India National Uncategorized

മന്ത്രിമാരുടെ എണ്ണത്തില്‍ അതൃപ്തി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാന നിമിഷം ജനതാദള്‍ യുണൈറ്റഡ് മന്ത്രിസഭയില്‍ നിന്ന് പിന്മാറി. പാര്‍ട്ടിക്ക് അനുവദിച്ച മന്ത്രിമാരുടെ എണ്ണത്തിലാണ് ജെ.ഡി.യുവിന്റെ അതൃപ്തി. ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെടെ മൂന്ന് മന്ത്രിപദമാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. കിട്ടിയതാകട്ടെ ഒരു കാബിനറ്റ് പദവിയും. പാര്‍ട്ടി പ്രതിനിധിയായി ആര്‍.സി.പി സിങിന് പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിലേക്ക് ക്ഷണം ലഭിച്ചു. എന്നാല്‍ സല്‍ക്കാരത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. തങ്ങളുടെ നിര്‍ദേശങ്ങളൊന്നും അംഗീകരിക്കപ്പെടാത്തതിനാല്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നും എന്‍.ഡി.എയില്‍ തുടരുമെന്നും ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ […]

India National

വംശഹത്യയുടെ നിഴലില്‍ നിന്നും ഭരണ തലപ്പത്തെത്തിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി

ബി.ജെ.പിയിലും എന്‍.ഡി.എയിലും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത നേതാവാണ് നരേന്ദ്രമോദി. കരുത്തനായ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായയിലാണ് നരേന്ദ്രമോദി രണ്ടാമൂഴത്തില്‍ ഭരണ തലപ്പത്തെത്തുന്നത്. അധികാരത്തുടര്‍ച്ച നേടിയ ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍. അതും 303 സീറ്റുകളുടെ ഉജ്വല ജയത്തോടെ. നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ നേതൃപാടവം തന്നെയാണ് ബി.ജെ.പിക്ക് ഈ അവിശ്വസനീയ ജയമൊരുക്കിയത്. പതിനാല് വര്‍ഷം തുടര്‍ച്ചയായി ഗുജ്റാത്ത് മുഖ്യമന്ത്രിയായതിന് ശേഷമാണ് മോദി പ്രാധാനമന്ത്രി പദത്തിലെത്തുന്നത്. ഗുജ്റാത്തിലെ വികസന നായകനെന്ന പ്രചാരണമാണ് കഴിഞ്ഞ തവണ മോദിയെ തുണച്ചത്. ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പി […]

India National

എൻ.സി.പി ലയനം കോൺഗ്രസിന്റെ സജീവ പരിഗണനയിൽ

എൻ.സി.പി ലയനം കോൺഗ്രസിന്റെ സജീവ പരിഗണനയിൽ. ലോക്സഭ പ്രതിപക്ഷ കക്ഷി, നേതൃപദവികളും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് നീക്കം. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. അതേസമയം രാഹുലിന്റെ രാജി സന്നദ്ധതയിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്. എൻ.സി.പി നേതാവ് ശരത് പവാറിന്റെ വസതിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു മണിക്കൂർ ചർച്ച നടത്തിയതോടെയാണ് ലയന നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും വരൾച്ചയും ചർച്ച ചെയ്തെന്നാണ് കൂടിക്കാഴ്ചക്കു ശേഷം ശരത് പവാർ […]

India National

ജെ.പി നദ്ദ ബി.ജെ.പി അധ്യക്ഷനായേക്കും

അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ അടുത്ത ബി.ജെ.പി അധ്യക്ഷനാരെന്ന ചര്‍ച്ചകള്‍ സജീവമായി. മുന്‍ കേന്ദ്ര മന്ത്രി ജെ.പി നദ്ദയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തിയെന്നതൊഴിച്ചാല്‍ അപ്രതീക്ഷിതമായിരുന്നില്ല ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മന്ത്രിസഭ പ്രവേശം. മന്ത്രിമാരാകാന്‍ ക്ഷണം ലഭിച്ചവരില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നദ്ദയുടെ പേരില്ലാതിരുന്നതോടെ പാര്‍ട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്ന സൂചനയും ശക്തമായി. അമിത് ഷാ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ് ഹിമാചല്‍ […]

India National

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന്

രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് ഇന്ന് ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക. രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും. ഇന്ന് ചേരുന്ന കാബിനറ്റ് ഈ നൂറുദിന […]

