള വടി ഡ്രൈവിങ് പുറത്തായത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന കാര്‍ ഉടമയാണ് ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി കണ്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ […]
ഡല്‍ഹിയില്‍ ആലിപ്പഴ വര്‍ഷം
ഡല്‍ഹിയില്‍ അതിശക്തമായ ആലിപ്പഴ വര്‍ഷം. ഇന്നലെ വൈകീട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് മഴക്ക് പിറകെ ആലിപ്പഴം പൊഴിഞ്ഞത്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങളും വഴിതിരിച്ച് വിട്ടു. ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ അതിശൈത്യം നീങ്ങി തുടങ്ങുന്ന നേരത്താണ് അപ്രതീക്ഷിത ആലിപ്പഴ വര്‍ഷം. വൈകീട്ട് അഞ്ചിനും രാത്രി 8.30 ഇടയിലെ തലസ്ഥാന നഗരകാഴ്ചകളാണിത്. മിക്കപ്പോഴും മഞ്ഞില്‍ മൂടുന്ന ഷിംലയും മണാലിയും അടക്കമുള്ള വിനോദ കേന്ദ്രങ്ങളിലെ നിരത്തുകള്‍ക്ക് സമാനം. ആലിപ്പഴ പെയ്ത്തില്‍ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ഹരിയാന […]
റഫാലില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്
ഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്. ഇതുസംബന്ധിച്ച പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ‘ദി ഹിന്ദു’ ദിനപത്രമാണ് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റഫാല്‍ ഇടപാടിനെ വലിയ രാഷ്ട്രീയ ആയുധമാക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും എസ്.കെ ശര്‍മ്മയുടെ കുറിപ്പിൽ നിഷ്കർഷിക്കുന്നു.
“എല്ലാ മതങ്ങളും രാജ്യത്ത് ബഹുമാനിക്കപ്പെടണം, ഒറ്റ മതത്താല്‍ മുന്നോട്ടു പോകാനാകില്ല:” രാഹുല്‍ ഗാന്ധി
ഒറ്റ മതത്താൽ ഈ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ മതങ്ങളും എല്ലാ ഭാഷകളും രാജ്യത്ത് ബഹുമാനിക്കപ്പെടണം. രാജ്യത്തെക്കാളും മുകളിലാണ് താനെന്നാണ് നരേന്ദ്ര മോദിയുടെ ഭാവമെന്നും രാഹുല്‍ വിമര്‍ശിച്ചു. മോഹൻ ഭാഗവതും ആർ.എസ്.എസും ആണ് രാജ്യത്തെ നയിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്വത്തല്ല, രാജ്യത്തിന്റെ സ്വത്താണ്. അവയെ സംരക്ഷിക്കല്‍ നമ്മുടെ കടമയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
റോബര്‍ട് വാദ്രയെയും കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് വാദ്രയെയും പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാദ്രയെ രണ്ടാം ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസിലാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നത്. ആയുധ ഇടപാടുകാരനായിരുന്ന സഞ്ജയ് ബന്ധാരിയ വഴി ലണ്ടനിലെ ബ്രിന്‍സ്റ്റന്‍ സ്ക്വയറില്‍ 1.9 ബ്രിട്ടീഷ് പൌണ്ട് വില വരുന്ന സ്വത്തുക്കള്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് […]
മുസഫര്‍നഗര്‍ കലാപ കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു
2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശുപാര്‍ശ. 100ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം. യു.പിയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 10നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത് […]
ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണം തള്ളി റോബര്‍ട്ട് വാദ്ര
ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണത്തെ തള്ളി റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ മൊഴി നല്‍കി. ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാദ്ര വ്യക്തമാക്കി. ഭാര്യയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇടക്കാല ജാമ്യം നല്‍കിയ കോടതി എന്‍ഫോഴ്സ്മെന്റ് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റോബര്‍ട്ട് വാദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാദ്ര ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് […]
സൗജന്യ ചാനലുകള്‍ തടയുന്നു; കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കിന് ട്രായിയുടെ നോട്ടീസ്
സൌജന്യമായി നല്‍കേണ്ട ചാനലുകള്‍ നിയമവിരുദ്ധമായി പ്രേക്ഷകര്‍ക്ക് തടഞ്ഞ കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ട്രായ് അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും സൌജന്യ ചാനലുകള്‍ തടഞ്ഞ സേവന ദാതാവിനാണ് നോട്ടീസ് നല്‍കിയത്. സേവന ദാതാക്കള്‍ നിശ്ചയിക്കുന്ന ഒരു കൂട്ടം ചാനലുകളുടെ പാക്കേജ് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് നിയമവിരുദ്ധമാണെന്നും ട്രായ് അറിയിച്ചു. സൌജന്യമായി എയര്‍ ചെയ്യുന്ന നൂറ് ചാനലുകള്‍ പ്രതിമാസം 130 രൂപക്ക് ഉപഭോക്താവിന് നല്‍കണമെന്നാണ് ടെലകോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇതില്‍ 26 ദൂരദര്‍ശന്‍ ചാനലുകള്‍ […]
ഹെെദരാബാദ് സര്‍വകലാശാലയില്‍ എ.ബി.വി.പി നേതാവിനായി ചോദ്യപേപ്പര്‍ ചോര്‍ത്തി
ഹെെദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് ആരോപിച്ച് വിദ്യാർഥി പ്രതിഷേധം. യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പര്‍ എ.ബി.വി.പി വിദ്യാർഥി നേതാവിനായി ചോർത്തി നൽകിയെന്നാണ് പരാതി. വിവരം പുറത്ത് വന്നതോടെ, പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാർഥി സംഘടനകൾ. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരീക്ഷാ കൺട്രോളർ ദാവേശ് നിഗം പറഞ്ഞു. ഹെെദരാബാദ് കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി എൻട്രൻസ് ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് ആരോപിച്ച് വിദ്യാർഥി പ്രതിഷേധം. യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ […]