എക്സിറ്റ് പോള്‍ ഫലങ്ങളെ വിശ്വസിക്കാനാകുമോ ? വിശ്വസിക്കാമെന്നാണ് കരുതുന്നതെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. പക്ഷേ എക്സിറ്റ് പോള്‍ ഏജന്‍സികളുടെ കഴിഞ്ഞ കാലങ്ങളിലെ പ്രവചനം യാഥാര്‍ഥ്യത്തോട് അത്ര അടുത്തു നില്‍ക്കുന്നതല്ല എന്നാണ് വസ്തുത. 1998 ലെ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഏജന്‍സികളില്‍ ചിലര്‍ പ്രവചിച്ചത് യാഥാര്‍ഥ്യത്തോട് അരികില്‍ നില്‍ക്കുന്ന ഫലമായിരുന്നു. 2014 ലാണെങ്കില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് 250 മുതല്‍ 290 വരെയുള്ള സീറ്റുകള്‍ നേടുമെന്നായിരുന്നു ഭൂരിപക്ഷം ഏജന്‍സികളും പ്രവചിച്ചത്. ടുഡേസ് ചാണക്യ […]
National
പ്രഗ്യാ സിങിനെ ബി.ജെ.പി പുറത്താക്കണമെന്ന് നിതീഷ് കുമാര്‍
ബി.ജെ.പിയെ പ്രതിരോധത്തിലാക്കി എൻ.ഡി.എ ക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഗാന്ധി ഘാതകൻ ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു എന്ന പ്രഗ്യാ സിങിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വരികയായിരുന്നു നിതീഷ് കുമാർ. ഇത്തരം കാര്യങ്ങൾ വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ നിതീഷ്, പ്രഗ്യാ സിങിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. അവർക്കെതിരെ എന്ത് നടപടി എടുത്തു എന്നുള്ളത് ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ ഗാന്ധി ഘാതകനെ രാജ്യസ്നേഹിയായി കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 008 മാലേഗാവ് സ്ഫോടനത്തിൽ കുറ്റമാരോപിക്കപ്പെട്ട പ്രഗ്യാ […]
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗൂഢാലോചനയെന്ന് മമത ബാനര്‍ജി
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇവിഎം ക്രമക്കേടിന് കളമൊരുക്കാനാണെന്ന കടുത്ത വിമര്‍ശവുമായി മമത ബാനര്‍ജിയുടെ ട്വീറ്റ്. ഒന്നുകില്‍ ആയിരക്കണക്കിന് ഇവിഎമ്മുകള്‍ മാറ്റിയെടുക്കും അല്ലെങ്കില്‍ അവയില്‍ ക്രമക്കേട് വരുത്തും. ഈ ഊഹക്കളിയില്‍ വിശ്വാസമില്ലെന്നുംമമത ട്വീറ്റില്‍ പറയുന്നു. ടിവി ഓഫ് ചെയ്യാനും സോഷ്യല്‍ മീഡിയ ലോഗ് ഔട്ട് ചെയ്യാനുമുള്ള സമയമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ പരിഹാസം. എക്സിറ്റ് പോളുകള്‍ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിന് ഇവിഎമുകള്‍ മാറ്റിയെടുക്കാനോ അവയില്‍ […]
അര്‍ബുദ മരുന്നുകള്‍ക്ക് 90 ശതമാനത്തോളം വില കുറച്ചു
കീമോാതെറാപ്പി ഇന്‍ജെക്ഷന്‍ ഉള്‍പ്പടെ ഒന്‍പത് അര്‍ബുദ ചികില്‍സാ മരുന്നുകളുടെ വില കുറച്ച് എന്‍.പി.പി.എ. വില കൂടുതല്‍ കാരണം സാധാരണക്കാരന് മരുന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അധിക ഉപയോഗമുള്ള മരുന്നുകളുടെ നിലവിലുള്ള വിലയില്‍ നിന്ന് 87 ശതമാനത്തോളമാണ് വില കുറച്ചത്. മരുന്ന് നിര്‍മാതാക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് 15ന് പ്രസിദ്ധീകരിച്ച മെമ്മോറാണ്ടത്തിലാണ് വില നിയന്ത്രണം പിറത്തു വിട്ടത്. കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്വതന്ത്ര ബോഡിയാണ് എന്‍.പി.പി.എ.യുടെ തീരുമാനപ്രകാരം നേരത്തേ […]
മൗനിയെന്ന് പരിഹസിച്ച മോദിക്ക് ചുട്ട മറുപടി കൊടുത്ത് മൗനം വെടിഞ്ഞ മന്‍മോഹന്‍ സിംഗ്
ന്യൂഡല്‍ഹി: അധികാരമേറ്റ ശേഷം അന്തിമ ഘട്ടത്തില്‍ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നിരസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത് . തന്നെ മൗനിയായ പ്രധാനമന്ത്രി എന്ന് മോദി പരിഹസിച്ചിരുന്നെന്നും എന്നാല്‍, മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ‘താന്‍ മൗനിയായ പ്രധാനമന്ത്രിയാണെന്ന് ജനങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ, ഒരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാണിച്ചിട്ടില്ല. മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകള്‍ക്കും ശേഷവും […]
