ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. ജമ്മുകശ്മീരിലെ കിഷ്ത്വറിലാണ് അപകടം നടന്നത്. 13 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് അപകടം നടന്ന കിഷ്ത്വര്‍. ഇന്ന് പുലര്‍ച്ചെ 7:50നാണ് അപകടം സംഭവിച്ചത്. JK 17/6787 എന്ന ബസാണ് ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞത്.
National
വേനലവധിക്ക് ശേഷം സുപ്രിം കോടതി ഇന്ന് തുറക്കും
ഏഴ് ആഴ്ചത്തെ വേനലവധിക്ക് ശേഷം സുപ്രിം കോടതി ഇന്ന് തുറക്കും. ശബരിമല പുനഃപരിശോധന ഹരജികളിലും റഫാല്‍ ഇടപാട്, രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി തുടങ്ങിയവയിലും ഉടൻ വിധിയുണ്ടായേക്കും. ബാബരി മസ്ജിദ് ഭൂമി തര്‍ക്കം, മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കൽ തുടങ്ങിയ സുപ്രധാന കേസുകളും കോടതിയുടെ മുന്നിലെത്തും. വിശ്വാസവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളിലെ വിധി പ്രഖ്യാപനമാണ് സുപ്രിം കോടതിയില്‍ നിന്ന് വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളില്‍ ഉടൻ വിധിയുണ്ടായേക്കും. അഞ്ചംഗ ഭരണഘടനാ […]
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനാകില്ലെന്ന തീരുമാനം രാഹുല്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. കർണാടകയിൽനിന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കമൽനാഥ്, അശോക് ഗെലോട്ട്, വി നാരായണ സ്വാമി , അമരീന്ദർ സിംഗ് ഭൂപേഷ് ഭാഗേൽ എന്നിവരാണ് കൂടിക്കാഴ്ചക്കെത്തുന്ന മുഖ്യമന്ത്രിമാർ. ഇതോടൊപ്പം കര്‍ണ്ണാടകയില്‍ നിന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാറുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ […]
ആള്‍ക്കൂട്ടക്കൊല; പെഹ്‌ലുഖാനെ പ്രതിചേര്‍ത്തത് പുനരന്വേഷിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ടക്കൊല പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നേരത്തെ ആള്‍കൂട്ടം കൊലചെയ്ത പെഹ്‌ലുഖാനെ പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്ക് നിരോധനം; പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കാന്‍ തീരുമാനം
ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റുകള്‍ക്കും പലഹാരങ്ങള്‍ക്കും നിരോധനം. മന്ത്രാലയത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ഇനി മുതല്‍ ബിസ്‌ക്കറ്റുകളും പലഹാരങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. പകരം ബദാം, ഈന്തപ്പഴം, വാള്‍നട്ട് തുടങ്ങിയവ നല്‍കിയാല്‍ മതിയെന്നാണ് മന്ത്രി ഹര്‍ഷവര്‍ധന്റെ നിര്‍ദേശം. കഴിഞ്ഞ പത്തൊമ്പതിനാണ് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് നേരിട്ട് ഉത്തരവിറക്കിയത്. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തില്‍ ഇനിമുതല്‍ ബിസ്‌ക്കറ്റുകള്‍ നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു. പകരം ബദാം, വാള്‍നട്ട്, ഈന്തപ്പഴം, റോസ്റ്റ് ചെയ്ത കടല തുടങ്ങിയവ വിതരണം […]
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍; രാജിയിലുറച്ച് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍. പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന് വ്യക്തമാക്കിയാണ് നേതാക്കളുടെ നീക്കം.സമ്മര്‍ദ്ദം ശക്തമായിട്ടും രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. മാസം ഒന്ന് കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനം ഉണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരം കാണാനായിട്ടില്ല. രാഹുല്‍ ഗാന്ധി നിലപാട് മാറ്റുമെന്ന പ്രതീക്ഷയായിരുന്നു നേതാക്കള്‍ക്ക്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി വിളിച്ച ലോക്സഭ എം.പിമാരുടെ യോഗത്തിലും രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുന്നതായി അറിയിച്ചതോടെയാണ് […]
മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ; പൂനെയില്‍ മതില്‍ തകര്‍ന്ന് 17 മരണം
മഹാരാഷ്ട്രയിലും ഗുജറാത്തിലും ശക്തമായ മഴ. പൂനെയില്‍ മതില്‍ തകര്‍ന്ന് 17 പേര്‍ മരിച്ചു. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 1.45 ഓടെയാണ് അപകടം നടന്നത്. പൂനെ കോന്ദ്‍വാ പ്രദേശത്തുള്ള റെസിഡന്‍ഷ്യല്‍ കോംപക്ലസിന്റെ മതിലാണ് ഇടിഞ്ഞു വീണത്. മൂന്നോ നാലോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. നഗരങ്ങളിലെ വെള്ളക്കെട്ട് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴയില്‍ നഗരത്തിലെ ബസ് സര്‍വീസ് അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും മുടങ്ങിയിരിക്കുകയാണ്. ട്രെയിനുകള്‍ അരമണിക്കൂറോളം വൈകി ഓടുന്നു. ചിലയിടങ്ങളില്‍ മാന്‍ഹോളുകള്‍ […]
നെഹ്‌റുവിനെ കുറ്റപ്പെടുത്തി അമിത് ഷാ, ലോകസഭയില്‍ ബഹളം
കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കാശ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം രാജ്യത്തിന് നഷ്ടമായതിന് കാരണം നെഹ്‌റുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെ സഹായിച്ചത് കോണ്‍ഗ്രസാണ്. രാഷ്ട്രപതി ഭരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അമിത്ഷായുടെ ആരോപണത്തിനെതിരെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. അമര്‍നാഥ് യാത്ര അടക്കമുള്ള കാര്യങ്ങളുടെ സുരക്ഷ […]
ബന്ദിപ്പൂർ രാത്രി യാത്രാനിരോധനം നീക്കാൻ ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി
ബന്ദിപ്പൂർ രാത്രി യാത്രാനിരോധനം നീക്കാൻ ഇടപെടുമെന്ന് കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ഉറപ്പ്. ഇക്കാര്യം കർണാടക സർക്കാരുമായി സംസാരിക്കുമെന്നും രാഹുൽ പറഞ്ഞു. വയനാടിന്റെ വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ആണ് രാഹുൽ ഉറപ്പ് നൽകിയത്. വയനാട് മണ്ഡലത്തിലെ പൊതു പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും നേതാക്കളിൽ നിന്ന് രാഹുൽ സ്വീകരിച്ചു. നിയമസഭ മണ്ഡലം അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, പി.കെ […]
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് താംബരം സേലയൂരിൽ ആണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ആണ് ദാരുണ അപകടമുണ്ടായത്. തമിഴ് ന്യൂസ് ചാനല്‍ ന്യൂസ് ജെയിലെ സീനിയർ റിപ്പോർട്ടർ പ്രസന്ന (36), ഭാര്യ അർച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. രാത്രി 2 മണിയോടെയാകാം അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. പ്രസന്ന, രേവതി എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലും അര്‍ച്ചനയുടേത് കിടപ്പുമുറിയിലുമാണു കണ്ടെത്തിയത്. വീട്ടിൽ […]











