അര്‍ബുദ രോഗ ബാധിതയായ കുഞ്ഞിനെ സ്വകാര്യ വിമാനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍നിന്നുള്ള കുടുംബത്തെയാണ് പ്രിയങ്ക സഹായിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രയാഗ് രാജിലെ കമല നെഹ്റു ആശുപത്രിയിലാണ് രണ്ടര വയസുകാരി പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ കുട്ടിയുടെ ആരോഗ്യ നില വഷളായി. കുട്ടി അധിക സമയം അതിജീവിക്കില്ലെന്നു ഡോക്ടര്‍മാരും അറിയിച്ചു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കവെ, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് കുഞ്ഞിന്റെ കാര്യം പ്രിയങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഡല്‍ഹിയില്‍ […]
National
റോഡ് ഷോയ്ക്കിടെ മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം. മമതയുടെ റോഡ് ഷോയ്ക്കിടെയാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ദം ദം മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ മമതയുടെ കൈകളില്‍ കടന്ന് പിടിച്ച് വലിച്ചിടാനുള്ള ശ്രമമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ട് മമതയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
മോദിയെ പുറത്താക്കാന്‍ വാജ്‍പേയ് തീരുമാനിച്ചിരുന്നു; തടഞ്ഞത് അദ്വാനി- വെളിപ്പെടുത്തല്‍
2002 ലെ ഗോദ്ര കലാപത്തിന് പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‍പേയ് തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അന്ന് വാജ്‍പേയിയെ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ പിടിവാശി ആയിരുന്നു. ബി.ജെ.പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിസഭയില്‍ നിന്നും താന്‍ രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കിയതോടെയാണ് മോദിയെ പുറത്താക്കാനുള്ള തീരുമാനത്തില്‍ നിന്ന് വാജ്പേയ് പിന്നോട്ടുപോയതെന്നും സിന്‍ഹ പറയുന്നു. ”ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് ശേഷം […]
‘മോദിയും അമിത് ഷായും വിവാദ പ്രസ്താവന നടത്തിയിട്ടും നടപടി എടുത്തില്ല’
പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനംകാണിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെയും അമിത് ഷായുടെയും ചട്ടലംഘനങ്ങളില്‍ കമ്മീഷന്‍ നടപടിയെടുത്തില്ല ബിജെപിയുടെ പരാതിയില്‍ കമ്മീഷനയച്ച നോട്ടീസിനുള്ള മറുപടിയിലാണ് രാഹുൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മധ്യപ്രദേശിലെ ശാധോളില്‍ ഏപ്രില്‍ 23 ന് രാഹുല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. ആദിവാസികൾക്ക് നേരെ വെടിവയ്ക്കാൻ അനുവദിക്കുന്ന നിയമ ഭേതഗതി മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്നു എന്നായിരുന്നു പരാമര്‍ശം. ഇത് ചട്ടലംഘനം അല്ലെന്നും വനാവകാശ നിയമവുമായി ബന്ധപ്പെട്ട […]
സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന തള്ളി രാഹുല്‍
സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന തള്ളി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സാം പിത്രോദ പരിധികൾ ലംഘിച്ചു. പരാമർശത്തിൽ പിത്രോദ മാപ്പു പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പിത്രോദയുടെ പരാമർശം ബി.ജെ.പി ആയുധമാക്കിയതോടെയാണ് കോൺഗ്രസ് നീക്കം. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സംഭവിച്ചത് സംഭവിച്ചുവെന്ന് അര്‍ഥം വരുന്ന ഹുവ തോ ഹുവ എന്ന പിത്രോദയുടെ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദനയായതോടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ […]
