നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍. ജി.എസ്.ടി ലഘൂകരണവും സാമ്പത്തിക ശാക്തീകരണവുമടക്കമുള്ളവ അജണ്ടയിലുണ്ട്. തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് മേക്ക് ഇന്ത്യ പദ്ധതി നവീകരണവും പുതിയ ദേശീയ വിദ്യാഭ്യാസ നയവും നൂറുദിന പരിപാടി ലക്ഷ്യമിടുന്നു. ബി.ജെ.പി പ്രകടന പത്രിക മുന്നില്‍ വെച്ച് നൂറു ദിന കര്‍മപരിപാടികള്‍ ഉണ്ടാക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും മോദി ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ മേഖലക്കാണ് പ്രധാന ഊന്നല്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഞ്ച് ലക്ഷം ഒഴിവുകള്‍ നികത്തും. 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കും. ഇതിന് […]
National
രാജിയില്‍ ഉറച്ച് രാഹുല്‍; അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ ശ്രമം
അധ്യക്ഷ പദം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയില്‍. തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റാണ് രാഹുല്‍ അധ്യക്ഷപദമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. രാഹുലിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കെ.സി വേണുഗോപാലും ഇന്നലെ നടത്തിയ ശ്രമവും […]
മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ: ബിംസ്റ്റെക് തലവന്മാര്‍ക്ക് ക്ഷണം, പാകിസ്താന് ക്ഷണമില്ല
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയില്‍ പാകിസ്താന് ക്ഷണമില്ല. പാകിസ്താനൊഴികെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. സത്യപ്രതിജ്ഞയില്‍ ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍റ് ഇക്കണോമിക് കോ ഓപ്പറേഷന്‍) രാഷ്ട്രതലവന്മാര്‍ പങ്കെടുക്കും. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‍ലന്‍റ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെകിലുള്ളത്. കിര്‍ഗിസ്താന്‍ പ്രസിഡന്‍റ്, മൌറീഷ്യസ് പ്രധാനമന്ത്രി എന്നിവരെയും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. മെയ് 30നാണ് സത്യപ്രതിജ്ഞ. 2014ലെ സത്യപ്രതിജ്ഞയില്‍ സാര്‍ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. അന്ന് […]
രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ പദം ഒഴിയുമെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഗാന്ധി അറിയിച്ചു. അതേസമയം രാഹുലിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചത്. രാജി പ്രവര്‍ത്തക സമിതി തള്ളിയെങ്കിലും രാഹുല്‍ ഉറച്ചുതന്നെയാണ്. തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് […]
അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ്
പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ അനാവശ്യമെന്ന് കോണ്‍ഗ്രസ്. ഏതെങ്കിലും വ്യക്തികളില്‍ ഊന്നിയല്ല ചര്‍ച്ചകള്‍ നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടന്ന പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഗാന്ധി പേരെടുത്ത് വിമര്‍ശിച്ചെന്നും വിഷയത്തില്‍ പ്രിയങ്ക രാഹുലിനെ പിന്തുണച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇത് പാടേ നിഷേധിക്കാതെയാണ് കോണ്‍ഗ്രസിന്റെ വാര്‍ത്താകുറിപ്പ്. പ്രവര്‍ത്തക സമിതിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അനാവശ്യവും അനുചിതവുമാണ്. പാര്‍ട്ടിയെ സമഗ്രമായി പുതുക്കിപ്പണിയുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടക്കുകയും അതിന് […]
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സംഘടനാപരവും ഭരണപരവുമായ പ്രതിസന്ധി
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെയുള്ള രാഹുലിന്‍റെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഭരണം നഷ്ടമാകുന്ന നിലയിലാണ് പാര്‍ട്ടി. ഒരേസമയം സംഘടനാപരവും ഭരണപരവുമായ പ്രതിസന്ധികളാണ് കോണ്‍ഗ്രസ് നേരിടുന്നത്. മക്കള്‍ രാഷ്ട്രീയത്തിലും പ്രചാരണ അജണ്ട ഏറ്റെടുക്കാത്തതിലും പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. തോല്‍വിക്ക് കാരണമായവര്‍ ഈ മുറിയില്‍ തന്നെയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയും തുറന്നടിച്ചു. റഫാല്‍ പ്രചാരണ വിഷയമാക്കിയവര്‍ കയ്യുയര്‍ത്താന്‍ […]
‘നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നു’
നടക്കാനാവില്ലെന്ന് പറഞ്ഞ് ജാമ്യം നേടിയ പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടു. മാലേഗാവ് സ്‌ഫോടനക്കേസില്‍ പരസഹായമില്ലാതെ നടക്കാനാവില്ലെന്ന് പറഞ്ഞാണ് പ്രഗ്യാ സിങ് കോടതിയില്‍ നിന്നും ജാമ്യം നേടിയത്. എന്നാല്‍ പുതിയ വീഡിയോയില്‍ ആരുടെയും സഹായമില്ലാതെ നടക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്ന രംഗങ്ങളാണുള്ളത്. സംഘപരിവാര്‍ വിമര്‍ശകനായ യൂ ട്യൂബര്‍ ധ്രുവ് റാഠിയാണ് പ്രഗ്യാ സിംഗ് പരസഹായമില്ലാതെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്തനാര്‍ബുദം ബാധിച്ചതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലയെന്നതിനാലുമാണ് പ്രഗ്യക്ക് ബോംബെ ഹൈക്കോടതി […]
വിജയം ഉറപ്പായിരുന്നു; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മോദി വരാണസിയില്‍
തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി വരാണാസിയില്‍. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി ബി.ജെ.പി പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തു. താന്‍ ആദ്യം ബി.ജെ.പി പ്രവര്‍ത്തകന്‍ ആണെന്നും ശേഷമാണ് പ്രധാനമന്ത്രി എന്നും മോദി എന്നും പറഞ്ഞു. ജന്മനാടായ ഗുജറാത്തിലെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെയാണ് നരേന്ദ്രമോദി വരാണാസിയില്‍ എത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ,മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം പിന്നീട് കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു. പ്രത്യേക പൂജാ കര്‍മ്മങ്ങള്‍ക്ക് ശേഷം ജനങ്ങളെ […]
തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം വ്യാപകമാകുന്നു. നോര്‍ത്ത് 24 പര്‍ഗനാസില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വിവിധ അക്രമ സംഭവങ്ങളിലായി ഇതിനകം 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചന്ദന്‍ ഷോയാണ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗനാസിലെ ബാട്പര നിയമസഭ മണ്ഡലത്തില്‍ മെയ് 19ന് ഉപതെരഞ്ഞെടുപ്പ് നടന്ന ശേഷം അക്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്‍റെ ഒടുവിലത്തെ ഇരയാണ് ചന്ദന്‍ ഷോ. ഇവിടെ […]
വോട്ട് ചോര്‍ച്ചയുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന് പിബിയില്‍ വിമര്‍ശം
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച സി.പി.എം സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടിങ് പൂര്‍ത്തിയായി. വോട്ട് ചോര്‍ച്ചയുണ്ടാകുമെന്നത് മുന്‍കൂട്ടി കാണാന്‍ കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന് പോളിറ്റ്ബ്യൂറോയില്‍ വിമര്‍ശം ഉയര്‍ന്നു. പാര്‍ട്ടിക്ക് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടില്‍ കുറവു വന്നതായും എന്നാല്‍ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നും കേരളഘടകം പിബിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകളിന്‍ മേലുള്ള ചര്‍ച്ച ഇന്നും തുടരും.