മാനന്തവാടിയിലെ ആളെക്കൊല്ലി ബേലൂർ മോഴ ആന ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തുടരുകയാണെന്ന് വനംവകുപ്പ്. റേഡിയോ കോളർ വഴി ആനയുടെ നീക്കങ്ങൾ കേരള വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആന ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതിരിക്കാൻ രാത്രികാല പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്. ദൗത്യസംഘത്തെ സഹായിക്കാനായി ഹൈദരാബാദിൽ നിന്ന് പ്രമുഖ വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാലംഗ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. വന്യജീവി മനുഷ്യസംഘർഷം നിലനിൽക്കുന്ന മേഖലയിൽ വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പ് നവാബ് അലിഖാൻറെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. അതേസമയം പുൽപ്പള്ളിയിൽ പശുക്കളെ […]
National
ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുപിയില്‍ 17 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 63 സീറ്റുകളില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും ഇന്ത്യ മുന്നണിയിലെ മറ്റ് ഘടകക്ഷികളും മത്സരിക്കും. കോണ്‍ഗ്രസുമായി ചേര്‍ന്ന് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സമാജപാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. സംസ്ഥാനത്തെ ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനത്തില്‍ അഖിലേഷ് യാദവ് പങ്കെടുക്കും. ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ പ്രതിസന്ധി നേരിട്ട മറ്റൊരു സംസ്ഥാനം ആയിരുന്നു ഉത്തര്‍പ്രദേശ്. സമാജ് വാദി പാര്‍ട്ടി ആദ്യം മുന്നോട്ടുവച്ച ഫോര്‍മുല […]
കർഷകർക്ക് നേരെ വീണ്ടും വാതകം പ്രയോഗിച്ചു; ഡൽഹി ചലോ മാർച്ചിൽ സംഘർഷം
‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം. കർഷക സമരത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തിയിട്ടുള്ളത്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. ബാരിക്കേഡുകൾ പൊളിക്കാൻ സമരക്കാർ […]
ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ
ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കർഷകരെ മനേസറിൽവച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കർഷകർ കടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് അതിർത്തി കേന്ദ്രങ്ങളിൽ സുരക്ഷാസംവിധാനം പൊലീസ് കൂടുതൽ കർശനമാക്കി. നാലാംവട്ട ചർച്ചയിലാണ് കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാടറിയിച്ചത്. പയർവർഗങ്ങൾ, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വർഷത്തേക്ക് താങ്ങുവില നൽകാമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് കർഷകർ പറഞ്ഞു. കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ […]
ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായൻ; പ്രമുഖ നിയമജ്ഞൻ ഫാലി എസ്.നരിമാൻ അന്തരിച്ചു
രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. 1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.
അമിത് ഷായ്ക്കെതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്. അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിട്ടുണ്ട്. […]
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഭാരത് ജോഡോ യാത്രയില്‍ നിന്ന് അഖിലേഷ് യാദവ് വിട്ടുനിന്നേക്കും
ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വിട്ടുനിന്നേക്കും. ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്ര അമേഠിയില്‍ എത്തുമ്പോള്‍ പങ്കെടുക്കും എന്നാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നേരത്തെ അറിയിച്ചത്. എന്നാല്‍ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് അഖിലേഷ് യാദവിന്റെ തീരുമാനം. ഉത്തര്‍പേദേശിലെ സീറ്റ് വിഭജനം സംബന്ധിച്ച് ആദ്യം […]
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി; ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് ബജറ്റ്
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുന്നത് ഉള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് ബജറ്റ്. തമിഴ്നാട് ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡിന് ഇതിനായി 2 കോടി രൂപ അധികമായി അനുവദിച്ചതായി ധനമന്ത്രി തങ്കം തെന്നരസ് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്ക് സാമൂഹ്യ അംഗീകാരവും സാമൂഹ്യ സാമ്പത്തിക നിലയും മെച്ചപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസം അത്യാവശ്യമാണെന്ന ബോധ്യത്തിലാണ് ഈ പ്രഖ്യാപനമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ തടുങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ധനമന്ത്രി തങ്കം തെന്നരസ് അവതരിപ്പിച്ചത്. […]
സിദ്ധരാമയ്യക്ക് ആശ്വാസം; കർണാടക മുഖ്യമന്ത്രിക്കെതിരായ ക്രിമിനൽ നടപടികൾക്ക് സ്റ്റേ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2022 ലെ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്കെതിരായ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ കർണാടക സർക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു. 2022ലെ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിച്ചതിന് സിദ്ധരാമയ്യക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, സംസ്ഥാന മന്ത്രിമാരായ എം.ബി പാട്ടീൽ, രാമലിംഗ റെഡ്ഡി എന്നിവർക്ക് […]
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ ? ഡിഎംകെയുമായി കൈകോർക്കുമെന്ന് സൂചന
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിഎംകെ സഖ്യത്തിലാകും കമൽ ഹാസൻ മത്സരിക്കുക. അമേരിക്കയിൽ നിന്ന് കമൽ ഹാസൻ ഇന്ന് തിരിച്ചെത്തും. ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കമൽ ഹാസനും ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. മക്കൽ നീതി മയ്യത്തിന് ഡിഎംകെ ഒരു സീറ്റ് നൽകുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ MNM ന്റെ ടോർച്ച്‌ലൈറ്റ് ചിഹ്നത്തിൽ തന്നെ കമൽ ഹാസൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും. തമിഴ്‌നാട്ടിലെ പ്രധാന […]