പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 200ലേറെ പാകിസ്താനി വെബ് സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ‘Team I Crew’ എന്ന ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. പാക് സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ് സൈറ്റുകളാണ് കൂടുതലും ആക്രമണത്തിനിരയായത്. ഹാക്കിംങിനിരയായ വെബ് സൈറ്റുകളുടെ പട്ടിക സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാക് വെബ് സൈറ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നടത്തുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിത്. “We will never forget #14/02/2019,” ‘Dedicated to the martyrs sacrificed their […]
National
പാക് അനുകൂല പരാമര്‍ശം: സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക് അനുകൂല പ്രസ്താവന നടത്തിയതിന് നവ്‌ജ്യോത് സിങ് സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം. സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം ബജറ്റ് സെഷന്‍ തടസപ്പെടുത്തി. സിദ്ധുവിനെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തി. എന്നാല്‍ ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്താനെ ഒന്നടങ്കം അപലപിക്കുന്നത് ശരിയല്ലെന്ന് സിദ്ധു പ്രതികരിച്ചു. ഭീകരാക്രമത്തെ കുറിച്ച് പരാമര്‍ശം; കപില്‍ ശര്‍മ ഷോയില്‍ നിന്നും സിദ്ധു പുറത്ത് സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷമായ […]
മകളെ തട്ടിക്കൊണ്ടുപോയത് ബി.ജെ.പി നേതാവ് തന്നെ; നടന്നത് നാടകീയ സംഭവങ്ങള്‍
പശ്ചിമ ബംഗാളില്‍ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛനും ബി.ജെ.പി പ്രാദേശിക നേതാവുമായ സുപ്രഭാത് ഭട്യാപാലാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച ഇയാളുടെ രണ്ട് കൂട്ടാളികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പശ്ചിമബാംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. 22 കാരിയായ പെണ്‍കുട്ടിയെ ദല്‍ഖോല റെയില്‍വെ സ്‌റ്റേഷന്‍ സമീപത്ത് വെച്ച് ഇന്നലെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു ബി.ജെ.പി. […]
പുല്‍വാമ: മുഖ്യ സൂത്രധാരനെ വധിച്ചു; നാല് സൈനികര്‍ക്ക് വീരമൃത്യു
പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ ഇന്ത്യന്‍ സൈന്യം വധിച്ചതായി സൂചന. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അതിനിടെ ഭീകരാക്രണത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യയിലെ ഹൈക്കമ്മിഷണറെ പാകിസ്താന്‍ വിളിപ്പിച്ചു. പുല്‍വാമയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്റര്‍ അബ്ദുല്‍ റഷീദ് ഖാസി കൊല്ലപ്പെട്ടത്. സംഘടനയിലെ സ്ഫോടന വിദഗ്ധനാണ് കംറാന്‍ എന്നറിയപ്പെടുന്ന റഷീദ് ഖാസി. ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 […]
സൗദി കിരീടാവകാശി ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയില്‍
പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ച നാളെ നടക്കും. വിവിധ മേഖലകളിലെ ധാരണാ പത്രങ്ങളും തയ്യാറായെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നു. സംഭവ ശേഷമാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. വന്‍കിട നിക്ഷേപങ്ങള്‍ പാകിസ്താനില്‍ പ്രഖ്യാപിച്ചാണ് കിരീടാവകാശിയെത്തുന്നത്. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അടിസ്ഥാന സൗകര്യമേഖലകളിലേക്കുള്ള സൗദിയുടെ […]
പ്രതിസന്ധി ഒഴിയാതെ പുതുച്ചേരി; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം തുടരുന്നു
പുതുച്ചേരിയിൽ ഗവർണർ കിരൺ ബേദിയ്ക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം തുടരുന്നു. ഇന്നലെ ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് തർക്കമുള്ളതിനാൽ ചർച്ച നടന്നില്ല. ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് വി നാരായണസ്വാമി. ഗവർണർ കിരൺ ബേദി നിശ്ചയിക്കുന്ന വേദിയിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയോ ചീഫ് സെക്രട്ടറിയുടെയോ ഓഫിസിൽ ഗവർണർ ചർച്ചയ്ക്ക് എത്തണം. ഇതിന് ഗവർണർ തയ്യാറാകാത്തതിനാൽ സമരം തുടരാനാണ് സർക്കാർ തീരുമാനം. നേരത്തെ, ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്ക് […]
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
കശ്മീര്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രം സൈന്യം വളഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സൈനിക മേജറുമുണ്ട്. നാല് ദിവസം മുമ്പാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. അന്ന് 40 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയത്. അതേസമയം പുല്‍വാമയിലെ സി.ആര്‍.പി.എഫ് ജവാന്മാരുടെ യാത്രയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം അറിയിച്ചു. വ്യോമമാര്‍ഗം […]
പുല്‍വാമ ചാവേറാക്രമണം; ഏഴ് പേര്‍ കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയില്‍
പുൽവായിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പുൽവാമ, അവന്തിപൊര എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. അതെ സമയം, ഭീകരാക്രമണം സംബന്ധിച്ച് ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനെറ അധ്യക്ഷതയിൽ ഡല്‍ഹിയില്‍ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ 40 സൈനീകർ കൊല്ലപ്പെട്ട കേസിൽ ആരെങ്കിലും കസ്റ്റഡിയിലാകുന്നത് ഇത് ആദ്യമാണ്. അവന്തി പൊര, പുൽവാമ എന്നിവിടങ്ങളിൽ […]
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും. വാദ്ര വീണ്ടും കോടതിയെ സമീപിക്കും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേ സമയം ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ ഇന്നലെ റോബര്‍ട്ട് വാദ്രയുടെ 4.62 കോടിയുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ടവയാണ് കണ്ടുകെട്ടിയ സ്വത്ത് വകകള്‍. കേസില്‍ ചൊവ്വാഴ്ച റോബർട്ട് വാദ്രയും മാതാവ് മൗറിൽ വാദ്രയും ചോദ്യം ചെയ്യലിനായി ജയ്പൂർ എൻഫോഴ്സ്മെന്റ് […]
ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ബ്യൂട്ടി വിത്ത് ബ്രെയിന്‍സ്
പ്രാദേശിക കക്ഷികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം നിയന്ത്രിക്കാനുള്ള കരുത്ത് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ജയലളിത. വാജ്പേയ് സര്‍ക്കാരിനെ വീഴ്ത്തിയാണ് ദേശീയ രാഷ്ട്രീയത്തില്‍ ജയലളിത ശ്രദ്ധാകേന്ദ്രമാകുന്നത് വെള്ളിത്തിരയിലെ ഇഷ്ടനായികയെ അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലേക്ക് കൈപിടിക്കുന്നത് എം.ജി.ആറാണ്. 84ല്‍ രാജ്യസഭയിലേക്കുമയച്ചു. അന്ന് രാജ്യസഭാംഗമായിരുന്ന എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ് ജയലളിതയെ കുറിച്ച് പറഞ്ഞത് ബ്യൂട്ടി വിത്ത് ബ്രെയിന്‍സ് എന്നാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും ജയലളിതയുടെ രാജ്യസഭാ പ്രസംഗത്തില്‍ ആകൃഷ്ടയായി. ഖുശ്‌വന്ത് സിങ്ങിന്റെ ദീര്‍ഘ വീക്ഷണം ശരിയായിരുന്നുവെന്ന് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയം […]