India National

മോദി ദുര്യോധനനെ പോലെ അഹങ്കാരിയെന്ന് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി മോദി ദുര്യോധനനെപ്പോലെ അഹങ്കാരിയാണെന്ന് പ്രിയങ്ക ഗാന്ധി. മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധി അധിക്ഷേപിച്ച മോദിക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ അഹങ്കാരത്തിന് രാജ്യം മാപ്പ് നൽകില്ലെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ അമ്പാലിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് കൊല്ലപ്പെട്ടതെന്ന മോദിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. വിമർശിക്കാനൊന്നും ഇല്ലാത്തത് കൊണ്ടാണ് അവർ തന്റെ കുടുംബത്തെ അപമാനിക്കുന്നത്. ഇത്തരം അഹങ്കാരികൾക്ക് രാജ്യം മാപ്പ് നൽകിയിട്ടില്ലെന്ന് ചരിത്രം […]

India National

ബിഹാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടലില്‍ കണ്ടെത്തി

ബിഹാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. മുസാഫര്‍പൂരിലെ ഹോട്ടല്‍മുറിയിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തിയത്. രണ്ട് ബാലറ്റിങ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും പരിശോധനയില്‍ കണ്ടെത്തി. രണ്ട് വിവിപാറ്റ് യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

India National

വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം; പ്രതിപക്ഷ പാർട്ടികളുടെ ഹര‍ജി സുപ്രീം കോടതി തള്ളി

വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹര‍ജി സുപ്രീം കോടതി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ തുറന്ന കോടതി ബെഞ്ച് തള്ളിയത്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയത് കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകില്ലെന്നായിരുന്നു ഹരജിയിലെ വാദം. ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ഒരു മണ്ഡലത്തിലെ 50 ശതമാനം വിവി.പാറ്റ് റസീതുകളെങ്കിലും എണ്ണണം എന്നാണ് കോണ്‍ഗ്രസ്, സി.പി.എം, ടി.ഡി.പി, ബി.എസ്.പി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് […]

India National

വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം; പ്രതിപക്ഷ പാർട്ടികളുടെ ഹര‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹര‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേൾക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയത് കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് ഹരജിയിലെ വാദം. ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ഒരു മണ്ഡലത്തിലെ 50 ശതമാനം വിവി.പാറ്റ് റസീതുകളെങ്കിലും എണ്ണണം എന്നാണ് കോണ്‍ഗ്രസ്,സി.പി.എം,ടി.ഡി.പി, ബി.എസ്.പി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. […]

India National Uncategorized

അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു: 63 ശതമാനം പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജ്നാഥ് സിംഗ് എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍. ഈ ഘട്ടം തെരഞ്ഞെടുപ്പോടെ രാജസ്ഥാനിലും ജമ്മു കശ്മീരിലും വോട്ടെടുപ്പ് അവസാനിച്ചു. മധ്യപ്രദേശിലും ബംഗാളിലും ഏഴ് സീറ്റിലും ജാര്‍ഘണ്ഡില്‍ നാലിടത്തും ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലുമാണ് അഞ്ചാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ വോട്ടെടുപ്പ് […]

India National

ഒറ്റക്ക് ഭൂരിപക്ഷം നേടാനാകില്ലെന്ന് പരസ്യമായി സമ്മതിച്ച് ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. സഖ്യകക്ഷിയുടെ സഹായത്തോടെയാകും ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും രാം മാധവ് അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു നേതാക്കന്മാരുടെ ഇതുവരെയുള്ള അവകാശവാദം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയും നേരത്തെ ഇത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെ തള്ളുന്ന പരാമര്‍ശം കൂടിയാണ് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍ രാം മാധവ് നടത്തിയത്. അമിത് ഷായും അരുണ്‍ ജെയ്റ്റിയും നടത്തിയിരുന്ന അവകാശ […]

India National

വിവാഹ ചടങ്ങില്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചതിന് ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ഒരേ പന്തലിലുരുന്ന് ആഹാരം കഴിച്ചതിന് താഴ്ന്ന ജാതിക്കാരനെന്നാരോപിച്ച് ആള്‍ക്കൂട്ടം ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. ഉത്തരാഖണ്ഡിലെ തേരി ഗര്‍വാള്‍ ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ 26 ന് രാത്രിയിലാണ് സംഭവം. തേരി ഗര്‍വാളിലെ ബാസന്‍ സ്വദേശിയായ ജിതേന്ദ്ര ദാസ് എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസം കൊല്ലപ്പെട്ട യുവാവും കുടുംബവും ശ്രീകോട്ടിലുള്ള ഒരു അകന്ന ബന്ധുവിന്‍റെ വിവാഹത്തിന് പോയതായിരുന്നു. തുടര്‍ന്ന് ജിതേന്ദ്ര ദാസ് തനിക്കുള്ള ഭക്ഷണവുമെടുത്ത് അടുത്ത് കണ്ട ഒരു […]

India National

12 വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിഗ്രാമില്‍ സി.പി.എം റാലിയും സമ്മേളനവും

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിഗ്രാമില്‍ സി.പി.എം റാലിയും സമ്മേളനവും നടന്നു. താലൂക്ക് മണ്ഡലത്തിന്റെ ഭാഗമായ നന്ദിഗ്രാമില്‍ 2007 മാര്‍ച്ച് 14ലെ കുപ്രസിദ്ധമായ ആക്രമണത്തിന് ശേഷം സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പോലും നന്ദിഗ്രാമില്‍ ഇല്ലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാമിന് 25 കീലോമീറ്ററോളം അകലെ നന്ദകുമാറില്‍ സി.പി.എം പ്രകടനം നടത്തിയിരുന്നു. ചരിത്രം എന്ന് പറയുന്നത് വെറുതെയല്ല, അഞ്ച് വര്‍ഷം മുമ്പ് ഇതേ നന്ദിഗ്രാമില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തുമ്പോള്‍ പാര്‍ട്ടി ഓഫീസോ ചുവന്ന കൊടിയോ ഈ പ്രദേശത്തിന്റെ വ്യാപ്തിയിലൊരിടത്തും ഇല്ലായിരുന്നു. മൂന്ന് […]

India National Uncategorized

ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെ 51 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു. വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. അമേഠിയിലെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്

India National

‘ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ എനിക്ക് അഡ്മിഷന്‍ നിഷേധിച്ചു’- മുസ്‍ലിം പെണ്‍കുട്ടിയുടെ അനുഭവ കുറിപ്പ്

ഞാന്‍ ഫാത്തിമ ഫസീല, 16 വയസ്സുള്ള ഞാന്‍ മംഗലാപുരം സെന്‍റ് ആഗ്നസ് പി.യു കോളേജ് വിദ്യാര്‍ത്ഥിനിയാണ്, ഞാന്‍ എന്‍റെ രണ്ടാം വര്‍ഷ അഡ്മിഷനു പോയപ്പോള്‍ ഹിജാബ് ധരിച്ചെന്നു പറഞ്ഞ് ഒഫീഷ്യല്‍ ലെറ്റര്‍ പോലും തരാതെ എന്‍റെ അഡ്മിഷന്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. മൂന്നു ദിവസം കോളേജില്‍ പോയി ചോദിച്ചെങ്കിലും ലെറ്റര്‍ തരാന്‍ അവര്‍ തയ്യാറായില്ല, ടി.സി തരാമെന്നായിരുന്നു അവരുടെ മറുപടി ( അഡ്മിഷന്‍ തരാത്തതിന്‍റെ കാരണം കാണിച്ചിട്ടുള്ള ലെറ്റര്‍ തരില്ലെന്ന് പറഞ്ഞു). ഹിജാബ് ധരിച്ചെന്ന കാരണത്താല്‍ എന്‍റെ അഡ്മിഷന്‍ […]