‘മോദി ഭിന്നിപ്പിന്റെ തലവന്‍’; കടുത്ത വിമര്‍ശനവുമായി ടൈം മാഗസിന്‍ കവര്‍ സ്റ്റോറി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിൻറെ കവർ സ്റ്റോറി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിൻ ചോദിക്കുന്നുണ്ട്. ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയിൽ മോദിയുടെ ചിത്രം കവറിൽ നൽകിയ അതേ ടൈം മാഗസിൻ തന്നെ, ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ മുമ്പനായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട്തിരിഞ്ഞു കൊത്തിയിരിക്കുകയാണ് പുതിയ കവര്‍ സ്റ്റോറിയിലൂടെ. കവറിൽ മോദിയുടെ കാരിക്കേച്ചർ അടക്കമാണ് […]
റഫാൽ: നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ്
റഫാൽ കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. പുനപ്പരിശോധന ഹര്‍ജിയിൽ ഇന്ന് നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിക്കാർക്കും കേന്ദ്രത്തിനും ഓരോ മണിക്കൂർ വീതം വാദത്തിന് അനുവദിച്ചു. നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സർക്കാർ നൽകിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാല്‍ വിധിയില്‍ പിഴവുണ്ടായെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സർക്കാരിന് തന്നെ തെറ്റുതിരുത്തൽ അപേക്ഷ നൽകേണ്ടി വന്നു. കരാർ റദ്ദാക്കണമെന്നല്ല, ക്രിമിനൽ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. മറച്ചുവെച്ച വിവരങ്ങൾ സുപ്രധാനമാണ്. 2019 ഫെബ്രുവരിയിലാണ് സി.എ.ജി […]
‘ഇത് 2019ലെ തെരഞ്ഞെടുപ്പാണ്, 1984 അല്ല’ മോദിക്ക് ഓര്‍മ്മപ്പെടുത്തലുമായി കോണ്‍ഗ്രസ്
രാജീവ് ഗാന്ധിക്ക് നേരെയുള്ള തുടര്‍ച്ചയായ വിമര്‍ശന പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഐ.എന്‍.എസ് വിരാട് യുദ്ധവിമാനം ഗാന്ധി കുടുംബത്തിന്‍റെ ‘പെഴ്സണല്‍ ടാക്സി’യായിരുന്നു എന്നായിരുന്നു മോദിയുടെ പുതിയ വിമര്‍ശനം. ഇതിന് പിറകെ സാമ്പത്തിക കാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അതിനെ പിന്‍താങ്ങി രംഗത്തെത്തിയിരുന്നു.
ബാബരി ഭൂമിതർക്ക കേസ്; മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി
ബാബരി ഭൂമിതർക്ക കേസില്‍ മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി. മുദ്രവെച്ച കവറില്‍ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും.അടുത്ത മധ്യസ്ഥ ചര്‍ച്ച ജൂണ്‍ രണ്ടിന് നടക്കും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാബരി മസ്ജിദ് ഭൂമി തർക്കം മാർച്ച് മാസം എട്ടാം തീയതിയാണ് സുപ്രീം കോടതി മധ്യസ്ഥ ചർച്ചക്ക് വിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതി ദിവസങ്ങൾക്കകം തന്നെ ചർച്ച […]
ഓട്ടോ ഡ്രൈവര്‍ക്ക് ലാലു ഒരുക്കിയ അത്താഴ വിരുന്ന്
എന്റെ രാഷ്ട്രീയ ജീവിതം – ഗോപാല്‍ഗഞ്ചില്‍ നിന്ന് റെയ്‌സീനാ കുന്നിലേക്ക് എന്ന ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍റെ ആത്മകഥയുടെ കയ്യെഴുത്ത് പ്രതി തയ്യാറാക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ചില തിരുത്തലുകള്‍ക്ക് വേണ്ടി ലാലുവിനെ നേരില്‍ കാണാന്‍ ഞാന്‍ തീരുമാനിച്ചു. ലാലു അന്ന് മുംബൈയിലെ ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ചികിത്സയിലായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ഞാന്‍ അവിടെ നിന്ന് ഒരോട്ടോ പിടിച്ച് ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് തിരിച്ചു. അന്നൊരു ബലിപെരുന്നാള്‍ ദിവസമായിരുന്നു. ഓട്ടോ ഡ്രൈവറോട് ഞാന്‍ അശുപത്രിയുടെ പേര് പറഞ്ഞു. അശുപത്രിയുടെ പേര് […]