India National

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ നീക്കം സജീവമാക്കി ബി.ജെ.പി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ നീക്കം സജീവമാക്കി ബി.ജെ.പി രംഗത്ത്. ഗവര്‍ണറെ കൂട്ടുപിടിച്ച് ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്സഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. 14 എം.എല്‍.എമാര്‍ രാജി വച്ചതോടെ കര്‍ണാടകയില്‍ കടുത്ത ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തത്. ഈ അവസരം മുതലെടുക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി രംഗത്തെത്തി. ബി.എസ് യെദ്യൂരപ്പയുടെ വീട്ടില്‍ ചേരുന്ന യോഗത്തില്‍ ബി.ജെ.പി സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ചയാവും. അധികാരമുപയോഗിച്ച് ബി.ജെ.പി ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് […]

India National

പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണം

മുസ്‌ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹിന്ദു മഹാസഭ കേരള ഘടകത്തിന്റെ ഹരജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആവശ്യവുമായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ കേരള ഹൈക്കോടതി തള്ളിയ ആവശ്യമാണ് ഇന്ന് സുപ്രിം കോടതിയും തള്ളിയിരിക്കുന്നത്. അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷന്‍ സായ് സ്വരൂപ് നാഥ് ആണ് ഹരജിക്കാന്‍. ഹരജി മുഖവിലക്കെടുക്കാതെ തന്നെ കോടതി തള്ളി. പള്ളിയില്‍ പ്രവേശനാനുമതി […]

India National

കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രി നാഗേഷിന്റെ രാജി

കര്‍ണാടക സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി മന്ത്രി എച്ച്.നാഗേഷിന്റെ രാജി. രാജി വച്ച നാഗേഷ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ജെ.ഡി.എസും വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നതിനിടെയാണ് മന്ത്രിയുടെ രാജി. അനുനയ നീക്കങ്ങളുടെ ഭാഗമായി നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ പാര്‍ട്ടിക്ക് രാജി നല്‍കി. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്- ദള്‍ നേതൃത്വങ്ങള്‍ സകല തന്ത്രങ്ങളും പയറ്റുന്നതിനിടെയാണ് എച്ച് നാഗേഷിന്റെ രാജി. സ്വതന്ത്ര എം.എല്‍.എയായ നാഗേഷ് കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിലാണ് സര്‍ക്കാറിന്റെ ഭാഗമാകുന്നത്. ബി.ജെ.പി സര്‍ക്കാറുണ്ടാക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നും നാഗേഷ് […]

India National

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ നിന്നുള്ള രാജി തുടരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവിനെയാണോ യുവ നേതാവിനെയാണോ പരിഗണിക്കേണ്ടത് എന്നതിലും കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെയാണ് പാര്‍ട്ടി നേതൃത്വത്തിന് രാജി നല്‍കിയത്. എന്നാല്‍ സിന്ധ്യയുടെ രാജിക്കത്ത് ലഭിച്ചത് സംബന്ധിച്ച് എ.ഐ.സി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് കേശവ് ചന്ദ് യാദവും […]

India National

കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം

കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ്. രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവിലെ മന്ത്രിസഭയിലെ ആറ് പേര്‍ രാജിവെക്കും. പകരം രാജിവെച്ച എം.എല്‍.എമാരെ പരിഗണിക്കാനാണ് തീരുമാനം. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ ആവശ്യപ്പെട്ടു. സിദ്ദരാമയ്യ മുഖ്യമന്ത്രി ആയാല്‍ എതിര്‍ക്കില്ലെന്ന് ജെ.ഡി.എസ് മന്ത്രി ജി.ടി ദേവഗൗഡ. ഇരു കക്ഷികളും ചേര്‍ന്ന് സിദ്ദരാമയ്യയെ മുഖ്യമന്ത്രി ആക്കിയാല്‍ രാജി പിന്‍വലിക്കുമെന്ന് ജെ.ഡി.എസ് എം.എല്‍.എ എച്ച് വിശ്വനാഥ് വ്യക്തമാക്കി. പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്തായിരുന്ന […]

