ഉത്തര്‍പ്രദേശിലെ വടക്കന്‍ മേഖലയിലുള്ള ഒരു ഗ്രാമമാണ് നയാബാന്‍സ്. ഇവിടുത്തെ മുസ്‍ലിംകളുടെ വാക്കുകള്‍ കേള്‍ക്കുക: ” ഞങ്ങളുടെ കുട്ടികളും ഹിന്ദുത്വ വിശ്വാസികളായ കുട്ടികളും ഇവിടെ ഒരുകാലത്ത് കളിച്ചുല്ലസിച്ചിരുന്നു. ഇവിടുത്തെ ജനങ്ങള്‍ പരസ്പരം സ്നേഹം പങ്കുവെച്ചിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ ഒരുമിച്ചായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടുത്തെ അന്തരീക്ഷം പാടേ മാറിക്കഴിഞ്ഞു. തങ്ങളുടെ സഹോദരന്‍മാര്‍ക്കൊപ്പം സമാധാനത്തോടെ കഴിയാന്‍ ഇനിയും എത്ര നാളുണ്ടാകുമെന്ന് അറിയില്ല. ഇപ്പോള്‍ ഭയമാണ്. ഇവിടെ നിന്ന് ഓടിപ്പോകാനാണ് തോന്നുന്നത്.” നാളെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പിയാണ് […]
National
ആന്തമാന്‍ നിക്കോബാറില്‍ ഭൂചലനം
ഇന്ത്യയുടെ തെക്ക് ആന്തമാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്തമാൻ നിക്കോബാര്‍ ദ്വീപില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായിരിക്കുന്നത്. പുലർച്ചെ ആറ് മണിയോടെയാണ് പ്രദേശത്ത് നേരിയ ചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു. കഴിഞ്ഞ ദിവസം നിക്കോബാർ ദ്വീപിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് തുടർച്ചയായിരുന്നു ഇത്. ഭൂചലന മേഖലയായ ആന്തമാൻ നിക്കോബാറിൽ ഏപ്രിൽ മാസം മാത്രം ഇരുപതിൽപ്പരം ചെറിയ ഭൂചലനങ്ങളാണ് ഉണ്ടായത്.
പ്രഗ്യാ സിങും കേണൽ പുരോഹിതും ഹാജരാകേണ്ടതില്ലെന്ന് എൻ.ഐ.എ കോടതി
മാലേഗാവ് ഭീകരാക്രമണ കേസിൽ ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് താക്കൂറിനും, ലഫ്റ്റണന്റ് കേണൽ പ്രസാദ് പുരോഹിതിനും കോടതിയിൽ ഹാജരാകുന്നതിന് ഇളവ് അനുവദിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുള്ളതിനാൽ, കോടതിയിൽ ഹാജരാകുന്നതിന് ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് പ്രത്യേക എൻ.ഐ.എ കോടതി തീരുമാനം. പ്രഗ്യാ സിങ്, കേണൽ പുരോഹിത്, സുധാകർ ചതുർവേദി എന്നിവർക്കാണ് എല്ലാ ആഴ്ച്ചയും ഹാജരാകണമെന്ന തീരുമാനത്തിൽ കോടതി ഇളവ് അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്ക് കാരണം ഈ ആഴ്ച്ച ഹാജരാകാൻ സാധിക്കില്ലെന്നാണ് പ്രഗ്യാ സിങും ചതുർവേദിയും […]
റഫാല്‍ ഇടപാടില്‍ അനില്‍ അംബാനി നല്‍കിയ മാന നഷ്ടകേസ് പിന്‍വലിക്കുന്നു
റഫാല്‍ ഇടപാടിലെ ആരോപണങ്ങള്‍ക്കെതിരെ അനില്‍ അംബാനി നല്‍കിയ മാന നഷ്ടകേസ് പിന്‍വലിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെയും നല്‍കിയ കേസാണ് പിന്‍വലിക്കുന്നത്. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിലാണ് അനില്‍ അംബാനി മാന നഷ്ടകേസ് നല്‍കിയിരുന്നത്.
