National

ഇസ്രയേലിൽ കുടുങ്ങി മലയാളികൾ; താമസസ്ഥലം ഉൾപ്പെടെ തകർന്നുവെന്നും കടുത്ത ഭീതിയിലാണെന്നും വെളിപ്പെടുത്തൽ

ഫലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഇസ്രയേലിൽ കുടുങ്ങി. പല മലയാളികളുടെയും താമസസ്ഥലം ഉൾപ്പെടെ തകർന്നു. കനത്ത ഷെൽ ആക്രമണവും ബോംബ് അക്രമണവും അനുഭവിക്കുകയാണെന്ന് ഇസ്രയേലിലെ മലയാളികൾ പറയുന്നു. അക്രമികൾ പുറത്തുണ്ട് എന്നത് ഭീതി കൂട്ടുകയാണെന്നുംതീവ്രവാദികൾ വാഹനത്തിൽ നിന്നിറങ്ങി പുറത്ത് കറങ്ങി നടക്കുന്നത് കാണാമെന്നും മലയാളികൾ വ്യക്തമാക്കുന്നു. പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്സ്’ പ്രഖാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗാസ മുനമ്പിലെ ഹമാസ്‌ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം […]

HEAD LINES National

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ: ബി.ജെ.പി–കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച

ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങൾ.ബി.ജെ.പി – കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച നടക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രചരണ വിഷയങ്ങളിൽ അടക്കം ധാരണ ഉണ്ടാക്കും. നരേന്ദ്രമോദിയെ മുഖമാക്കിയുള്ള പ്രചരണ തന്ത്രം രൂപികരിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇന്ത്യ കൂട്ടായ്മയുടെ അടിയന്തിര യോഗവും അടുത്ത ആഴ്ച നടന്നേക്കും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും.തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര […]

National

സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; 53 പേർ മരിച്ചു; 7 പേർ സൈനികർ

സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഏഴ് സൈനികര്‍ ഉള്‍പ്പെടെ 53 പേര്‍ മരിച്ചത്, ടീസ്റ്റ നദീതടത്തില്‍ നിന്ന് 27 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ 142 പേര്‍ക്കായി ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. വടക്കന്‍ സിക്കിമിലേക്കുള്ള ആശയവിനിമയം പൂര്‍ണമായും തടസപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 25000 ത്തോളം ആളുകളാണ് പ്രളയ ദുരിതം അനുഭവിക്കുന്നത്. വിവിധ ഭാഗങ്ങളിലായി 13 പാലങ്ങള്‍ ഒലിച്ചു പോയി. 2413 പേരുടെ […]

HEAD LINES National Sports

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. […]

National

ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്ന 20 കാരൻ ദമ്പതികൾക്ക് മേൽ മൂത്രമൊഴിച്ചെന്നാണ് ആരോപണം. ഉത്തർപ്രദേശിൽ നിന്നുള്ള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾക്കാണ് ദുരനുഭവം നേരിട്ടത്. സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ ബി 3 കോച്ചിനുള്ളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികൾ. ലോവർ ബർത്തുകളിൽ കിടക്കുകയായിരുന്ന ഇവർക്ക് മേൽ മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രികരാണ് വിവരം കോച്ച് അറ്റൻഡന്റിനെയും […]

Latest news National

ബംഗളൂരുവിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണംപോയി

ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. 10 ലക്ഷം രൂപയായിരുന്നു ചെലവ്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു.(Bus stop theft in Bengaluru) ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.ബംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാതാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിൽ മുപ്പത് […]

National

‘മെയ്‌തികൾക്കും കുക്കികൾക്കും നീതി ഉറപ്പാക്കും’: മണിപ്പൂർ ആക്രമണത്തിൽ മുഖ്യമന്ത്രി

