തെരഞ്ഞെടുപ്പ് ചൂടിനിടെ റഫാല്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി പരിഗണിക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലവും കോടതിയുടെ മുന്നില്‍ വരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരുടെ ബഞ്ചാണ് റഫാൽ പുനഃപരിശോധന ഹരജി പരിഗണിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സമയം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച […]
National
മോദി സർക്കാറിന്റെ ഭരണ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് മൻമോഹൻ സിങ്
കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 5 വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കിയതായി മന്‍മോഹന്‍ സിങ് പറഞ്ഞു. മോദിക്ക് പുറത്തേക്കുള്ള വഴികാട്ടാന്‍ ജനം തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കടുത്ത ഭാഷയിലാണ് മന്‍മോഹന്‍ സിങ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക്, വിശേഷിച്ച് യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഏറ്റവും ദുരിതപൂര്‍ണമായ കാലമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം. മോദി ഭരണം സാമ്പത്തിക വ്യവസ്ഥിതി തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കെതിരെയെന്ന് […]
ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു
ഫോണി ചുഴലിക്കാറ്റിന്റെ അതിതീവ്ര സ്വഭാവം അവസാനിച്ചു. ഫോണി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെങ്കിലും പശ്ചിമ ബംഗാളിലെ മിക്കയിടങ്ങളിലും മഴ തുടരുകയാണ്. വന്‍നാശം വിതച്ച ഒഡീഷയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇന്നലെ രാവിലെയാണ് പശ്ചിമബംഗാളില്‍ നിന്ന് ബംഗ്ലാദേശ് തീരത്തേക്ക് ഫോണി പ്രവേശിച്ചത്. ഒഡീഷയില്‍ 12 പേരും ബംഗ്ലാദേശില്‍ 14 പേരും ദുരന്തത്തില്‍ മരിച്ചു. 63 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം.ഭൂരിഭാഗം മരണവും മരങ്ങള്‍ കടപുഴകി വീണതുകൊണ്ട് സംഭവിച്ചതാണ്. ഒഡീഷയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പതിനഞ്ച് ദിവസം പാചകം ചെയ്ത ഭക്ഷണം നല്‍കുമെന്ന് […]
ഫോണി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു
ഫോണി ചുഴലിക്കാറ്റിന്റെ കരുത്ത് കുറയുന്നു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ഫോണി ബംഗ്ലാദേശ് തീരത്തേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോണി ഇന്നലെ അര്‍ധരാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്തേക്ക് പ്രവേശിച്ചത്. ബംഗാളിലെ തെക്കന്‍ ജില്ലകളിലൂടെയാണ് ഫോണി കടന്നുപോകുന്നത്. ഇന്ന് വൈകീട്ടോടെ ബംഗാളിലെത്തുന്ന കാറ്റിന്‍റെ ശക്തി പൂര്‍ണമായും ക്ഷയിക്കുമെന്നാണ് വിലിയിരുത്തല്‍. ഒഡീഷയില്‍ കാറ്റിന്റെ കരുത്ത് രാവിലെ മുതല്‍ കുറഞ്ഞു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ വീശുന്നത്. […]
മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചിറ്റ്, രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് പാകിസ്താനാണെന്ന പരാമര്‍ശത്തിനും സൈന്യത്തെ പരാമര്‍ശിച്ചുള്ള പ്രസംഗത്തിനുമാണ് അമിത്ഷാക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്‍ നോട്ടീസും നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിനകം അഞ്ച് ക്ലീന്‍ ചിറ്റുകളാണ് നല്‍കിയത്. ഇന്നലെ രണ്ട് ക്ലീന്‍ ചിറ്റുകള്‍ നല്‍കി. ഇതോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കും രണ്ട് കേസുകളില്‍ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. പശ്ചിമ […]
