പശുവിന്റെ പേരില്‍ ആള്‍കൂട്ടാക്രമണത്തിന് ഇരയായി ബിഹാറില്‍ വീണ്ടും കൊലപാതകം. 44 കാരനായ മഹേശ് യാദവ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് രണ്ട് സഹായികളോടൊപ്പം ഇദ്ദേഹത്തെ നാട്ടുകാര്‍ പിടികൂടി ക്രൂരമായി തല്ലികൊന്നത്. സഹായികളായ രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. വിവരമറിഞ്ഞ ഉടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് റോബേര്‍ട്ട്‌സ്ഗഞ്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൊലപാതകത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ വര്‍ഷം തന്നെ ബിഹാറിലെ പല സ്ഥലങ്ങളിലായി ഇത്തരത്തില്‍ നിരവധി കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിംബ്രാണി ഗ്രാമത്തിലെ 55 കാരനായ […]
National
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നത്. നാളെ അഞ്ച് മണിയോടെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിക്കും. 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ തെരഞ്ഞെടുപ്പ് പൂര്‍ണമാകും. ഇതിന് പുറമെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ […]
ഫോണി; ആന്ധ്രയിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രതാനിര്‍ദേശം
ഫോണി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആന്ധ്രയിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രതാനിര്‍ദേശം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തീരപ്രദേശമായ ഖൊരഖ്പൂരില്‍ തങ്ങി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ചുഴലിക്കാറ്റ് വീശുന്ന സംസ്ഥാനങ്ങളിലെ ദുരിതാശ്വപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സേനാവിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 13 നാവികസേന യുദ്ധവിമാനങ്ങളും നാല് കപ്പലുകളുമാണ് ദുരിത്വാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. മരുന്ന്, ഭക്ഷണം, കുടിവെള്ളം അടക്കമുള്ളവ ദുരിതബാധിതപ്രദേശങ്ങളില്‍ ലഭ്യമാക്കും. തീരസംരക്ഷണസേനയുടെ 34 സംഘത്തെയാണ് ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരസേനയുടെ 81 സംഘത്തെയും ഫോണി ദുരിതം വിതക്കുന്നയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. വ്യോമ […]
പാലു നല്‍കാത്ത പശുക്കളുമായി മുസ്‍ലിംകളെ ഉപമിച്ച് അസമിലെ ബി.ജെ.പി എം.എല്‍.എ
പാലു നല്‍കാത്ത പശുക്കളുമായി മുസ്‍ലിംകളെ ഉപമിച്ച് അസമിലെ ബി.ജെ.പി എം.എല്‍.എ. ദിബ്രുഹാ എം.എല്‍.എ പ്രശാന്ത ഫുകനാണ് ഈ വിവാദ പ്രസ്ഥാവന നടത്തിയത്. മുസ്‍ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും ആയതിനാല്‍ അവരെ പരിഗണിക്കേണ്ട കാര്യമില്ലെന്നും എം.എല്‍.എ പറഞ്ഞു. ‘അസമിലെ 90 ശതമാനം മുസ്‍ലിംകളും നമുക്ക് വോട്ട് ചെയ്യാറില്ല. പിന്നെന്തിനാണ് പാല് നല്‍കാത്ത ഈ പശുക്കള്‍ക്ക് നാം കാലിത്തീറ്റ നല്‍കുന്നത്.?’ എന്നതായിരുന്നു എം.എല്‍.എയുടെ പ്രസ്ഥാവന. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു പറ്റം അഭിഭാഷകര്‍ രംഗത്തു വന്നിരുന്നു. സംസ്ഥാനത്തെ സ്പീക്കറോ […]
ഒഡിഷയില്‍ ആഞ്ഞടിച്ച് ഫോണി; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു,ട്രയിന്‍ -വ്യോമ ഗതാഗതം താറുമാറായി
ഫോണി ചുഴലിക്കാറ്റ് ഒഡീഷയിലെ പുരിയിലെത്തി. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. 11 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. പ്രദേശത്ത് ട്രയിന്‍-വ്യോമ ഗതാഗതം താറുമാറായി. ഫോണി ചുഴലിക്കാറ്റ് നേരിടാന്‍ സുരക്ഷാസേനകളെ സജ്ജമാക്കി.നാവിക സേനയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നാവികസേനയുടെ 13 ഹെലികോപ്റ്ററുകള്‍ വിശാഖ പട്ടണത്ത് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. പശ്ചിമ ബംഗാളിലും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ റദ്ദാക്കി. ഫോണി […]
ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം. യു.എസ് ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തീരുമാനം. നിലവില്‍ ഇന്ത്യയിലേക്കുള്ള എണ്ണയുടെ 10 ശതമാനമാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ സാധൂകരിക്കുന്നതാണ് […]
അമിത്ഷാ കൊലക്കേസ് പ്രതിയാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ചിറ്റ്; മോദിയുടെ പ്രസംഗവും ചട്ടവിരുദ്ധമല്ലെന്ന് കമ്മീഷന്‍
ഇന്ത്യയിലെ ന്യൂക്ലിയര്‍ ബട്ടണ്‍ ദീപാവലിക്ക് വേണ്ടി സൂക്ഷിച്ചിരിക്കുകയല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച പരാമര്‍ശത്തിനെതിരെയും നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം പ്രതിപക്ഷം ബാബരിന്‍റെ പിന്‍ഗാമികളാണെന്ന പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.
ബി.ജെ.പി നേതാക്കളെ കേള്‍ക്കാന്‍ ആളില്ല; ഒഴിഞ്ഞ കസേരകളോട് പ്രസംഗിച്ച് രാജ്നാഥ് സിങ്, സാക്ഷിയായി ഗംഭീറും
ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ ജനപങ്കാളിത്തം വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പോലും നൂറു കണക്കിന് കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത യോഗത്തിലാണ് ഒട്ടേറെ കസേരകള്‍ ഒഴിഞ്ഞുകിടന്നത്. ഡല്‍ഹിയില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി മനോജ് തിവാരിക്കും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗംഭീറിനും വേണ്ടി ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിലാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഒഴിഞ്ഞ കസേരകളുടെ ചിത്രം […]
ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത്
ഫോണി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. 11 മണിയോടെ പുരിയില്‍ കാറ്റെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുക. 11 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു.
സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 83.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.2 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. ഫെബ്രുവരി 16ന് 13 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.ഗാസിയാബാദിൽ നിന്നുള്ള ഹന്‍സിക ശുക്ല, മുസഫർനഗറിലെ കരിഷ്മ അറോറ എന്നിവര്‍ 499 മാര്‍ക്ക് നേടി ഒന്നാമത്തെത്തി. തിരുവന്തപുരത്തിന് പുറമെ, 92.93 ശതമാനം വിജയവുമായി ചെന്നെെ മേഖലയും, 91.87 ശതമാനം വിജയത്തോടെ ഡൽഹി മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.