മണിപ്പൂർ കലാപത്തിൽ കൂടുതൽ പ്രതികരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. കലാപത്തിൽ ഉൾപ്പെട്ട കുക്കി, മെയ്തേയ് വിഭാഗങ്ങൾക്ക് സർക്കാർ നീതി ഉറപ്പാക്കും. ബഹുജനങ്ങളുടെ പിന്തുണയോടെ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിരേൻ സിംഗ് ഇക്കാര്യം പറഞ്ഞത്. കുക്കികൾ ഇരയായ കേസിലെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നിഷേധിച്ച അദ്ദേഹം ഇരു സമുദായങ്ങൾക്കും നീതി ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായി സർക്കാർ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. […]

HEAD LINES National

കേരള സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി; പേര് മാറ്റിയിട്ടും പദ്ധതി നടക്കുന്നില്ല; കേന്ദ്ര കൃഷിമന്ത്രി

കേരളത്തിനെതിരെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശോഭ കരന്തലജെ. കേരള സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി. പേര് മാറ്റിയിട്ടും പദ്ധതി ഫലപ്രദമായി നടപ്പിലാകുന്നില്ലെന്നും വിമർശനം. അഴിമതിയിൽ കോൺഗ്രസും സിപിഐഎമും ഒന്നിച്ചാണ്. സഹകരണ ബാങ്ക് അഴിമതിയിൽ പരസ്‌പരം സഹായിക്കുന്നു. കരുവന്നൂർ ഉൾപ്പെടയുള്ള കേസുകളിൽ സിപിഐഎം സംരക്ഷണം. കരുവന്നൂർ കേസിൽ ഉൾപ്പെട്ട നേതാക്കളെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും ശോഭ കരന്തലജെ വിമർശിച്ചു. അതേസമയം, കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് […]

Latest news National

രാഹുൽ ഗാന്ധിയുടെ വളർത്തുനായയുടെ പേര് ‘നൂറി’; മുസ്ലിങ്ങളെ അപമാനിക്കുന്ന നടപടിയെന്ന് എഐഎംഐഎം നേതാവ്

രാഹുൽ ​ഗാന്ധി വളർത്തുനായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടതിനെതിരെ എഐഎംഐഎം നേതാവ്. രാഹുല്‍ തന്റെ നായ്ക്കുട്ടിക്ക് നൂറിയെന്ന് പേരിട്ടത് മുസ്​ലിം പെണ്‍കുട്ടികളെയും സമുദായത്തെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ മജ്​ലിസ്–ഇ–ഇത്തിഹാദുല്‍ മുസ്​ലിമീന്‍ നേതാവ് മുഹമ്മദ് ഫര്‍ഹാന്‍ ആരോപിച്ചു. മുസ്‌ലിങ്ങൾ സാധാരണയായി പെണ്‍മക്കള്‍ക്കിടുന്ന പേരാണ് നൂറിയെന്നും അദ്ദേഹം വാദിക്കുന്നു.​(Rahul gandhi naming pet dog noorie insult to muslim says aimim) ഗോവയിൽ നിന്ന് മാതാവ് സോണിയാ​ഗാന്ധിക്ക് സർപ്രൈസായി കൊണ്ടുകൊടുത്ത ജാക്ക് റസ്സൽ ടെറിയർ നായക്കുട്ടിക്കാണ് ‘നൂറി’ എന്ന് […]

National

മദ്യനയ അഴിമതിക്കേസ്: കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന നല്‍കി ഇ ഡി

ഡല്‍ഹിയില്‍ ആം ആദ്മി ഉന്നത നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ഇ ഡി വൃത്തങ്ങള്‍. എഎപി എംപി സഞ്ജയ് സിംഗിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് ഇ ഡി പ്രതീക്ഷിക്കുന്നത്. (ED hints more arrests will be made soon in Delhi Liquor policy case ) അഴിമതി ലക്ഷ്യം വച്ചുതന്നെയാണ് പുതിയ മദ്യനയം രൂപീകരിച്ചതെന്ന് ഇ ഡി സ്ഥിരീകരിക്കുന്നു. […]