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ജനങ്ങൾക്കിത് മനസിലായിട്ടുണ്ട്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നത് ഉറപ്പാണ്. കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രസ്താവന നടത്തിയതിനാണ് ഖേദം പ്രകടിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയെ പരാജയപ്പെടുത്തലും രാജ്യത്തെ രക്ഷിക്കലുമാണ് പ്രധാന അജണ്ട. മികച്ച ട്രാക് റെക്കോഡാണ് സൈന്യത്തിനുള്ളത്. മോദിക്ക് രാജ്യത്തിനായി ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. യു.പി.എ കാലത്തെ മിന്നലാക്രമണത്തെ പരിഹസിച്ച മോദിക്ക് രാഹുല്‍ മറുപടി നല്‍കി. യു.പി.എ കാലത്ത് […]
ഫോണി ചുഴലിക്കാറ്റില്‍ മരണം എട്ടായി
ഒഡീഷ തീരത്ത് വീശിയടിച്ച ഫോണി ചുഴലിക്കാറ്റില്‍ മരണം എട്ടായി. ഫോണി ബംഗാള്‍ തീരത്തേക്ക് കടന്നിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. കൊല്‍ക്കത്തയില്‍ നിന്നുള്ള ഇരുനൂറോളം വിമാന സർവീസുകൾ നിര്‍ത്തി വെച്ചിട്ടുണ്ട്. ഫോണിയെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു. ഇന്നലെ രാവിലെയാണ് ഫോണി ഒഡീഷാ തീരത്തെത്തത്. ഫോണിയെ തുടര്‍ന്ന് വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയുടെ […]
സര്‍ജിക്കല്‍ സ്ട്രെെക്കില്‍ ഉടക്കി കോണ്‍ഗ്രസ് ബി.ജെ.പി വാക്പോര്
മിന്നലാക്രമണത്തെ ചൊല്ലി കോൺഗ്രസ് – ബി.ജെ.പി വാക്പോര് രൂക്ഷം. കോണ്‍ഗ്രസിന്റെ മിന്നലാക്രമണം തീവ്രവാദികള്‍ പോലുമറിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന സൈന്യത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. യു.പി.എ കാലത്ത് ആറ് തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും പക്ഷെ അതൊന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിച്ചില്ലെന്നും ഇന്നലെ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മിന്നലാക്രമണത്തെ ആദ്യം പരിഹസിച്ച കോണ്‍ഗ്രസ്, തന്റെ സര്‍ക്കാരിന് കിട്ടുന്ന അംഗീകാരം കണ്ടാണ് വ്യാജ അവകാശവാദം ഉന്നയിക്കുന്നതെന്ന് മോദി പരിഹസിച്ചു. യു.പി.എ കാലത്തെ മിന്നലാക്രമണത്തെ പരിഹാസിച്ച മോദി, […]
ഫോണി കിഴക്കന്‍ തീരത്തേക്ക്; ഒഡീഷയില്‍ 3 മരണം
ഫോണി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തോട് അടുക്കുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ ചുഴലികാറ്റിന്‍റെ വേഗത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. പശ്ചിമബംഗാള്‍ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി തീരപ്രദേശമായ ഖരഖ്പൂരില്‍ തങ്ങി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പുരിയില്‍ ആഞ്ഞടിച്ച ഫോണി ചുഴലിക്കാറ്റിന്‍റെ വേഗത അതീവ തീവ്ര അവസ്ഥയില്‍ നിന്ന് തീവ്രതയേറിയ വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ ഒഡീഷയില്‍ മൂന്ന് പേര്‍ മരിച്ചു. വ്യാപകമായി മരങ്ങള്‍ […]
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്ക്; സോഷ്യല്‍ മീഡിയ കാരണം ഒരു മാര്‍ക്ക് കുറഞ്ഞെന്ന് പ്ലസ്ടുകാരി ഹന്‍സിക ശുക്ല
സി.ബി.എസ്.ഇ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ലക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നപ്പോള്‍ ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ്. ഇംഗ്ലീഷിന് ഒരു മാര്‍ക്ക് നഷ്ടമായ ഹന്‍സിക കുറ്റപ്പെടുത്തുന്നത് സമൂഹ മാധ്യമങ്ങളെയാണ്. സ്വന്തമായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള ഹന്‍സിക പറയുന്നത് ‘ഓണ്‍ലൈന്‍ ചാറ്റിങ്ങിനും മറ്റു ഗെയിംസിനും വേണ്ടി സമയം കളഞ്ഞില്ലായിരുന്നെങ്കില്‍ എനിക്ക് ആ ഒരു മാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു’ എന്നാണ്. ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹന്‍സികക്ക് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ […]