രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബോഫോഴ്സ് കേസിനെക്കുറിച്ച് പറയുന്ന നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും റഫാല്‍ കേസിനെക്കുറിച്ച് കൂടി സംസാരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. റഫാല്‍ ഇടപാടില്‍ സര്‍ക്കാറിനുള്ള പങ്കെന്താണെന്ന് മോദി വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന രണ്ട് കോടി തൊഴിലിനെക്കുറിച്ചും ജനങ്ങളോട് പറയാന്‍ നരേന്ദ്ര മോദി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ സിർസയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
National
മലേഗാവ് സ്ഫോടനക്കേസ് പ്രതികള്‍ ബോംബ് നിർമ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ്
മലേഗാവ് സ്ഫോടനക്കേസ് പ്രതികള്‍ ബോംബ് നിർമ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് ഗൗരി ലങ്കേഷ് കേസ് അന്വേഷണ സംഘം കോടതിയില്‍. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാർഥി പ്രഗ്യാ സിങ് ഠാക്കൂറിന് മലേഗാവ് സ്ഫോടക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. സംജോത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലേഗാവ് തുടങ്ങി രാജ്യത്ത് നടന്ന സ്ഫോടനക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന അഭിനവ് ഭാരത് സംഘടനയിലെ നാല് പേര്‍ക്ക് സനാതന്‍ സൻസ്തയിലെ […]
യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ മിന്നലാക്രമണങ്ങള്‍ക്ക് തെളിവുകള്‍ ചോദിച്ച് നരേന്ദ്ര മോദി
രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ സമയത്ത് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തിന് തെളിവുകള്‍ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വാദങ്ങളെല്ലാം തെറ്റാണെന്നും പ്രധാനമന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ സമയത്ത് ഒരു മിന്നല്‍ ആക്രമണവും നടന്നിട്ടില്ലെന്നാണ് പട്ടാള മേധാവിയില്‍ നിന്നും ലഭിച്ച വിവരമെന്നും മോദി പറഞ്ഞു. രണ്ടാം യു.പി.എ കാലത്ത് നടത്തിയ മിന്നല്‍ ആക്രമണങ്ങളുടെ കണക്കുകള്‍ പറഞ്ഞ് കോണ്‍ഗ്രസ് വോട്ടു ചോദിച്ചിട്ടില്ല എന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് മോദി ഇങ്ങനെ […]
അനിരുദ്ധ ബോസിനെയും എ.എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന ശിപാർശയിൽ ഉറച്ച് കൊളീജിയം
ഝാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന ശിപാർശയിൽ ഉറച്ച് സുപ്രീം കോടതി കൊളീജിയം. സീനിയോറിറ്റിക്ക് അല്ല മികവിനാണ് മുൻതൂക്കം നല്‍കേണ്ടതെന്നും കൊളിജിയം വ്യക്തമാക്കി. ഇരുവരുടെയും നിയമന ശിപാർശ ഫയൽ കേന്ദ്രസർക്കാരിന് വീണ്ടുമയച്ചു. നിയമന ശിപാർശ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഫയൽ നേരത്തെ മടക്കിയിരുന്നു.
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി ലഭിച്ചിരുന്നു. ഹിന്ദു ഗ്രൂപ്പ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയാണ് ഹരജിയുമായി സുപ്രിം കോടതിയിലെത്തിയത്. ഈ പൊതു താല്‍പര്യ ഹരജി ഇപ്പോള്‍ പരിഗണനയിലെടുക്കേണ്ട ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് അടങ്ങിയിട്ടുള്ള ബെഞ്ച് ചോദ്യം ഉന്നയിച്ചിരുന്നു. അതിന് വ്യക്തമായ ഉത്തരം ഹരജിക്കാരുടെ അഭിഭാഷകന് ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ കമ്പനികള്‍ രാഹുല്‍ ഗാന്ധി […]
നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു
വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുമ്പ് രണ്ടു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. കേസ് വീണ്ടും […]
പൂനെയില്‍ വസ്ത്ര സംഭരണശാലക്ക് തീ പിടിച്ച് അഞ്ച് പേര്‍ മരിച്ചു
പൂനെയിലെ ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര സംഭരണശാലക്ക് തീ പിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് തീ പിടുത്തം ഉണ്ടായത്. നാല് അഗ്നിശമനസേനാ വ്യൂഹങ്ങള്‍ സ്ഥലതെത്തി തീ അണക്കാനുള്ള നടപടികള്‍ തുടങ്ങി. മരണ സംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വോട്ടിങ് യന്ത്രങ്ങള്‍ക്ക് കണക്കില്ല; മറുപടി നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒളിച്ചുകളി
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിലെ പൊരുത്തക്കേടുകള്‍ ദുരൂഹമെന്ന് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷക്കോ കോടതിയുടെ നോട്ടീസിനോ തൃപ്തികരമായ മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിന് പിന്നില്‍ വലിയ അഴിമതിയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയി മീഡിയവണിനോട് പറഞ്ഞു. ഇ.വി.എം വിതരണക്കാരുടെ രേഖകളും ഇലക്ഷന്‍ കമ്മിഷന്റെ കണക്കുകളും ഒത്തുനോക്കുമ്പോള്‍ 20 ലക്ഷത്തോളം യന്ത്രങ്ങളുടെ കുറവുണ്ടെന്നാണ് വിവരാവകാശ മറുപടി പ്രകാരം വ്യക്തമായത്. 89ല്‍ വാങ്ങിയ ആദ്യ സെറ്റ് യന്ത്രങ്ങള്‍ വിതരണക്കാര്‍ക്ക് തന്നെ മടക്കി […]
കോണ്‍ഗ്രസ് കൊണ്ടുവന്ന വികസനങ്ങള്‍ ആം ആദ്മി പാര്‍ട്ടി നശിപ്പിച്ചു ; ഷീലാ ദീക്ഷിത്
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അരവിന്ദ് കേജ്‍രിവാള്‍ പരാജയമാണെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പി സര്‍ക്കാറും ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന പല വികസനങ്ങളും നശിപ്പിച്ചെന്നും ദീക്ഷിത് കൂട്ടിചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയുടെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് സമര്‍പ്പിക്കുകയായിരുന്നു ഷീല. നാലു കൊല്ലത്തിനിടയില്‍ സ്വന്തം പ്രസിദ്ധിക്ക് വേണ്ടി 611 കോടി രൂപ ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചതായും ദീക്ഷിത് ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി എന്നീ മേഖലയില്‍ […]
മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.മോദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാരണാസി നഗരത്തില്‍ ഇടനാഴി നിര്‍മിക്കുന്നതിന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നും നിരുപം ആരോപിച്ചു. ’വരാണാസിയില്‍ വന്നതിനുശേഷം നൂറുകണക്കിന് അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടതായി കണ്ടു. ഭഗവാന്‍ വിശ്വനാഥനെ ദര്‍ശിക്കുന്നതിന് 550 രൂപ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘പുതിയ തലമുറയുടെ ഔറംഗസേബാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .ഔറംഗസേബിന്റെ ക്രൂരമായ ഭരണകാലത്തു പോലും ബനാറസിലെ ആളുകള്‍ സംരക്ഷിച്ച ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ മോദി വിജയിച്ചിരിക്കുന്നു- നിരുപം പറഞ്ഞു. […]