എക്‌സിറ്റ് പോള്‍; കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കര്‍ണാടകയില്‍ എന്‍ഡിഎക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തി. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ കോമാളിയാണെന്ന് ബെയ്ഗ് പരിഹസിച്ചു. വിവാദ പ്രസ്താവനയില്‍ പാര്‍ട്ടി ബെയ്ഗിന് നോട്ടീസ് അയച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥക്ക് കാരണം നേതൃത്വമാണെന്ന വിമര്‍ശനമാണ് റോഷന്‍ ബെയ്ഗ് ഉന്നയിക്കുന്നത്. സിദ്ധരാമയ്യ അഹങ്കാരിയാണെന്നും പി.സി.സി പ്രസിഡന്റ് ഗുണ്ടുറാവു പരാജയപ്പെട്ടവനാണെന്നും ബെയ്ഗ് പരസ്യമായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ […]
മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി കമല്‍നാഥ്
മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. പത്ത് എം.എല്‍.എമാരെ ബി.ജെ.പി ഫോണില്‍ ബന്ധപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ തനിക്ക് പൂര്‍ണവിശ്വാണമുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ഗവര്‍ണറെ സമീപിക്കുമെന്ന് ബി.ജെ.പി ഇന്നലെ വ്യക്തമാക്കിയിരുന്നു.
വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പെരുമാറ്റ ചട്ടലംഘനപരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ അന്തിമ ഉത്തരവുകളില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പരാതിയില്‍ കമ്മീഷണറായ അശോക് ലവാസ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് അന്തിമ ഉത്തരവിലുണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കമ്മീഷനിലുണ്ടായ ഭിന്നത തീര്‍ക്കാന്‍ വിളിച്ച യോഗത്തിലാണ് അന്തിമ ഉത്തരവുകളില്‍ ആരുടേയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചത്.
ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ പിഴവുകളെന്ന് വിമര്‍ശം
എന്‍ഡിഎ സഖ്യത്തിന് 365 സീറ്റ് വരെ ലഭിക്കാമെന്ന് പ്രവചിച്ച ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തില്‍ പിഴവുകളെന്ന് വിമര്‍ശനം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇവരുടെ വെബ്‌സൈറ്റില്‍ നിന്ന് എക്‌സിറ്റ് പോള്‍ ഫലം പിന്‍വലിക്കുകയും പിഴവുകള്‍ തിരുത്തി വീണ്ടും ലഭ്യമാക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥികളുടെ മണ്ഡലത്തിലെ സാധ്യത അടിസ്ഥാനപ്പെടുത്തിയല്ല സര്‍വെയെന്നതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. നടത്തിയ സര്‍വേകളില്‍ 95 ശതമാനം കൃത്യതയാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേക്കുള്ളത്. എന്നാല്‍ ഇത്തവണ നിരവധി പിഴവുകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉദാഹരണത്തിന് […]
വിവിപാറ്റ് വിശ്വാസ്യത: പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. പരാതി നല്‍കുന്നതിന് മുന്നോടിയായി ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു. പ്രതിപക്ഷ കക്ഷികള്‍ ജാഥയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും സുരക്ഷാപ്രശ്‌നം കാരണം അത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി പ്രതിപക്ഷനേതാക്കള്‍ പരാതി നല്‍കി.
സോഷ്യല്‍ മീഡിയയില്‍ താരമായി വ്യത്യസ്തനായൊരു ഡെലിവറി ബോയി
സ്വിഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങളുമായി ഡെലിവറി എക്സിക്യുട്ടീവുകള്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നത് ഇന്ന് അസാധാരണമായ ഒന്നല്ല. എന്നാല്‍ വളരെ വ്യത്യസ്തനായ ഒരു ഡെലിവറി എക്സിക്യുട്ടീവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. കൈ കൊണ്ട് നിയന്ത്രിക്കുന്ന മുച്ചക്ര വാഹനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഭിന്നശേഷിക്കാരനായ യുവാവിന്‍റെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിച്ചത്. സൊമാറ്റോ കമ്പനിയില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന രാമു എന്ന വ്യക്തിയാണ് നിശ്ചയദാര്‍ഡ്യത്തിന്റെ അടയാളമായി […]