ഒന്നാം ഘട്ട പോളിങ്ങിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ആരോപണ-പ്രത്യാരോപണങ്ങളാല്‍ സജീവമായി ദേശീയ രാഷ്ട്രീയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ പെരുമാറ്റച്ചട്ടമാണ് നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ മാന്യത പാലിക്കണമെന്ന് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്‍റെയും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെതിരെയുമുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ സ്വീകരിച്ച മൃദുസമീപനത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞത്. സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച ആദിത്യനാഥിന് […]
National
ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പതിറ്റാണ്ടുകളായുള്ള ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശം. ബി.ജെ.പി നേതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിന്‍ഹ മത്സരിച്ചിരുന്ന പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് . ഇന്ത്യന്‍ സൈനികരെ കുറിച്ച് ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയതിലാണ് താക്കീത്. നീതി ആയോഗ് വൈസ് ചെയർമാന്‍ പദവിയിലിരുന്നുകൊണ്ട് കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചു. ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് അഭിസംബോധന ചെയ്തതിനാണ് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഔചിത്യം […]
മോദിയെ രൂക്ഷമായി പരിഹസിച്ച് രാഹുല്‍
നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധി. ഗുരുവായ അദ്വാനിയെ വേദിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടയാളാണ് മോദി. അങ്ങനെയുള്ളയാളാണ് ഹിന്ദുധര്‍മ്മത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആളുകളെ കൊല്ലുന്നതും ഹിന്ദു ധര്‍മ്മത്തില്‍ പെട്ടതാണോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. മഹാരാഷ്ട്രയില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മറുവശത്ത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ പങ്ക് ആരോപിച്ചായിരുന്നു മോദിയുടെ ആക്രമണം. ഇടപാടില്‍ ഗാന്ധി കുടുംബത്തിനും അഹമ്മദ് പട്ടേലിനും പണം നല്‍കിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്ന് മോദി പറഞ്ഞു.
ഞാന്‍ മുസ്‌ലിംങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഹിന്ദുക്കള്‍ക്കും ചെയ്തിട്ടില്ല; 2022ല്‍ ചെയ്തു കാണിക്കുമെന്ന് നരേന്ദ്ര മോദി
രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി താന്‍ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ഹിന്ദുക്കള്‍ക്ക് വേണ്ടിയും താന്‍ ഒന്നും ചെയ്തില്ലെന്നും, 2022 ല്‍ ചെയ്തു കാണിക്കുമെന്നും മോദി പറഞ്ഞു. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു. ‘ഹിന്ദു ആയിക്കോട്ടെ, മുസ്‌ലിം ആയിക്കോട്ടെ, 2022ഓടെ എല്ലാവര്‍ക്കും വൈദ്യുതി ലഭിക്കും. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് എന്റെ മുദ്രാവാക്യം. എന്റെ സര്‍ക്കാറില്‍ മതത്തിന് […]
‘ഞങ്ങള്‍ മരിച്ച് പോയിരുന്നു എങ്കിലും നിങ്ങളത് നാടകമാണെന്ന് പറയുമോ’
രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കാൻ പോകുന്ന വാർത്ത പ്രചരിച്ചത് മുതൽ വലിയ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുലിന് ലഭിച്ച സ്വീകരണം ഇതിനെ അരക്കെട്ടുറപ്പിക്കുന്നതായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടന്ന രാഹുലിന്റെ റോഡ് ഷോക്കിടെ വാഹനത്തിൽ നിന്നും വീണ് അപകടം പറ്റിയ മാധ്യമപ്രവർത്തകർക്ക് ഇടയിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇറങ്ങി ചെന്നത് വാർത്തയായിരുന്നു. എന്നാൽ ഇത് വെറും തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന തരത്തിലുള്ള വിമർശനങ്ങളും ഇതിനെ കുറിച്ച് പ്രചരിക്കുകയുണ്ടായി. ഈയവസരത്തിലാണ് വാഹനത്തിൽ […]
കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് എത്തും
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തും. ഉത്തര്‍ പ്രദേശില്‍ മാത്രം പ്രിയങ്കയുടെ പ്രചാരണം ഒതുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. താരപ്രചാരകരുടെ പട്ടിക എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു. കോണ്‍ഗ്രസും ബിജെപിയും 40 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചിട്ടുള്ളത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുത്തത്. അന്ന് മുതല്‍ വിവിധ പി.സി.സികള്‍ പ്രിയങ്കയെ പ്രചാരണത്തിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരു തീരുമാനം പാര്‍ട്ടി എടുത്തിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം ഉത്തര്‍ […]
പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക
പാകിസ്താന്‍റെ എഫ് 16 വിമാനം ഇന്ത്യ തകര്‍ത്തെന്ന വാദം തള്ളി അമേരിക്ക. പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 27 ന് ബലാകോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് ശേഷവും പാക്കിസ്താന്‍ നിരന്തരമായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നിരുന്നു. ഇതിനെ ശക്തമായി ഇന്ത്യന്‍ സൈന്യം ചെറുക്കുകയും ചെയ്തു. […]
നിഷ്കളങ്കതയും സത്യസന്ധതയും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയ മിസോറാം ബാലനെ ആദരിച്ച് സ്കൂള്‍
സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ മിസോറാം ബാലന്‍റെ നിഷ്കളങ്കത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഡെറക്ക് സി ലല്‍ക്കനിമ എന്ന കുട്ടി ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ പുറത്ത് കയറുകയായിരുന്നു. തുടര്‍ന്ന് കോഴിയെ ചികിത്സിക്കാന്‍ തന്‍റെ സമ്പാദ്യം മുഴുവന്‍ എടുത്ത് കുട്ടി ആശുപത്രിയിലേക്ക് ഓടി. പത്ത് രൂപക്കൊപ്പം പരുക്കേറ്റ കോഴിയുമായി നില്‍ക്കുന്ന ബാലന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആദരിക്കുകയായിരുന്നു. സ്കൂളിന്‍റെ ആദരവുമായി നില്‍ക്കുന്ന ഡെറക്കിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ […]
നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത പുരസ്കാരമായ സായിദ് മെഡല്‍
യുഎഇ: യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. പുരസ്‌കാരം പ്രഖ്യാപിച്ചത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ്. യുഎഇ ഇന്ത്യാ ബന്ധം ശക്തമാക്കുന്നതിന് മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം. യു.എ.ഇ ഇന്ത്യാ ബന്ധം ശക്തമാക്കുന്നതിന് കൈക്കൊണ്ട നിലപാടുകള്‍ മാനിച്ചാണ് ഈ തീരുമാനമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു. […]