ബന്ദിപ്പൂര്‍ മുതുമല കടുവാസങ്കേതത്തിനകത്തെ കാട്ടു തീ ബാധിച്ചത് 2500 ഓളം ഹെക്ടര്‍ കാടിനെയാണ് . കടുവാസങ്കേതത്തിന്റെ കവാടത്തോട് ചേര്‍ന്ന് കിലോമീറ്ററുകള്‍ ദൂരത്തില്‍ ചാരം മൂടിയ നിലയിലാണ്. മുതുമലയില്‍ പലയിടങ്ങളിലും തീ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. സമീപകാലത്തെ ഏറ്റവും വലിയ കാട്ടുതീയാണ് ബന്ദിപ്പൂരിലും മുതുമലയിലും ഉണ്ടായത്. രണ്ട് ദിവസത്തിനിപ്പുറം ബന്ദിപ്പൂരിലെ കാഴ്ചകളാണിത് ചാരം മൂടിയ കുറേ കുന്നുകള്‍ , മലമുകളില്‍ ഇപ്പോഴും പുക അടങ്ങിയിട്ടില്ല. പച്ചപ്പിനെ തുടച്ചെടുത്ത അഗ്നിബാധ പ്രദേശത്ത് ചൂട് കൂടാനും ഇടയാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് […]
National
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യ ഭീകര ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചതായും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നൂറ് ശതമാനം വിജയമായിരുന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.
കുല്‍ഗാമില്‍ കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടു പേര്‍ പാകിസ്താനികള്‍
കശ്മീരിലെ കുല്‍ഗാമില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ രണ്ട് പേര്‍ പാകിസ്താനികളെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരായ വലീദും നുഅ്മാനുമാണ് പാകിസ്താന്‍ സ്വദേശികള്‍. മൂന്നാമത്തെയാൾ കുല്‍ഗാം സ്വദേശിയായ റാഖിബ് അഹ്മദ് ശൈഖാണ്. കൊല്ലപ്പെട്ട മൂന്ന് പേരും ഭീകര സംഘടനയായ ജെയ്ശെ മുഹമ്മദിന്റെ പ്രവര്‍ത്തകരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇവരില്‍ രണ്ട് പേര്‍ പാകിസ്താന്‍ സ്വദേശികളാണെന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. വലീദ്, നുഅ്മാന്‍ എന്നിവരാണ് പാകിസ്താന്‍ സ്വദേശികള്‍. കൊല്ലപ്പെട്ട […]
പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു
പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ സംഘര്‍ഷം ആളിപടരുന്നു. പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു. തലസ്ഥാനമായ ഇത്താനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കലാപ സമാനമായ സാഹചര്യമാണ് സംസ്ഥാനത്തിപ്പോള്‍. 50ലധികം കാറുകള്‍ക്ക് തീയിട്ടു. കല്ലേറിലും സംഘര്‍ഷത്തിലുമായി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ അഞ്ചോളം തിയേറ്ററുകളും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ തുരത്തി. […]
പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവ്
പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് ജി.എസ്.ടി കൌണ്‍സില്‍. സാധാരണക്കാരന്‍റെ ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഒരു ശതമാനമാക്കിയും ചെലവ് കൂടിയവക്ക് അഞ്ച് ശതമാനമാക്കിയും ജി.എസ്.ടി നിരക്ക് കുറച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി നികുതി ഏകീകരണ തീരുമാനം മന്ത്രിതല ഉപസമിതി വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇടത്തരക്കാരെ കാര്യമായി സ്വാധീനിക്കുന്ന നികുതി ഇളവുകള്‍ക്കാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൌണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്നത്. ചെലവ് കുറഞ്ഞ […]
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഡി.വൈ.എസ്.പി അടക്കം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. സായുധരായ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ജെയ്ശെ […]
ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര്‍ ദാരിദ്ര രേഖക്ക് താഴെ; അരുണ്‍ ഗാദ്രെ
ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര്‍ ദാരിദ്ര രേഖക്ക് താഴെപോകുന്നതായി ആരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. അരുണ്‍ ഗാദ്രെ. ആരോഗ്യമേഖലയുടെ വാണിജ്യവത്കരണം തടയാന്‍ സര്‍ക്കാരുകള്‍ നയങ്ങളിലൂടെ ഇടപെടണമെന്നും ഗാദ്രെ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ അഴിമതിയെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗാദ്രെ. അലയന്‍സ് ഓഫ് ഡോക്ടേഴ്സ് ഫോര്‍ എത്തിക്കല്‍ ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തിലാണ് ആരോഗ്യമേഖലയെ വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച നടന്നത്. ആരോഗ്യരംഗം പുരോഗമിക്കുമ്പോഴും ചികിത്സാഭാരം മൂലം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് പോകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നാ അരുണ്‍ […]
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഹാജിദക്ക് ഇനി വേണ്ടത് ഒരു കുഞ്ഞുവീട്..
2014 മാർച്ചിൽ, ഹാജിദയും ഉമ്മ സെറീനയും സാധാരണ പോലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് അയൽക്കാരനായ സുഭാനിയുടെ ആസിഡ് ആക്രമണം നടന്നത്. ഒരു ബക്കറ്റ് നിറയെ ആസിഡുമായി വന്ന സുഭാനി അത് ഹാജിദയുടെ മേല്‍ ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഹാജിദയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വിവാഹിതനും കുട്ടികളുമുള്ള സുഭാനി ഹാജിദയുടെ കുടുംബത്തെ സമീപിച്ചിരുന്നു. ഈ ആവശ്യം കുടുംബം നിരസിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥനയുമായി സുഭാനി ഹാജിദയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഒടുവില്‍ […]
ബംഗളൂരുവില്‍ എയർ ഷോ നടക്കുന്ന ഗ്രൗണ്ടിന് സമീപം വൻ അഗ്നിബാധ
ബംഗളൂരു യെലഹങ്കയിൽ എയർ ഷോ നടക്കുന്ന ഇടത്തെ വാഹന പാർക്കിംഗിന് സമീപം വൻ അഗ്നിബാധ. പാർക്ക് ചെയ്ത ഒരു വാഹനത്തിൽ നിന്നാണ് തീ പടർന്നത്. എയർ ഷോ താത്കാലികമായി നിർത്തിവെച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. 300ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.
സ്വാമി ഹന്‍സ്ദേവാചാര്യ റോഡപകടത്തില്‍ മരിച്ചു
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യമുയര്‍ത്തി ഉയര്‍ന്നുവന്ന രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാനികളിലൊരാളായ സ്വാമി ഹന്‍സ്ദേവാചാര്യ, റോഡപകടത്തില്‍ കൊല്ലപ്പെട്ടു. യു.പിയിലെ ഉന്നാവോ ജില്ലയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നു മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ബന്‍മറൌ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആഗ്ര- ലക്നൌ അതിവേഗ പാതയില്‍ ദേവ്ഖരി ഗ്രാമത്തില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്രയാഗ്‍രാജില്‍ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന […]