ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ആര്‍.എസ്.എസിന് അതൃപ്തി. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് വിമര്‍ശനം. ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോകാന്‍ നേതാക്കള്‍ തന്നെ ശ്രമിക്കുന്നു. വിജയ സാധ്യതയുള്ള സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുന്നുവെന്നും ആര്‍.എസ്.എസ് വിമര്‍ശിച്ചു . അതൃപ്തി ആര്‍.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് അമിത്ഷായുടെ ഫേസ്ബുക്ക് പേജിലും അണികള്‍ ആവശ്യപ്പെട്ടുതുടങ്ങി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയാണ് മണ്ഡലത്തില്‍ പിടിമുറുക്കിയത്. ഇന്ന് […]
National
ജാംനഗര്‍ സീറ്റ് നോട്ടമിട്ട് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ
ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും താല്‍പര്യം പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് മത്സരിക്കാനാണ് റിവാബയ്ക്ക് താല്‍പര്യം. പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലിനെയാണ് കോണ്‍ഗ്രസ് ജാംനഗറില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്‍റെ സാന്നിധ്യത്തില്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തിരുന്നു. ഒക്ടോബറിൽ പത്മാവത് സിനിമക്കെതിരായ പ്രക്ഷോഭം കത്തിനിൽക്കെയാണ് റിവാബ കർണിസേനയിൽ ചേർന്നത്. കർണിസേനയുടെ വനിതാ വിഭാഗം പ്രസിഡന്‍റായി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷത്രിയ സമുദായത്തിന്‍റെ […]
പണിപൂര്‍ത്തിയായിട്ടും വരാണസിയിലെ അത്യാധുനിക അറവുശാല തുറന്നുകൊടുത്തില്ല; 700ഓളം കുടുംബങ്ങള്‍ പട്ടിണിയില്‍
പണി പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്ത അത്യാധുനിക അറവുശാല തൊഴില്‍ നിഷേധിക്കുന്നത് വരാണസിയില്‍ മാത്രം 700ഓളം കുടുംബങ്ങള്‍ക്ക്. ആധുനീകരണത്തിന്റെ മറവിലാണ് നേരത്തെ നഗരസഭയുടെ മേല്‍നോട്ടത്തില്‍ നടന്നു വന്ന ഈ അറവുശാല സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. വരാണസിയില്‍ മാത്രമല്ല തെക്കന്‍ മേഖലയിലെ 15 ജില്ലകളില്‍ മാംസവ്യാപാരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കസായി കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. തെക്കന്‍ യു.പിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്ന സര്‍ക്കാര്‍ അംഗീകാരമുള്ള ഏക അറവുശാലയായിരുന്നു വരാണസിയിലേത്. അധികാരമേറ്റതിന് തൊട്ടുപുറകെ യോഗി ആദിത്യനാഥ് ഈ പ്‌ളാന്റ് […]
ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും ന്യൂസിലന്റ് ഭീകരാക്രമണത്തെ അപലപിക്കാതെ മോദി
മാര്‍ച്ച് 15ന് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 50 പേരെയാണ് തോക്കുധാരി വെടിവെച്ച് കൊന്നത്. ലോകം നടുങ്ങിയ ആ ഭീകരാക്രമണത്തിന് പിന്നാലെ നിരവധി ലോക നേതാക്കള്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവമായിട്ട് പോലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ട്വിറ്ററിലൂടെ സംഭവത്തെ അപലപിക്കാന്‍ തയ്യാറായിട്ടില്ല. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മെഹ്ബൂബ് ഖോക്കര്‍, റാമിസ് വോറ, ആസിഫ് വോറ, അന്‍സി അലിബാവ, ഒസൈര്‍ ഖാദിര്‍ എന്നീ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ന്യൂസിലന്റിലെ ഇന്ത്യന്‍ […]
ബി.ജെ.പി- എ.ജി.പി സഖ്യം: അസംഗണ പരിശത്തില്‍ ഭിന്നത
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നടപടിയില്‍ അസം ഗണപരിശത്തിനുള്ളില്‍ ഭിന്നത. പാര്‍ട്ടി നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രിയും അസം ഗണപരിശത്ത് മുതിര്‍ന്ന നേതാവുമായ പ്രഫുല്ല കുമാര്‍ മൊഹന്ത മീഡിയവണിനോട് പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി ബി.ജെ.പിയുമായി പിണങ്ങിയ അസം ഗണപരിശത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കിയതിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് അസം ഗണപരിശത്ത് എന്‍.ഡി.എ മുന്നണി വിട്ടിട്ട് മാസങ്ങളാകുന്നേയുള്ളൂ. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞയാഴ്ച വീണ്ടും പാര്‍ട്ടികള്‍ തമ്മില്‍ […]
