ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയാണെന്ന വിവാദ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഏപ്രില്‍ അഞ്ചിനുള്ളില്‍ വിശീദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭീകരര്‍ക്ക് ബിരിയാണി വിളമ്പിയപ്പോള്‍ മോദിയുടെ സേന ബുള്ളറ്റുകളും ബോംബുകളുമാണ് നല്‍കിയതെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്ന വിശേഷിപ്പിച്ചത് സൈന്യത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനോട് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് […]
National
ഭാഗ്പതില്‍ ശ്രദ്ധേയ പോരാട്ടം; മോദിക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്ന് ജയന്ത് ചൌധരി
ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ ശക്തി പരീക്ഷിക്കപ്പെടുന്ന മണ്ഡലമാണ് ഭാഗ്പത്. മുസ്ലിം, ജാട്ട് വിഭാഗങ്ങളുടെ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ തലവന്‍ അജിത് സിംഗിന്‍റെ മകന്‍ ജയന്ത് ചൌധരിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ഇന്ത്യയിലെ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്ക് പാക്കിസ്ഥാന്‍ എന്നാവര്‍ത്തിക്കേണ്ടി വരുന്നു എന്നും മോദിക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്നും ജയന്ത് മീഡിയവണിനോട് പറഞ്ഞു. മുസഫര്‍ നഗറിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗ്പത് മണ്ഡലം വിധിയെഴുതുക ഒന്നാംഘട്ടത്തില്‍. സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ സത്യപാല്‍ സിംഗിനെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. പക്ഷേ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥിയും […]
മോദിക്കും രാഹുലിനും മലയാളിയുടെ ചലഞ്ച്
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് വമ്പന്‍മാര്‍ക്കെതിരെ മത്സരിക്കാനൊരുങ്ങുകയാണ് ഒരു മലയാളി. എറണാകുളം ചെറായി സ്വദേശിയായ ആഷിന്‍ നേരിടാനാരുങ്ങുന്ന ആ വമ്പന്‍മാരുടെ പേരു കേട്ടാല്‍ ആരും ഒന്നു ഞെട്ടും. വ്യക്തമായ ഉദ്ദേശലക്ഷ്യത്തോടെയാണ് ഈ യുവസംരഭകന്‍ തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ആഷിന്‍ നേരിടാന്‍ ഒരുങ്ങുന്ന വമ്പന്‍മാര്‍. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ ബാനറിലാണ് ആഷിന്‍ വാരണാസിയിലും അമേഠിയിലും മത്സരിക്കുന്നത്. സാധാരണക്കാരുടെ ശബ്ദം രാജ്യത്തെ പ്രമുഖ നേതാക്കളുടെ മുമ്പിലെത്തിക്കുകയാണ് തന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഈ യുവാവ് […]
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമെന്ന് നാസ മേധാവി
ഇന്ത്യ അടുത്തിടെ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു. നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡന്‍സ്റ്റൈന്‍ ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ചിതറി […]
ദൂരദര്‍ശന്‍ വഴി ബി.ജെ.പി പ്രചാരണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
തെരഞ്ഞെടുപ്പ് ആവശ്യാർഥം ദൂരദർശനെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയുടെ ചില പ്രസംഗങ്ങൾ നിരന്തരമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനെ, സർക്കാർ ‘നമോ ചാനലാ’ക്കിയതായി കോൺഗ്രസ് കുറ്റപ്പെടുത്തി. ചാനലിന്റെ ദുരുപയോഗത്തിനെതിരെ കോൺഗ്രസ് പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഇതിന് പുറമെ, അഴിമതി ഉൾപ്പടെയുള്ള ആരോപണങ്ങൾ നേരിടുന്ന ജാർഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെയും മറ്റു ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം കമ്മീഷനെ കണ്ടു. ബി.ജെ.പിയുടെ ‘മേം ഭി ചൗക്കീദാർ’ […]
ഒറ്റ വിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ കൃത്രിമോപഗ്രഹങ്ങളെത്തിച്ച് ഐ.എസ്.ആര്‍.ഒയുടെ ചരിത്ര നേട്ടം
പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഉള്‍പ്പടെ 29 ഉപഗ്രഹങ്ങള്‍ വിജയകരമായി ഇന്ത്യ വിക്ഷേപിച്ചു. ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. പി.എസ്.എല്‍.വി സി-45 റോക്കറ്റില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ നിരീക്ഷണ ഉപഗ്രഹമാണ് എമിസാറ്റ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് കൃത്യം 9.30 ക്ക് യാത്ര തുടങ്ങിയ പി.എസ്.എല്‍.വി വാഹനം ഇരുപത് മിനിറ്റിനുള്ളില്‍ എമിസാറ്റിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. പ്രതിരോധരംഗത്തെ നിരീക്ഷണം […]
ഹിന്ദുക്കളും അഹിന്ദുക്കളുമെന്ന് വേര്‍തിരിച്ച് കാണുന്നതാണ് മോദിയുടെ നിലപാടെന്ന് യെച്ചൂരി
തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേര്‍തിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ നിലപാടെന്നാണ് യെച്ചൂരി വിമര്‍ശിച്ചത്. ഹിന്ദുക്കളെ പേടിച്ച് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം. ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്നും കേരളത്തില്‍ യുഡിഎഫ് ആണ് മുഖ്യഎതിരാളിയെന്നും യെച്ചൂരി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
വിവിപാറ്റ്; ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി. 50 ശതമാനം വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തിന് മറുപടി നല്കാന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു. ഏപ്രില്‍ എട്ടിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് ഹര്‍ജി നല്‍കിയത്
‘രാഹുല്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും’ , മായാവതി സഖ്യത്തിലേക്ക് ചായ്‌വുമായി സിപിഎം
ന്യൂഡല്‍ഹി : ബിജെപി.യെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് രാഹുല്‍ ഗാന്ധി പറയുമ്ബോഴും വയനാട്ടില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് സിപിഎം നേതൃത്വം.ബിജെപി.യെ എതിര്‍ക്കുകയാണ് എന്നുപറയുമ്ബോള്‍ വയനാട് സംബന്ധിച്ചകാര്യം വിശദമാക്കേണ്ടത് കോണ്‍ഗ്രസാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍.ഡി.എഫിനെ ബാധിക്കില്ലെന്ന് യെച്ചൂരി പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയെല്ലെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ തരംഗത്തില്‍ മലബാറിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകള്‍ പോലും തകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയിലേക്ക് സിപിഎം പോകും. ഇങ്ങനെ സിപിഎമ്മിനെ തകര്‍ക്കാനായി രാഹുല്‍ എടുത്ത തീരുമാനം ദേശീയ […]
വാരണാസിയില്‍ മോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മല്‍സരിക്കും
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മല്‍സരിക്കും. വാരണാസിയില്‍ റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെ മണ്ഡലത്തില്‍ തുടക്കമായി. പ്രധാനമന്ത്രി മോദിയുടെ പതനത്തിന് തുടക്കമായെന്ന് പ്രചരണത്തിന്റെ ഭാഗമായ റോഡ് ഷോയില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.ബിആര്‍ അംബേദ്ക്കറുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് ചന്ദ്രശേഖര്‍ ആസാദ് തന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. 2014ല്‍ അധികാരത്തിലെത്തിയ മോദി എല്ലാവര്‍ക്കും ജോലി എന്ന വലിയ വാഗ്ദാനമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. പക്ഷെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് […]