മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചന. ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുക. പ്രൊ ടൈം സ്പീക്കറാണ് അധികാരത്തിലേറുന്ന പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. മാവേലിക്കര എം.പിയാണ് കൊടിക്കുന്നില്‍ സുരേഷ്. കഴിഞ്ഞ ലോക്‌സഭയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗമായ മുനിയപ്പയായിരുന്നു സീനിയര്‍ അംഗമെന്ന നിലയില്‍ പ്രോടൈം സ്പീക്കറായത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുനിയപ്പ ജയിച്ചില്ല. മൂന്നാം തവണയാണ് […]
National
രണ്ടാമനായി അമിത് ഷാ മന്ത്രിസഭയിലേക്ക്
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതീക്ഷിക്കുന്നത് അടിമുടി മാറ്റങ്ങള്‍. മോദിക്ക് പിന്നില്‍ രണ്ടാമനായി അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ വന്നേക്കും. മിന്നും ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരം നിലനിര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുല്യമായ റോള്‍ ഉണ്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക്. ഇതാദ്യമായി തെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തുന്ന അമിത് ഷാക്ക് സര്‍ക്കാരിലും നിര്‍ണായക റോള്‍ ഉണ്ടാകും. ഗാന്ധിനഗറില്‍ നിന്ന് അഞ്ചു ലക്ഷത്തിലേറെ വോട്ടിനാണ് അമിത് ഷായുടെ വിജയം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ വലംകൈയായി ആഭ്യന്തര […]
മനോഹര്‍ പരീക്കറിന്റെ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം
ഗോവയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബി.ജെ.പി കയ്യടക്കി വെച്ച മണ്ഡലം 25 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ഏറെ ആശ്വാസം നല്‍കുന്നതായി പനാജി ഉപതെരഞ്ഞെടുപ്പ് ഫലം. മനോഹര്‍ പരീക്കറിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ ബി.ജെ.പി തോറ്റു. ബി.ജെ.പിയുടെ സിദ്ധാര്‍ഥ് കുന്‍സാലിയേങ്‍കര്‍ കോണ്‍ഗ്രസിന്റെ അത് നാസിയോ മോന്‍സറിനോട് 1758 വോട്ടിന് തോറ്റത്. ഈ സീറ്റ് ബി.ജെ.പിക്ക് നഷ്ടപ്പെടുന്നത് 25 വര്‍ഷത്തിന് […]
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം നേടി ബി.ജെ.പി
ബി.ജെ.പിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണ് ഇത്തവണ പാര്‍ട്ടി നേടിയത്. ബി.ജെ.പിക്ക് മാത്രം 38.47 ശതമാനത്തിന്റെ വോട്ട് സമാഹരിക്കാനായി. എന്‍.ഡി.എക്ക് മൊത്തത്തില്‍ അത് 45 ശതമാനമാണ്. മൂന്നര പതിറ്റാണ്ടായി ക്രമാനുഗതമായി ബി.ജെ.പി വര്‍ധിപ്പിക്കുന്ന വോട്ട് വിഹിതമാണ് ഇത്തവണ റെക്കോഡിലെത്തിയത്. 349 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷമാണ് പതിനേഴാം ലോക്സഭയില്‍ ബി.ജെ.പി നേടിയത്. ബി.ജെ.പി രൂപീകരിച്ച ശേഷം നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷം. അതുകൊണ്ടുതന്നെ വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ബി.ജെ.പി ഏറെ മുന്നിലായി. 1984ല്‍ ബി.ജെ.പിയുടെ വോട്ട് […]
അണ്ണാ ഡി.എം.കെ ഭരണം പ്രതിസന്ധിയില്‍
നിയമസഭയിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിയ്ക്കാത്തത് തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന 22 സീറ്റുകളില്‍ ഒന്‍പതെണ്ണത്തില്‍ മാത്രമാണ് ഭരണപക്ഷം വിജയിച്ചത്. ഇതിലൂടെ സര്‍ക്കാറിനെ മുന്നോട്ടു കൊണ്ടുപോകുക എന്നത്, എ.ഡി.എം കെയ്ക്ക് ശ്രമകരമാകും. ആകെയുള്ള 234 സീറ്റുകളില്‍ അണ്ണാ ഡി.എം.കെ അവകാശപ്പെടുന്നത്, 114 പേരുടെ പിന്തുണയാണ്. എന്നാല്‍, ഇതില്‍ ആറുപേര്‍, ടിടിവി ദിനകരന് അനുകൂല നിലപാടെടുത്തവരാണ്. ഏതുനിമിഷവും ടിടിവി ക്യാംപിലേയ്ക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ളവര്‍.അങ്ങിനെയുണ്ടായാല്‍ എഡിഎംകെയുടെ അംഗസംഖ്യ 108 ആയി ചുരുങ്ങും. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഒന്‍പതു […]
കോൺഗ്രസിന്റെ തോൽവിയുടെ ആക്കം കൂട്ടി രാഹുലിന്റെ അമേഠിയിലെ പരാജയം
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവി ഭാരം വർധിപ്പിച്ചത് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ പരാജയമായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 4 ലക്ഷം കവിഞ്ഞപ്പോൾ കർമ്മമണ്ഡലമായ അമേഠിയിൽ നേരിടേണ്ടി വന്നത് ദയനീയ പരാജയം. അര ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി സ്ഥാനാർഥി സമൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. അമേഠി മണ്ഡലം നൽകിയ പരാജയ സൂചനകളെ തിരിച്ചറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച കോൺഗ്രസ്, പാർട്ടി അധ്യൻ രാഹുൽ ഗാന്ധിയുടെ പരാജയം ചോദിച്ച് വാങ്ങിയതാണ്. 2004 മുതൽ […]
ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്നുണ്ടായേക്കും
സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്ന് നടന്നേക്കും. കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തീകരിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി ഘടക കക്ഷികളുമായി ധാരണയിലെത്താനാണ് ബി.ജെ.പിയുടെ ശ്രമം. നാളെ സർക്കാറുണ്ടാക്കാൻ രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ചേക്കും.
വിജയമുറപ്പിച്ച മോദിയുടെ ആദ്യ പ്രതികരണം ഇങ്ങനെ…
ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി വന്‍ ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ ആദ്യ പ്രതികരണം. “ഒരുമിച്ച് വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു”. ഇതാണ് മോദിയുടെ ട്വീറ്റ്.
‘ഈ തെരഞ്ഞെടുപ്പ് ഫലം മുഖത്തേറ്റ അടി’
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്തേറ്റ അടിയാണെന്ന് നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ്. ബംഗളൂരു സെന്‍ട്രലില്‍ നിന്നും സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. തോല്‍വി ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ‘ഇത് എന്റെ മുഖത്തേറ്റ അടിയാണ്. കൂടുതല്‍ ശകാരങ്ങളും ട്രോളുകളും അപമാനിക്കലുകളുമെല്ലാം വഴിയേ വരും. എങ്കിലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കും. മതേതര ഇന്ത്യക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടരും. കഠിനമായ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് അറിയാം. ഈ യാത്രയില്‍ എനിക്ക് പിന്തുണയായി ഒപ്പം നിന്നവര്‍ക്ക് […]
തുടര്‍ഭരണം ഉറപ്പിച്ചതിന് പിന്നാലെ മോദിയുടെ ട്വീറ്റ്
എന്‍.ഡി.എയും ബി.ജെപിയും വീണ്ടും ഭരണത്തിലെത്തുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ട്വീറ്റ്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൗക്കിദാര്‍ നരേന്ദ്രമോദി എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നത്. സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.