നാലു കോടി ദലിതർക്കും മൂന്നു കോടി മുസ്ലിംകൾക്കും വോട്ടില്ല
രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 15 ശതമാനവും മുസ്ലിം വോട്ടര്‍മാരില്‍ 25 ശതമാനവും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താണെന്ന അമ്പരപ്പിക്കുന്ന കണക്കുകളുമായി പഠനറിപ്പോര്‍ട്ട്. ആകെ വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മുസ്ലിംകളില്‍ മൂന്നുകോടിക്കും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഐ.ടി വിദഗ്ധനായ ഖാലിദ് സെയ്ഫുല്ല ചൂണ്ടിക്കാട്ടുന്നു. 20 കോടി വരുന്ന ദലിത് വോട്ടര്‍മാരില്‍ നാലു കോടിയും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താണെന്ന ഞെട്ടിക്കുന്ന കണക്കും അദ്ദേഹം അവതരിപ്പിക്കുന്നു. വോട്ടര്‍പട്ടികയില്‍നിന്ന് എത്ര മുസ്ലിംകളും ദലിതരും പുറത്തായിട്ടുണ്ടെന്ന, സെയ്ഫുല്ല […]
പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിറകെ നിലപാട് അറിയിച്ച് ഭീം ആര്‍മി
ഭീം ആർമി നേതവ് ചന്ദ്രശേഖർ ആസാദിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചതിന് പിറകെ, പാർട്ടിയുമായുള്ള നിലപാട് തുറന്ന് പറഞ്ഞ് ഭീം ആർമി. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ആർമി ദേശീയ അധ്യക്ഷൻ വിനയ് രത്തൻ സിംഗ് പറഞ്ഞു. ആശുപത്രിയിലുള്ള ഭീം ആർമിയുടെ ജനപ്രിയനായ നേതാവ് ചന്ദ്രശേഖർ ആസാദിനെ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. എന്നാൽ സന്ദർശന വേളയിൽ രാഷ്ട്രിയപരമായ കാര്യങ്ങളിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് വിനയ് പറഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണത്തിന് […]
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. 2014 മുതല്‍ മോദി ഗവണ്‍മെന്റില്‍ പ്രതിരോധ മന്ത്രിയായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുകയായിരുന്ന മനോഹര്‍ പരീക്കറിന്റെ ആരോഗ്യ നില കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരമായി തുടരുകയായിരുന്നു. 2014 മുതല്‍ 2017 വരെ പ്രതിരോധമന്ത്രിയായിരുന്ന പരീക്കര്‍, ഗോവയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി സ്ഥാനം രാജിവെച്ച് സ്ഥിരം മണ്ഡലമായ പനാജിയിൽ നിന്നും മത്സരിച്ച് നിയമസഭാംഗമാവുകയായിരുന്നു. പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് […]
ബി.ജെ.പിക്ക് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഡെറാഡൂണില്‍ നടന്ന റാലിയിലാണ് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മനീഷിന്റെ വരവ് ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ വര്‍ഷം ബി.സി ഖണ്ഡൂരിയെ […]
ഗുജറാത്ത് പട്ടീദാര്‍ നേതാവ് രേഷ്മ പട്ടേല്‍ ബി.ജെ.പി വിട്ടു
പട്ടീദാർ നേതാവും ഹാർദ്ദിക് പട്ടേലിന്റെ സഹപ്രവർത്തകയുമായ രേഷ്മ പട്ടേൽ ബി.ജെ.പിയിൽ നിന്നും രാജി വെച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പട്ടേൽ പ്രക്ഷോഭകർക്കൊപ്പം ബി.ജെ.പിയിൽ ചേർന്ന, രേഷ്മ പട്ടേൽ രാജി കത്ത്സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജിത്തു വഘാനിക്ക് കെെമാറി. ബി.ജെ.പിയിൽ നിന്ന് താൻ നേരത്തെ തന്നെ വിട പറഞ്ഞതാണെന്ന് അറിയിച്ച രേഷ്മ പട്ടേൽ, പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭ സമയത്ത് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചിരുന്നില്ലെന്നും ജനങ്ങളുടെ താൽപ്പര്യത്തിന് എതിരായി പ്രവർത്തിക്കുകയാണ് […]