India National

കര്‍ണാടക പ്രതിസന്ധി; അറ്റകൈ പ്രയോഗത്തിനൊരുങ്ങി കോണ്‍ഗ്രസ്,ബി.ജെ.പി ക്യാമ്പും സജീവം, എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍

കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ സംരക്ഷിയ്ക്കാന്‍ അറ്റകൈ പ്രയോഗത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്. വിമത പക്ഷത്തെ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനൊപ്പം ബി.ജെ.പിയിലെ അംഗങ്ങളെ രാജി വെപ്പിച്ച്, കേവലഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കര്‍ണാടക നിയമസഭാ സമ്മേളനം ആംരഭിച്ച സാഹചര്യത്തില്‍, അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ച ബി.ജെ.പിയെ പോലും ഞെട്ടിച്ചുകൊണ്ടാണ്, സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് […]

India National

‘ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു’

ഒന്നിന് പിറകെ ഒന്നായുള്ള കേസുകൾ കാരണം കോടതി കയറി ഇറങ്ങുന്നതിനിടെ, ആർ.എസ്.എസ്-ബി.ജെ.പിക്ക് നന്ദി അറിയിച്ച് രാഹുൽഗാന്ധി. തന്റെ ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചതിനാണ് ആർ.എസ്.എസിനും ബി.ജെ.പിക്കും നന്ദി അറിയിക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികള്‍ നല്‍കിയ മറ്റൊരു കേസില്‍ പെട്ട് അഹമ്മദാബാദിലാണുള്ളത്. തന്റെ ആശയ പോരാട്ടത്തനായി ഇത്തരം അവസരങ്ങള്‍ ഒരുക്കി തരുന്നതിന് ആര്‍.എസ്.എസ്-ബി.ജെ.പി പാര്‍ട്ടികളോട് നന്ദി അറിയിക്കുകയാണെന്ന് ട്വിറ്ററില്‍ കുറിച്ച രാഹുല്‍, സത്യം വിജയിക്കുമെന്നും ഒടുവിലായി സൂചിപ്പിച്ചു. ഏറ്റവുമൊടുവിലായി അഹമ്മദാബാദ് കോടതിയിൽ നിന്നുമാണ് രാഹുൽ ഗാന്ധി […]

India National

ആൾക്കൂട്ട കൊലകൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് യു.പി നിയമ കമ്മീഷൻ

ലഖ്‌നൗ: പശുവിന്റെ പേരിലടക്കമുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ശുപാർശയുമായി ഉത്തർപ്രദേശ് നിയമ കമ്മീഷൻ. ആൾക്കൂട്ടകൊലകൾ സംബന്ധിച്ച റിപ്പോർട്ടും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കരട് ബില്ലും കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എ.എൻ മിത്തൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചു. 128 പേജുള്ള റിപ്പോർട്ട് ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ആൾക്കൂട്ട കൊലകളെപ്പറ്റി വിശദമായി വിവരിക്കുകയും ഇത് തടയുന്നതിനുള്ള നിയമം സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള നിയമങ്ങൾക്ക് ആൾക്കൂട്ട […]

India National

കര്‍ണാടക പ്രതിസന്ധി; എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കര്‍ണാടക കാലുമാറ്റക്കേസുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ശക്തമായ വാദപ്രതിവാദം നടന്നു. രാജിയിൽ തീരുമാനം എടുക്കാത്ത സ്പീക്കറെ കോടതിയില്‍ ഹാജരാക്കണമെന്നും സ്പീക്കർക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നും വിമത എം.എല്‍.എമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണ ഘടനയുടെ 190 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട കേസാണെന്നും സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സ്പീക്കറുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രിം കോടതി കൈ […]

India National

വനിതാ ബോക്സിങ് താരത്തെ അപമാനിച്ച യുവാവിന്റെ അവസ്ഥ…

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ജില്ലാ ആശുപത്രിയില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ‘കൈകാര്യം’ ചെയ്ത് വനിതാ ബോക്സിങ് താരം. അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ടി-ഷര്‍ട്ടില്‍ പിടിച്ചുവലിച്ചിഴക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ നിഷാ പര്‍വീണ്‍ എന്ന 18 കാരിയെയാണ് അപമാനിക്കാന്‍ ശ്രമം നടന്നത്. യുവതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും നിയന്ത്രണംവിട്ട് വീഴുകയും തലയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇയാള്‍ നിഷയുടെ അമ്മയെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പൊലീസിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപെട്ടു. പൊലീസ് […]