India National

രണ്ടാം മോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

രണ്ടാം നരേന്ദ്രമോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം പൂർത്തിയായി. ബിംസ്ടെക് രാഷ്ട്രത്തലവന്മാരടക്കം 6000 പേർ ചടങ്ങിന് സാക്ഷിയാകും. നിലവിലെ മന്ത്രിമാരിൽ പ്രമുഖർക്ക് സ്ഥാന തുടർച്ചയുണ്ടാകും. അമിത് ഷാ മന്ത്രി ആയേക്കില്ല. ഘടക കക്ഷികളിലെ ഓരോ പേർ വീതം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ വൈകീട്ട് 7 മണിക്കാണ് സത്യപ്രതിജ്ഞ. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് ബി.ജെ.പി ഇതുവരെ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ ഘടക കക്ഷികളിൽ ഓരോരുത്തർ […]

India National

ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നും ഏഴോളം സ്ഥലങ്ങളിൽ നിന്ന്, അതും അണുനശീകരണം നടത്തിയ ശേഷം മാത്രം കുടിക്കാമെന്നും ബോർഡ് വ്യക്തമാക്കി . മലിനീകരണ നിയന്ത്രണ ബോർഡ് ഏറ്റവുമൊടുവിൽ പുറത്തു വിട്ട മാപ്പ് പ്രകാരം ഉത്തർപ്രദേശ് മുതൽ പശ്ചിമബംഗാൾ വരെയുള്ള നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് കാണിക്കുന്നത് . രാജ്യത്തുടനീളം ഗംഗാ തീരത്തിന്റെ ഓരത്ത് 86ാളം സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനങ്ങളിലൂടെ […]

India National

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബി.എസ്.പി

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പുറം പിന്തുണ തുടരുമെന്ന് ബി.എസ്.പി. “വർഗീയവും ജാതീയവുമായ ശക്തികളെ അധികാരത്തിൽ നിന്ന് പുറത്തു നിർത്തനാണ് ഞങ്ങൾ കോൺഗ്രസ് ഗവര്‍മെന്റിന് പുറത്തു നിന്നുള്ള പിന്തുണ നൽകിയത്. ദേശീയ നേതൃത്വം എടുത്ത തീരുമാന പ്രകാരം അതിനിയും തുടരും ” ബി.എസ്.പി വൈസ് പ്രസിഡന്റ് റാംജി ഗൗതം പറഞ്ഞു . കാബിനറ്റിൽ ബി.എസ്.പി എം.എൽ.എ യെ ഉൾപ്പെടുത്തുന്ന കാര്യം ആവശ്യപ്പെട്ടിട്ടില്ലായെന്നും മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന് പുറത്തു നിന്ന് പിന്തുണ നൽകുകയെന്ന നിലപാടാണ് ബി.എസ്.പി അധ്യക്ഷ മായാവതിക്കുള്ളതെന്നും സർക്കാരിൽ […]

India National

രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും

രണ്ടാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലേറും. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റ്കൂട്ടും. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നരേന്ദ്ര മോദി ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. ഒപ്പം മന്ത്രിസഭാംഗങ്ങളും. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാറാം എന്നിവ‌ര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷികളുടെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജെ.ഡി.യുവിനും ശിവസേനക്കും രണ്ട് […]

India National

മന്ത്രിസഭ രൂപീകരണം; തിരക്കിട്ട ചര്‍ച്ചകള്‍, അമിത് ഷാ മന്ത്രിയായേക്കില്ലെന്ന് സൂചന

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍. മന്ത്രിസഭയില്‍ തുടരാന്‍ അരുണ്‍ ജെയ്റ്റ്‍ലിക്ക് മേല്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ശക്തമാക്കി. രാത്രിയോടെ മോദി ജയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തി. രാജ് നാഥ് സിംഗും അമിത്ഷായും ഇന്നലെ പ്രധാന മന്ത്രിയുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി. അമിത്ഷാ മന്ത്രി ആയേക്കില്ലെന്നാണ് സൂചന. ആരോഗ്യ നില മോശമാണെന്നും മന്ത്രി സഭയിലേക്കില്ലെന്നുമാണ് അരുണ്‍ ജെയ്റ്റ്‍ലിയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ജയ്റ്റ്ലി മോദിക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാന മന്ത്രി […]