അതിതീവ്ര ചുഴലിക്കാറ്റായി മാറി ഫോണി ഒഡീഷ തീരത്തോട് അടുക്കുന്നു. തീരപ്രദേശത്ത് നിന്നുള്‍പ്പെടെ എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ 19 ജില്ലകളിലും പശ്ചിമ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലുമാണ് കാറ്റ് വീശുക. ഉച്ചക്ക് ശേഷം കാറ്റ് തീരത്തോടടുക്കും. അതി ശക്തമയ മഴയുമുണ്ടാകും. ഒഡീഷയിലും പശ്ചിമ ബംഗാളിലും ആന്ധ്രയിലെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് അഞ്ച് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. എട്ട് ലക്ഷത്തോളം […]
National
വോട്ട് ചെയ്തില്ല; അക്ഷയ് കുമാറിനെ ട്രോളി സോഷ്യല്‍ മിഡിയ
പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ വോട്ടിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയ. അടുത്തിടെ അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ദിവസം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെയാണ് താരം അഭിമുഖം ചെയ്യാന്‍ പോയത്. ഇക്കാര്യം മറ്റൊരു അഭിമുഖത്തില്‍ അവതാരകന്‍ അക്ഷയിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ “ചലിയേ ബേട്ട “ എന്ന് പറഞ്ഞ്മന:പൂര്‍വ്വം താരം ഒഴിഞ്ഞുമാറി. ഇതാണ് പിന്നീട് താരത്തിനെതിരായ ട്രോള്‍ മഴയായി മാറിയത്.
‘ചെവി തുറന്ന് പിടിച്ചാല്‍ സ്ഫോടന ശബ്ദം കേള്‍ക്കാം’ മോദിക്ക് മറുപടിയുമായി രാഹുല്‍
2014ന് ശേഷം രാജ്യത്ത് സ്ഫോടന ശബ്ദങ്ങൾ കേൾക്കാതെയായി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിന് മറുപടിയുമായി രാഹുൽഗാന്ധി. ബോംബ് പൊട്ടുന്ന ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി ആദ്യം ചെവി തുറന്നിരിക്കണമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്യത്ത് താൻ അധികാരത്തിൽ വന്നതിന് ശേഷം സ്ഫോടനങ്ങൾ കേട്ടിരുന്നില്ലെന്നാണ് മോദി പ്രസംഗിച്ചത്. എന്നാൽ അതിന് മണിക്കൂറുകൾക്കകമാണ് മാവോയിസ്റ്റ് ബോബാക്രമണത്തിൽ മഹാരാഷ്ട്രയിലെ ഗാദ്ചിരോളിയിൽ 16 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രി ചെവി തുറന്ന് പിടിച്ച് കേൾക്കാത്തതിന്റെ പ്രശ്നമാണിതെന്നാണ് രാഹുൽ ഇതിന് […]
ആം ആദ്മി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 10 കോടി വിലയിട്ടെന്ന് കെജ്‍രിവാള്‍
ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി വിലക്ക് വാങ്ങാന്‍ ശ്രമിച്ചെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. 10 കോടിയാണ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം തള്ളി ബി.ജെ.പി രംഗത്തെത്തി. ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 40 തൃണമൂല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്ന മോദിയുടെ അവകാശവാദത്തിന് പിന്നാലെയാണ് […]
മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷൻ കണ്ടെത്തി. അതേസമയം പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മറുപടി നല്‍കണമന്നാണ് നിര്‍ദേശം. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വോട്ട് നൽകണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മോദിയുടെ പരാമർശം പെരുമാറ്റച്ചട്ട ലംഘനമല്ല എന്ന് […]
യതിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
