India National

തമിഴ്നാട്ടില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളെല്ലാം മതനിരപേക്ഷ മുന്നണിക്ക് കീഴില്‍ ഒറ്റക്കെട്ടായാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. കേരളത്തിലെ പ്രശ്നങ്ങള്‍ ആ സംസ്ഥാനത്തേതു മാത്രമാണെന്നാണ് തമിഴ്നാട്ടിലെ നേതാക്കള്‍ പറയുന്നത്. തിരുപ്പൂരിലെ മതനിരപേക്ഷ മുന്നണി സ്ഥാനാര്‍ഥി സി.പി.ഐയിലെ ടി. സുബ്ബരായ്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയില്‍ സി.പി.ഐയ്ക്കും സി.പി.എമ്മിനും ഒപ്പം തന്നെ അതേ ആവേശത്തിലുണ്ട് കോണ്‍ഗ്രസും ലീഗും. യു.പി.എയ്ക്കു വേണ്ടി, മതനിരപേക്ഷ മുന്നണിയ്ക്കു വേണ്ടി പരമാവധി വോട്ടുകള്‍ സ്വരൂപിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് എല്ലാ പാര്‍ട്ടികളും. […]

India National

മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരം മറച്ചുവെച്ചെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് കോൺഗ്രസ്. 2007ലെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗാന്ധിനഗറില്‍ സ്വന്തം ഭൂമിയുണ്ടെന്ന് മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം മറച്ചുവെച്ചു. പകരം മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് മോദി നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ നാമനിര്‍ദേശ പത്രികയിലും മോദിയുടെ ഇതേ ഭൂമി പരാമർശിച്ചിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

India National

ടിക് ടോക്ക് വിലക്ക്; ഗൂഗിള്‍ ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ച സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് എ‍െ.ടി മന്ത്രാലയമാണ് കമ്പനികളോട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേസ് വരുന്ന ഏപ്രിൽ 22ന് തുടര്‍ന്ന് പരിഗണിക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് എ‍െ.ടി മന്ത്രാലയത്തിന്‍റെ ഉത്തരവ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സഹായിക്കും. എന്നാല്‍ ആപ്പ് നേരത്തെ […]

India National

മാഹിയില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതിമയ്യം’ സ്ഥാനാര്‍ഥിക്ക് പിന്തുണ തേടി സി.പി.എം

പുതുച്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മാഹിയില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതിമയ്യം’ സ്ഥാനാര്‍ഥിക്ക് പിന്തുണ തേടിസി.പി.എം പ്രവര്‍‌ത്തകര്‍. ലഘുലേഖകളുമായി വീടുകള്‍ തോറും കയറി ഇറങ്ങി വോട്ട് ചോദിക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. പുതുച്ചേരി മണ്ഡലത്തില്‍ മാഹിയിലൊഴികെ മറ്റെല്ലായിടത്തുംസി.പി.എം കോണ്‍ഗ്രസിനെ പിന്തുണക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഈ നീക്കം. മക്കള്‍ നീതി മയ്യത്തിനൊപ്പം സംയുക്ത പ്രചാരണത്തിനില്ലെങ്കിലും കോണ്‍ഗ്രസിനെ മണ്ഡലത്തില്‍ ജയിക്കാനനുവദിക്കില്ലെന്ന നിലപാടിലാണ് മാഹിയിലെ സി.പി.എം നേതൃത്വം. ഒരു ലോക്സഭാ മണ്ഡലത്തിലെ ഒരു സ്ഥലത്ത് കോണ്‍ഗ്രസിനെതിരായി മറ്റൊരു പാര്‍ട്ടിയെ പിന്തുണക്കുക.അതേ മണ്ഡലത്തിലെ മറ്റിടങ്ങളിലെല്ലാം പിന്തുണ കോണ്‍ഗ്രസിനും .പറഞ്ഞുവന്നത് മാഹിയിലെ […]

India National

അസം ഗ്രാമം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്‌ എന്തുകൊണ്ട്?

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷം 72 കഴിഞ്ഞിട്ടും, കോണ്‍ഗ്രസ്സ് മാറി ബി.ജെ.പി അധികാരത്തില്‍ എത്തിയിട്ടും അസമിലെ ഗ്രാമങ്ങളിലേക്ക് നയിക്കുന്ന ഒരു റോഡ് തങ്ങള്‍ക്ക് ഇല്ലെന്നുള്ള ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ഇതുവരെയും ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല. വോട്ടവകാശംകൊണ്ട് ഞങ്ങള്‍ക്ക് എന്തു ലഭിച്ചു? എന്ന ചോദ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പാല്‍ഷ് ഗൊഗോയ്. അപ്പര്‍ അസമിലെ ജോര്‍ഹട്ടിലെ വ്യാവസായിക പരിശീലന സ്ഥാപനത്തില്‍ നിന്ന് ഡിപ്‌ളോമ ചെയ്തു കൊണ്ടിരിക്കുകയാണ് പാല്‍ഷ്. ഗ്രാമങ്ങളിലേക്ക് റോഡ് ലഭിച്ചില്ലെന്ന കാരണത്താല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആസാമിലെ […]

India National

എന്താണ് ഇലക്ടറല്‍ ബോണ്ട്?

