India National

മുസഫർപൂര്‍; രോഗ കാരണം പോഷകാഹാരക്കുറവെന്ന് വിദഗ്ധര്‍

മുസഫർപൂരിലേക്ക് സർക്കാർ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചെങ്കിലും ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തത് വെല്ലുവിളിയായി തുടരുകയാണ് . മസ്തിഷ്കജ്വരം ബാധിച്ച് നിരവധി കുട്ടികൾ മരിച്ചതോടെ മുസഫർപൂരിന് സമീപത്തെ ഗ്രാമങ്ങളിൽ നിന്നും പലരും കുട്ടികളെ മാറ്റുന്നതയാണ് റിപ്പോർട്ടുകൾ .മസ്തിഷ്കജ്വരം പടരാനുള്ള കാരണം ലിച്ചിപ്പഴം കഴിച്ചതാണെന്ന് വാദമുണ്ടെങ്കിലും അസുഖത്തിനുള്ള പ്രധാന കാരണം കുട്ടികളിലെ പോഷകാഹാരക്കുറവ് തന്നെയാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത് മസ്തിഷ്കജ്വരം പടരാനുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ല എങ്കിലും രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് തന്നെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കടുത്ത പോഷകാഹാരക്കുറവ് […]

India National

30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്തിലെ ജാംനഗര്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആഴ്ചകൾക്ക് മുൻപ് കേസിൽ പുതിയതായി 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടുള്ള സജീവ് ഭട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നീതിയുക്തവും ന്യായപൂർണവുമായ വിധിയിലെത്തി ചേരാൻ ഈ സാക്ഷികളുടെ വിസ്താരം അനിവാര്യമാണെന്നായിരുന്നു ഭട്ടിന്റെ വാദം. എന്നാല്‍ കോടതി ഭട്ടിന്റെ വാദം തള്ളുകയായിരുന്നു. 1989 ൽ ഗുജറാത്തിലെ ജാംനഗറിൽ എ.എസ്.പി യായിരിക്കെ നടന്ന കസ്റ്റഡി […]

India National

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെയും ബന്ധുവിന്‍റെയും സസ്പെന്‍ഷന്‍ ഡല്‍ഹി പൊലീസ് പിന്‍വലിച്ചു

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭർത്താവിനെയും ഭർതൃസഹോദരനെയും ഡൽഹി പോലീസ് സർവീസിൽ തിരിച്ചെടുത്തു. താന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരെയും ഡല്‍ഹി പോലീസ് സസ്പെന്‍റ് ചെയ്തതെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ സ്ത്രീ നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ അന്വേഷണസമിതിയുടെ കണ്ടെത്തല്‍ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് പരാതിക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ സഹോദരനുമെതിരെ നടപടിയെടുത്തത്. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണവും സസ്പെന്‍ഷനുമായിരുന്നു നടപടി . ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് ഫോൺ വിളിച്ചുവെന്നതായിരുന്നു പരാതിക്കാരിയുടെ […]

India National

പ്രധാനമന്ത്രി വിളിച്ച യോഗം കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നു

ഒറ്റ രാജ്യം-ഒറ്റ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗം കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുന്നു.ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും യോഗത്തിനെത്തിയില്ല. മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും അറിയിച്ചു. ആശയം ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ആശയമാണ് ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്. ഈ രീതി കൊണ്ടുവരാനാണ് എന്‍.ഡി.എ രണ്ടാം സര്‍ക്കാരിന്റെ നീക്കം. ഇതിന് മുന്‍കൈ എടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര […]

India National

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനമാക്കും

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജൂണ്‍ 20 ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടാകും. അതേസമയം 2030 ഓടെ രാജ്യത്ത് പൂര്‍ണമായും ഇലക്രോണിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് നീതി അയോഗെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളുമായി നീതി അയോഗ് ചര്‍ച്ച നടത്തിയേക്കുമെന്നും. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറക്കുകയെന്നതാണ് ഇലക്ട്രിക് […]

India National

ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ

ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ. ഇതിനായി 1989ലെ കേന്ദ്രമോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യും. നിരക്ഷരരായവര്‍ക്കും തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വ്യവസ്ഥ എടുത്തുമാറ്റാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവെ മന്ത്രാലയമാണ് തീരുമാനമെടുത്തത്. കേന്ദ്രമോട്ടോര്‍ വാഹന നിയമം എട്ടാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും. ഹരിയാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നീക്കം. മേവാത്ത് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയുടെ അഭാവത്താല്‍ നിരവധി യുവാക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാതെ വന്നിരുന്നു. […]

India National

ബീഹാറില്‍ കൊടും ചൂട് തുടരുന്നു

ബീഹാറില്‍ കൊടും ചൂട് തുടരുന്നു. ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി. 45 ഡിഗ്രി സെല്‍ഷ്യസാണ് താപനില. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്. ചൂട് കണക്കിലെടുത്ത് ഈ മാസം 22 വരെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

India National Uncategorized

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

17ാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.

India National

ശബരിമല യുവതീ പ്രവേശനം തടയാൻ ലോക്സഭയിൽ സ്വകാര്യ ബിൽ

സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച ശബരിമല യുവതീ പ്രവേശന വിഷയം വെള്ളിയാഴ്ച ലോക്സഭയിലെത്തുന്നു. കൊല്ലം എം.പി എന്‍ കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്ന ബിൽ പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും. 2018 സെപ്തംബര്‍ ഒന്നിനു മുമ്പുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിർത്തണമെന്നാണ് ആവശ്യം. ബില്ല് ചർച്ചക്കെടുക്കുക നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്. ജൂൺ 25 നു നറുക്കെടുപ്പ് നടക്കും, അവസരം ലഭിച്ചാല്‍ ജൂലൈ 12 നു ചർച്ച ചെയ്യും.

India National

മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി

മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസ് അയച്ചു മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ മാസം 24ന് ആര്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തും. ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢ്യക്കെതിരെ […]