India National

ടിക്ക്‌ ടോക്ക് വീഡിയോയ്ക്കായി തടാകത്തിലിറങ്ങി നൃത്തം ചെയ്ത യുവാവ് മുങ്ങി മരിച്ചു

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ തടാകത്തിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം. നരസിംഹ(24) എന്ന യുവാവാണ് മരിച്ചത്. ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്ത് നിന്ന് നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് നരസിംഹ ഒറ്റക്ക് നൃത്തം ചെയ്തു. ഈ സമയത്ത് കാല്‍ വഴുതി നരസിംഹ ആഴത്തിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്ത നരസിംഹയുടെ കാല്‍ വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. പ്രശാന്ത് ഒച്ചവെച്ചെങ്കിലും […]

India National

‘തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി ഒറ്റ ദിവസം; ഒറിജിനല്‍ പാസ്പോര്‍ട്ടിന് വെറും 11 ദിവസം’; പുതിയ മാറ്റങ്ങള്‍ ഇങ്ങനെയാണ്

തത്കാല്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഒറ്റ ദിവസം കൊണ്ട് തത്കാല്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയില്‍ പറഞ്ഞു. പതിനൊന്ന് ദിവസം കൊണ്ട് ഒറിജിനല്‍ പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും പാസ്പോര്‍ട്ടിനെ സ്വയം ശാക്തീകരണത്തിന്റെ ഒരു ആയുധമായാണ് കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിയും താമസിപ്പിക്കലും ഒഴിവാക്കി പാസ്പോര്‍ട്ട് പെട്ടെന്ന് തന്നെ പുറത്തിറക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 731പൊലീസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്താനുള്ള സംവിധാനം ആരംഭിച്ചതായും […]

India National

എം.എല്‍.എമാരെ പിടിച്ചെടുക്കുന്ന ബി.ജെ.പി നീക്കത്തില്‍ ആശങ്കയോടെ മധ്യപ്രദേശ് സര്‍ക്കാര്‍

എം.എല്‍.എമാരെ പിടിച്ചെടുക്കുന്ന ബി.ജെ.പി നീക്കത്തില്‍ ആശങ്കയോടെ മധ്യപ്രദേശ് സര്‍ക്കാര്‍. വിമത എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രി കമല്‍നാഥിന്റെ ഓഫീസ് ആരംഭിച്ചു. തെലങ്കാന, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നാടകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം വന്നതോടെ ബി.ജെ.പി ഒരുങ്ങിയതാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാന്‍. നീക്കം പാളിയെങ്കിലും ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കമല്‍നാഥിന്റെ നീക്കം. വിമത എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കമല്‍ നാഥിന്റെ ഓഫീസ് ബന്ധപ്പെടുന്നുണ്ട്. 230 അംഗ […]

India National

കര്‍ണാടക പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍; വിമത എം.എല്‍.എമാരുടെയും സ്പീക്കറിന്റെയും ഹരജികള്‍ പരിഗണിക്കും

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് സുപ്രിം കോടതിയില്‍. വിമത എം.എല്‍.എമാരുടെയും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെയും ഹരജികള്‍ കോടതി പരിഗണിക്കും. ഇന്നലെ എം.എല്‍.എമാരുമായി നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ റെക്കോര്‍ഡിംഗ് അടക്കമുള്ള വിശദാംശങ്ങള്‍ സ്പീക്കര്‍ കോടതിക്ക് കൈമാറിയേക്കും. എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനത്തിന് സാവകാശം വേണമെന്നാണ് ആവശ്യം. ചീഫ് ജസറ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പീക്കറോട് തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണം എന്നാണ് 10 വിമത എം.എല്‍.എമാരുടെ ഹരജിയിലെ ആവശ്യം. ഈ ഹരജിയില്‍ കോടതി പ്രസ്താവിച്ച […]

India National

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി‍

ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യ വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി‍. കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടുന്നതിന് ആര്‍.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. സര്‍ക്കാര്‍ ഒരേ സമയം വന്‍കിടക്കാരെ സഹായിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.