National

‘നിസ്കരിക്കാൻ കളി നിർത്തുമ്പോൾ നിങ്ങൾക്ക് പ്രശ്നമില്ലല്ലോ?’; ഉദയനിധി സ്റ്റാലിന് മറുപടിയുമായി ബിജെപി

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് താരത്തിനെതിരായ ‘ജയ് ശ്രീറാം’ വിളിയെ വിമർശിച്ച ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് മറുപടിയുമായി ബിജെപി. നിസ്കരിക്കുന്നതിനായി മത്സരങ്ങൾ നിർത്തുമ്പോൾ ഉദയനിധിക്ക് പ്രശ്നമില്ലല്ലോ എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു. കായിക മത്സരങ്ങള്‍ വിദ്വേഷം പടര്‍ത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നായിരുന്നു ഉദയനിധിയുടെ വിമർശനം. ‘വെറുപ്പുളവാക്കുന്ന വിഷം പരത്താൻ ഡെങ്കി-മലേറിയ കൊതുക് വീണ്ടും ഇറങ്ങി. മൈതാനത്ത് നിസ്കരിക്കാൻ വേണ്ടി ഒരു മത്സരം താൽക്കാലികമായി നിർത്തുമ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല. […]

National

കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ; അമ്മാവൻ അറസ്റ്റിൽ

കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ കരൺ സോണിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബർ 11 ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് മക്കളോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയോടും ഭാര്യാസഹോദരിയോടും […]

National

ആഗോള പട്ടിണി സൂചിക: ഇന്ത്യ 4 സ്ഥാനം താഴോട്ട്, പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ, എതിര്‍ത്ത് കേന്ദ്രം

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ പട്ടികയെ തള്ളി കേന്ദ്ര സർക്കാർ രം​ഗത്തെത്തി. ദുഷ്ടലാക്കോടെയാണ് പട്ടിക തയ്യാറാക്കിയതെന്നും പൂർണമായും തള്ളിക്കളയണമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. 2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. പാകിസ്താൻ (102), ബംഗ്ലദേശ് […]

National

മദ്യപാനത്തെ ചൊല്ലി തർക്കം; ഗർഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ ചുട്ടുകൊന്നു

ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വർഷം മുമ്പ് മണാലിയിൽ വെച്ചാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴിൽരഹിതനായ രാജ്കുമാർ മറൈമലൈ നഗറിനടുത്തുള്ള […]

National

പഞ്ചാബിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ ഭീകരർ പിടിയിൽ

പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ. ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ-അമൃത്‌സർ ടീമും, കേന്ദ്ര ഏജൻസിയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. രണ്ട് ഐഇഡി, രണ്ട് ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, 24 കാട്രിഡ്ജുകൾ, ഒരു ടൈമർ സ്വിച്ച്, എട്ട് ഡിറ്റണേറ്ററുകൾ, നാല് ബാറ്ററികൾ എന്നിവ ഉൾപ്പെടെയുള്ള വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തയായി പൊലീസ് അറിയിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ സജീവ അംഗമായ ഫിർദൗസ് […]

National

യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍

യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്‌സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍. 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്‌സില്‍ സ്ഥാനം പിടിച്ചത്. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍. ഗാസയോട് ചേര്‍ന്നുള്ള ഡെറോട്ട് എന്ന നഗരത്തില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇസ്രായേലിന്റെ ജൂത പാരമ്പര്യം ഉള്ളവരോടുള്ള ഒപ്പണ്‍ഡോര്‍ പോളിസിയുടെ ഭാഗമായാണ് ഇവര്‍ ഇസ്രായേലിലെത്തിയത്. 5000-ത്തോളം കുക്കി പാരമ്പര്യം ഉള്ളവര്‍ ഇസ്രായേലിലെ ഡെറോട്ട് എന്ന നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ( IDF’s Kuki […]

National

പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പിടിയിൽ

ഡൽഹിയിൽ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പൊലീസ് പിടികൂടി. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശ്മശാന ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പഞ്ചാബി ബാഗിലെ മാദിപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് യാദവ് എന്നയാളാണ് മരണപ്പെട്ടത്. അന്ത്യകർമങ്ങൾക്കായി പിതാവിന്റെ മൃതദേഹവുമായി മകൻ റിങ്കു യാദവ് പശ്ചിം പുരി ശ്മശാനത്തിൽ എത്തി. ശ്മശാനത്തിൻ്റെ ചുമതലക്കാരൻ മൃതശരീരത്തിന്റെ കഴുത്തിലും കൈത്തണ്ടയിലുമുള്ള മുറിവുകൾ ഉള്ളതായി ശ്രദ്ധിച്ചു. സംശയം തോന്നിയ ഇയാൾ […]

HEAD LINES National

സംഘർഷം ഒഴിയാതെ മണിപ്പൂർ; ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങൾ ഫലിക്കുന്നില്ല എന്ന് വ്യക്തമാകുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം.(manipur violence reported in imphal west) ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് നിലവിൽ സംഘർഷം വ്യാപകമായി നടക്കുന്നത്. ഇന്ന് രാവിലെയും സംഘർഷം വ്യാപിച്ചു. ഇന്റർനെറ്റ് നിയന്ത്രണം മേഖലയിൽ ഏർപ്പെടുത്തി. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം […]

HEAD LINES National

സിഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല, 20 കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

സിഗരറ്റ് നൽകാത്തതിനെ തുടർന്ന് 20 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഹിത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പ് രോഹിത് സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവർക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിലാണ് തർക്കമുണ്ടായത്. മദ്യപിക്കുന്നതിനിടെ രോഹിതിനോട് ജയ് സിഗരറ്റ് ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയതെന്ന് പൊലീസ്. സിഗരറ്റ് നൽകാൻ വിസമ്മതിച്ച രോഹിതിനെ ജയും സുമിത്തും ആക്രമിക്കാൻ തുടങ്ങി. പിന്നീട് കത്തികൊണ്ട് […]

Latest news National

‘ഇന്ത്യയുടെ നീരജ്’ ലോക അത്ലറ്റ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര

നീരജ് ചോപ്ര ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്.ലോക അത്‌ലറ്റിക്‌സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് നീരജ് ചോപ്ര ഇടം നേടിയത്.(neeraj chopra nominated for mens world athlete) ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന്‍ ക്രൗസറും പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന്‍ എല്‍ ബക്കാലിയും […]