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നാണ് ഇലക്ട്രല്‍ ബോണ്ട്. തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള സംഭാവനകളുടെ ഉറവിടം രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്താണ് ഇലക്ട്രല്‍ ബോണ്ട് അഥവാ തെരഞ്ഞെടുപ്പ് ബോണ്ട്? വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യകതികളില്‍നിന്നും രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള […]

India National

‘രാജ്യത്തെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലേ’; സുപ്രീംകോടതി

അയോധ്യയിലെ തർക്കഭൂമിക്ക് പുറത്ത് പൂജ നടത്താൻ അനുമതി തേടിയെത്തിയ ഹരജിക്കാരനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. അയോധ്യയിൽ പൂജ നടത്താൻ അനുമതി തേടിയെത്തിയ അമർനാഥ് മിശ്രക്കാണ് പരമോന്നത കോടതിയിൽ നിന്നും കടുത്ത വിമർശനം നേരിട്ടത്. നിങ്ങൾ ഈ രാജ്യത്തെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേ എന്നാണ് കോടതി ചോദിച്ചത്. അയോധ്യയിൽ പ്രത്യേക പൂജ നടത്താനും, ഇതുമായി ബന്ധപ്പെട്ട് എതിർത്ത് വിധി പുറപ്പെടുവിച്ച അലഹബാദ് ഹെെകോടതി വിധി പുനപരിശോധിക്കാനുമായി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കടുത്ത ഭാഷയിൽ […]

India National

‘വിമർശിക്കുന്നവർ തന്നെ ലജ്ജയില്ലാതെ നെഹ്റുവിനെ അനുകരിക്കുന്നു’

ജവഹർലാൽ നെഹ്റുവിനേയും ഇന്ദിരാ ഗാന്ധിയേയും പരസ്യമായി വിമർശിക്കുന്ന പ്രധാനമന്ത്രി അവരെ തന്നെ അനുകരിക്കുന്നതായി മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോദി വിമർശനമുന്നയിച്ചതിന് പിറകെയാണ് രാജ് താക്കറെ രംഗത്ത് വന്നത്. ഡൽഹി തീൻമൂർത്തി ഭവനിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിലെ നെഹ്റുവിന്റേതായുള്ള വാക്കുകൾ കടമെടുത്താണ് മോദി തന്റെ പ്രചാരണം നടത്തുന്നതെന്ന് താക്കറെ ആരോപിച്ചു. ‘ഈ രാജ്യത്തെ പ്രധാനമന്ത്രി എന്നല്ല, പ്രഥമ സേവകൻ (പ്രഥം സേവക്) എന്ന് നിങ്ങളെന്നെ വിളിക്കൂ’ […]

India National

കനയ്യകുമാറിനെപ്പോലെയുള്ള നേതാക്കളെയാണ് രാജ്യത്തിനാവശ്യമെന്ന് സ്വര ഭാസ്‌കര്‍

മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ബീഹാറിലെ ബഗുസറായി ജില്ലയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അതേ തുടര്‍ന്ന് നടന്ന റാലിയില്‍ പ്രമുഖ ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ പങ്കെടുത്തു. കനയ്യകുമാറിനെ പോലെ വിദ്യാസമ്പന്നനും അര്‍പണബോധവും പുരോഗമന ചിന്താഗതിയുമുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. ബഗുസറായി സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യകുമാറിനുവേണ്ടി സ്വയം കാമ്പയിനിറങ്ങിയ സ്വര വളരെ ശക്തമായ രീതിയില്‍ തന്നെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറഞ്ഞുക്കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

Kerala National

രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്

കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നായിരുന്നു എല്‍.ഡി.എഫ് പരാതി. പയ്യന്നൂർ അരവഞ്ചാലിലാണ് ഏപ്രിൽ 8ന് ഉണ്ണിത്താൻ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എൽ.ഡി.എഫ് കാസർകോട് മണ്ഡലം സെക്രട്ടറി ടി.വി രാജേഷ് എം.എൽ.എയാണ് മുഖ്യ വരണാധികാരി കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നൽകിയത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം […]