നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സമാജ്‍വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക. 1995 ലെ എസ്.പി ബി.എസ്.പി സഖ്യ തകര്‍ച്ചയും മായാവതിക്ക് നേരെ മീരാഭായ് ഗസ്റ്റ് ഹൗസിലുണ്ടായ ആക്രമണവുമാണ് ഇരുവരും തമ്മിലുള്ള ശത്രുതക്ക് തുടക്കം കുറിച്ചത്. മീരാഭായ് ഗസ്റ്റ് ഹൗസില്‍ അന്ന് സംഭവിച്ചത് അയോധ്യയില്‍ രാം […]
National
ഒഡീഷയിലെ മത്സ്യത്തൊഴിലാളികള്‍ അവഗണനയില്‍
ഒഡീഷയിൽ ഏറ്റവും അവഗണിക്കപ്പെട്ട സമൂഹമാണ് മത്സ്യത്തൊഴിലാളികള്‍. സംസ്ഥാനത്ത് ആയിരത്തിലധികം മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുണ്ട്. 485 കിലോമീറ്ററാണ് ഒഡീഷയുടെ തീരപ്രദേശം. സംസ്ഥാനത്ത് എത്ര മത്സ്യത്തൊഴിലാളികളുണ്ട് എന്നതിന് സർക്കാരിൽ ഒരു കണക്കുമില്ല. ഇത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ കാര്യം. ഇതിലും മോശമായ അവസ്ഥയാണ് ആന്ധ്രയിൽ നിന്നും ബംഗാളിൽ നിന്നും കുടിയേറിയ മത്സ്യത്തൊഴിലാളികളുടെത്- “ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല. പൊട്ടിപ്പൊളിഞ്ഞ വീടാണ്. കുടിയ്ക്കാനും പാചകം ചെയ്യാനും ശുദ്ധജലമില്ല” ആന്ധ്രയിൽ നിന്ന് ജോലി തേടിയെത്തിയ നൂറുക്കണക്കിന് കുടുംബങ്ങളുണ്ട്, പുരിയിൽ. കുടിയേറ്റക്കാരായ ഇവർക്ക് സ്വന്തം നാട്ടിൽ നിന്നും ഇവിടെ […]
മുലായത്തിന് വോട്ട് ചോദിച്ച് മായാവതി എത്തും
യു.പിയില്‍ മഹാസഖ്യത്തിന്‍റെ റാലിയില്‍ ചിരവൈരം മറന്ന് മുലായം സിംഗ് യാദവും മായാവതിയും ഇന്ന് ഒന്നിച്ച് പങ്കെടുക്കും. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്ക് ഇന്ന് രാവിലെ ആറ് മണിയോടെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ റാലിക്ക് മായാവതി എത്തുന്നത്. മയിന്‍ പുരില്‍ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി, സമാജ്‍വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് സാക്ഷാല്‍ മുലായം സിംഗ് യാദവ് ആണ്. മുലായത്തിനായി […]
പൂനം സിന്‍ഹക്കൊപ്പം ശത്രുഘ്നന്‍ സിന്‍ഹ പോയതില്‍ കോണ്‍ഗ്രസിന് അതൃപ്തി
ഭാര്യയും ലഖ്നൌ എസ്.പി സ്ഥാനാര്‍ഥിയുമായ പൂനം സിന്‍ഹക്കൊപ്പം നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് പോയ ശത്രുഘ്നന്‍ സിന്‍ഹയുടെ നടപടിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ഭര്‍ത്താവിന്റെ ചുമതലയാണ് നിര്‍വഹിച്ചതെന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ വിശദീകരണം. ബി.ജെ.പിയില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മൂന്ന് ദിവസം മുമ്പാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉടന്‍ ലഖ്നൌ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെയാണ് പൂനം റോഡ് ഷോ ആയി എത്തി നാമനിര്‍ദേശ പത്രിക […]
ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
ഡല്‍ഹിയിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും മുതിര്‍ന്ന നേതാവ് കപില്‍ സിബലും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുന്നത്. അതിനിടെ ആം ആദ്മി സ്ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണം തുടങ്ങി. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലും ഡല്‍ഹിയില്‍ എ.എ.പി – കോണ്‍ഗ്രസ് സഖ്യം സാധ്യമാകാതിരുന്നതോടെ നേരത്തെ തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിൽ അജയ് മാക്കനും ചാന്ദിനി ചൗക്കിൽ […]
മുസ്ലീംലീഗ് വൈറസല്ല, എയ്ഡ്‌സ് ആണ്;
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലീംലീഗ് വൈറസാണെന്ന വിവാദ പരാമര്‍ശത്തിനു തൊട്ടു പിന്നാലെ സമാന രീതിയിലുള്ള പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും രംഗത്ത്. മുസ്ലീംലീഗ് വൈറസല്ല, മറിച്ച് എയ്ഡ്‌സ് ആണെന്നാതാണ് ഗോപാലകൃഷണന്‍ പറയുന്നത്. ലീഗിന് ജിന്നയുടെ പാരമ്ബര്യമാണെന്നും വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണെന്നും, രാഹുല്‍ ഗാന്ധി തിരുട്ട് ഗ്രാമത്തിന്റെ നേതാവകാന്‍ പറ്റിയ ആളാണെന്നും രാഹുല്‍ കേരളത്തില്‍ വരുന്നത് നുണ പറയുവാനും […]
ആര്‍.എസ്.എസിനെതിരായ പരാമര്‍ശം വേണ്ടെന്ന് ദൂരദര്‍ശന്‍;
തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ആര്‍.എസ്.എസിനെതിരായ പരാമര്‍ശം അനുവദിക്കാതെ ദൂരദര്‍ശന്‍. ആര്‍.എസ്.എസിനെതിരായ പരാമര്‍ശം പ്രസംഗത്തില്‍ വേണ്ടെന്ന് ബിനോയ് വിശ്വം എം.പിക്ക് ദൂരദര്‍ശന്‍ നിര്‍ദേശം നല്‍കി. ഇതോടെ റെക്കോര്‍ഡിങ് വേണ്ടെന്ന് വെച്ച് എം.പി മടങ്ങി. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പരാമർശം നീക്കിയതുമായി ബന്ധമില്ലെന്നാണ് പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖറിന്റെ വിശദീകരണം.
ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്
ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം. ശക്തി ഭാര്‍ഗവ് എന്നയാളാണ് ചെരുപ്പെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെരുപ്പെറിയാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ബി.ജെ.പി ഓഫീസിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോണ്‍ഗ്രസ് ഹിന്ദുത്വ പ്രവര്‍ത്തകരെ കള്ളക്കേസുകളുടെ പേരില്‍ കരിവാരിത്തേക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രഗ്യ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്. ജി.വി.എല്‍ റാവുവിനൊപ്പം ഭൂപേന്ദ്ര […]
വോട്ടിങ് മെഷീന്‍ തകരാര്‍: തമിഴ്നാട്ടില്‍ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി
ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ദക്ഷിണേന്ത്യയില്‍ പുരോഗമിക്കുന്നു. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 63 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷയും പരിശോധനയും എല്ലായിടത്തും കര്‍ശനമാക്കി. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരു മണിക്കൂറോളം പോളിങ് വൈകി. വോട്ടിങ് മെഷിനിലെ സാങ്കേതിക തകരാറും വൈദ്യുതിയില്ലാത്തതുമായിരുന്നു പ്രശ്നം. ഇവിടങ്ങളിലെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അധിക സമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടും നിരവധി പേര്‍ക്ക് ഇത്തവണ വോട്ടുചെയ്യാന്‍ സാധിച്ചില്ല. ഇത് പലയിടത്തും പ്രതിഷേധത്തിന് […]
മോദിയുടെ വാഹനവ്യൂഹം പരിശോധിച്ചതിന് സസ്പെന്‍ഷന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പരിശോധിച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി വിവാദമാവുന്നു. പെരുമാറ്റച്ചട്ട ലംഘന ആരോപണങ്ങളില്‍ കമ്മിഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപമാണ് ഇതോടെ ശക്തമാവുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചൊവ്വാഴ്ച ഒഡിഷയിലെ സംബല്‍പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പരിശോധിച്ചത്. പരിശോധനക്ക് നേതൃത്വം നല്‍കിയ ഫ്ലൈയിങ് സ്ക്വാഡിന്റെ ചുമതലയുള്ള മുഹമ്മദ് മുഹ്സിനെ ഇന്നലെ രാത്രി വൈകി പുറത്തിറക്കിയ ഉത്തരവിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലയില്‍ നിന്ന് നീക്കി. […]