India National

യു.എ.പി.എ-എൻ.ഐ.എ നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലുകൾ ഇന്ന് ലോക്സഭയില്‍

യു.എ.പി.എ-എൻ.ഐ.എ നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലുകൾ സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. തീവ്രവാദ ബന്ധം സംശയിക്കുന്ന വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നതാണ് ഭേദഗതി. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ മേലുള്ള ചർച്ചയും ഇന്ന് ലോക്സഭയിൽ നടക്കും. തീവ്രവാദബന്ധം സംശയിക്കുന്ന സംഘടനകളെ മാത്രമേ നിലവിൽ സർക്കാറിന് ഭീകരവാദ സംഘടനകളായി പ്രഖ്യാപിക്കാൻ കഴിയൂ. ഇത് വ്യക്തികൾക്ക് കൂടി ബാധകമാക്കാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി യു.എ.പി.എ, എന്‍.ഐ.ഐ എ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന ബില്ലുകള്‍ ഇന്ന് […]

India National

ബിഹാറിലെ മസ്തിഷ്ക്കജ്വര മരണങ്ങൾ ബാധിച്ചത് ലിച്ചി കര്‍ഷകരെ കൂടിയാണ്

ബിഹാറിലെ മസ്തിഷ്ക്കജ്വര മരണങ്ങൾ ഏറ്റവും ബാധിച്ചത് ലിച്ചി കർഷകരെയാണ്. രോഗത്തിന് കാരണം ലിച്ചി പഴമാണെന്ന പ്രചാരണമാണ് ഇവർക്ക് വിനയായത്. ആത്മഹത്യ മാത്രമാണ് പോംവഴിയെന്ന അവസ്ഥയിലാണ് കർഷകർ. ലിച്ചി പഴത്തിന്റെ തലസ്ഥാനമാണ് മുസാഫർപൂർ. പക്ഷേ തെരുവോരങ്ങളിൽ പഴവില്പന കാണാനായില്ല. എല്ലാം പൊലീസ് അടിച്ചു തകർത്തു. പഴങ്ങൾ കൊണ്ടുപോയിരുന്ന വാഹനങ്ങൾ ചിലർ തടയുകയും കത്തിക്കുകയും ചെയ്തു. ഏതോ കർഷക ലോബികളാണ് ലിച്ചി പഴത്തിനെതിരായ നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലിച്ചി പഴ കയറ്റുമതിക്കാർ ചൈനയാണ്. ഇന്ത്യയാണ് രണ്ടാം […]

India National

ആഗ്രയില്‍ ബസ് മറിഞ്ഞ് 29 മരണം

ആഗ്രയില്‍ ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. യമുനാ അതിവേഗ പാതയില്‍ വെച്ചായിരുന്നു അപകടം. ലക്നൌവില്‍ നിന്ന് ഡല്‍ഹിയിലേക്കു പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. അവധ് ബസ് ഡിപ്പോയിലുള്ള UP33 AT5877 എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് യമുന എക്സ്പ്രസ് വേയിലുള്ള ഝര്‍ണ നലയിലുള്ള അഴുക്ക്ചാലിലേക്ക് വീഴുകയായിരുന്നു. 27 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുപി […]

India National Uncategorized

സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്വേതാ ഭട്ട്

ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്. കേസിലെ ഗൂഢാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്വേതഭട്ട് മീഡിയാവണിനോട് പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത , വാക്കുകള്‍ കിട്ടാതെ വിതുമ്പി.

India National

രാഹുല്‍ ഗാന്ധിക്ക് ജാമ്യം

എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പാട്‌ന കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരായി ഹരജി നല്‍കിയത്. കര്‍ണ്ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയേയും മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോദിയേയും പരാമര്‍ശിച്ചാണ് എല്ലാ മോദിമാരും കള്ളന്മാരാണെന്ന രീതിയില്‍ രാഹുല്‍ പ്രസംഗിച്ചത്. പതിനായിരം രൂപ കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് രാഹുലിന് സി.ജെ.എം […]