ജൂണ്‍ ഒന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പമ്ബില്‍നിന്ന് പെട്രോള്‍ ലഭിക്കില്ല
ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ഹെല്‍മറ്റ് ധരിക്കാതെ പമ്ബുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല. റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടമാണ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ പമ്ബിലെത്തുന്നവരോട് ഇനി ഹെല്‍മറ്റുണ്ടെങ്കില്‍ മാത്രമേ ഇന്ധം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നേയിഡയിലും ഉത്തരവ് നടപ്പാക്കുമെന്നും സുരജ്പൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഹെല്‍മറ്റില്ലാതെ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്ബിലെ […]
വാഹനാപകടം : തെലങ്കാനയില്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു
മുളുഗു: തെലങ്കാനയിലെ ജീതുവാഗു ഗ്രാമത്തില്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് രണ്ടു വയസുകാരി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുളുഗു എംഎല്‍എ സീതാക്ക സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ബൈക്കില്‍ ഇടിച്ചത്. കുട്ടികളുമായി അംഗന്‍വാടിയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
കര്‍ണാടക, തമിഴ്നാട് ഉപതെരഞ്ഞെടുപ്പ് നാളെ
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്ങിനൊപ്പമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഭരണകക്ഷികൾക്ക് നിർണായകമാണ് ഉപതെരഞ്ഞെടുപ്പുകൾ. 23നാണ് വോട്ടെണ്ണൽ. തമിഴ്നാട്ടിൽ 22 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ടത്തിനൊപ്പം 18 മണ്ഡലങ്ങൾ വിധിയെഴുതി. ബാക്കിയുള്ള സൂലൂർ, അരുവാക്കുറുച്ചി, തിരുപ്പറൻ കുൺട്രം, ഒറ്റപ്പിടരം മണ്ഡലങ്ങളാണ് നാളെ പോളിങ്ങ് ബൂത്തിൽ എത്തുക. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെ സംബന്ധിച്ച് സർക്കാറിന് നിലനിൽക്കണമെങ്കിൽ ഭൂരിഭാഗം സീറ്റുകളിലും വിജയിക്കണം. പരമാവധി സീറ്റുകൾ […]
തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ചിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 19 ശതമാനം പേരും റേപ്പ്, കൊലപാതകം, കിഡ്നാപ്പിംഗ് തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് കേസ് ചാർജ് ചെയ്യപ്പെട്ടവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖ പ്രകാരം വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹി കേന്ദ്രമായുള്ള ‘അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്’ എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ തോത് വർഷം തോറും കൂടി വരികയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ നിയമം അനുസരിച്ച് […]
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാകുന്നു
മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു. ഭിന്നതയെ തുടര്‍ന്ന് മൂന്നംഗ കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടുനില്‍ക്കുന്നതായാണ് റിപ്പോർട്ട്. മോദിക്കും അമിത് ഷാക്കും തുടർച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിയോജിപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവില്‍ വന്നിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ലവാസ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തന്റെ വിയോജിപ്പ് അന്തിമ ഉത്തരവിൽ രേഖപ്പെടുത്തിയതിന് ശേഷം മാത്രമാകും കമ്മീഷൻ യോഗങ്ങളിൽ […]