പുരാണ കഥാപാത്രമായ യതിയെ ഏറ്റെടുത്തിരിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ആരാണ് യതി? നേപ്പാളിലെ കഥകളിലും മിത്തുകളിലും പരാമര്‍ശിക്കുന്ന ഭീകരരൂപിയായ മഞ്ഞുമനുഷ്യന്‍. എന്നാല്‍ ശാസ്ത്രലോകം ഇതൊരു സാങ്കല്‍പ്പിക കഥാപാത്രമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഈ വിശ്വാസങ്ങളെയെല്ലാം തകിടംമറിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇന്ത്യന്‍ കരസേനയുടെ പര്‍വ്വതാരോഹണ സംഘം ട്വിറ്ററില്‍ കുറിക്കുന്നത്. നേപ്പാളിനടുത്ത് സ്ഥിതി ചെയ്യുന്ന മക്കാലു ബേസ് ക്യാമ്പിന് സമീപമാണ് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള നിഗൂഡമായ കാല്‍പാദങ്ങള്‍ കണ്ടെത്തിയത്. ഏപ്രില്‍ 9ന് കണ്ടെത്തിയ ഈ കാല്‍പാടുകള്‍ നേപ്പാളിലെ […]
300 മല്‍സ്യ തൊഴിലാളികള്‍ക്ക് പുറമെ 60 ഇന്ത്യന്‍ തടവുകാരെ കൂടി മോചിപ്പിച്ച് പാക്കിസ്താന്‍
തടവിലായിരുന്ന 300 മത്സ്യത്തൊഴിലാളികളടക്കം 60 ഇന്ത്യക്കാരെ കൂടി പാകിസ്താന്‍ വിട്ടയച്ചു. ഗുജറാത്തിലെ പല പ്രദേശങ്ങളിലുള്ളവരാണ് ചൊവ്വാഴ്ച്ച അമൃത്‌സര്‍ റെയില്‍വെ സ്റ്റേഷനില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച്ച മോചിക്കപ്പെട്ട ഇവര്‍ വാഗ അതിര്‍ത്തി വഴിയാണ് അമൃത് സറില്‍ എത്തുന്നത്. തടവിലാക്കിയ 360 പേരെയും മോചിപ്പിക്കുമെന്ന് ഏപ്രില്‍ 5 ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 355 പേരും മത്സ്യത്തൊഴിലാളികളാണ്. മൂന്ന് തവണകളായി 300 പേരെ പാക്കിസ്ഥാന്‍ നേരത്തെ മോചിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ചയോടെ എല്ലാ മത്സ്യത്തൊഴിലാളികളും ഗുജറാത്തില്‍ എത്തുമെന്ന് പാക്കിസ്ഥാന്‍-ഇന്ത്യ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് ആന്റ് […]
മാവോയിസ്റ്റ് ആക്രമണം; മഹാരാഷ്ട്രയില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം 15 സൈനികര്‍ കൊല്ലപ്പെട്ടു. പതിനാറ് സൈനികരുമായി പോകുകയായിരുന്ന പൊലീസ് വാഹനമാണ് ഐ.ഇ.ഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
പ്രധാനമന്ത്രിയായ ശേഷം മോദി ഇന്ന് ആദ്യമായി അയോധ്യയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. അയോധ്യയിലെ മായാബസാറില്‍ സംഘടിപ്പിച്ചിരിക്കുന്ന റാലിയില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. എസ്.പി – ബി.എസ്.പി മഹാസഖ്യത്തിന്റെ സംയുക്ത റാലി അയോധ്യക്കടുത്തുള്ള ബാരാബങ്കില്‍ ഇന്ന് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബാരാബങ്കിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മുസ്‍ലിം തടവുക്കാരന്‍ കൊല്ലപ്പെട്ടു
പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായി ജയ്പൂരിലെ സവായി മാന്‍ സിങ് ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്‍ലിം തടവുക്കാരന്‍ മരണപ്പെട്ടു. റംസാൻ കരള്‍ സംബന്ധ രോഗബാധിതനായിരുന്നു, ഏപ്രിൽ 20ന് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായപ്പോൾ ജയ്പുരിൽ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്തു നിന്ന് ടോയിലറ്റിലെത്തിക്കാന്‍ യാതൊരുവിധ സഹായവും ലഭിക്കാത്തതിനാല്‍ കിടക്കയിൽ മൂത്രമൊഴിക്കുകയായിരുന്നു, ഇതേ തുടര്‍ന്നാണ് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. രാജസ്ഥാനിലെ ബാരണ്‍ ജയിലിലെ തടവുപുള്ളിയായ മുഹമ്മദ് റംസാന്‍(52) മരിക്കുന്നതിനുമുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് തനിക്ക് സംഭവിച്ച ക്രൂര മര്‍ദ്ദനത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്‍ലിമായ […]